Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു

കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…

Read More 

കാൽവറിയിൽ എൻ പേർക്കഹോ

കാൽവറിയിൽ എൻ പേർക്കഹോജീവൻ കൊടുത്തോൻ രക്ഷകൻമഹത്വത്തിൻ ദൂതരുമായ്ഇഹത്തിൽ വിണ്ടും വന്നീടുംയേശു വരും, വീണ്ടും വരുംതൻ ശുദ്ധരെ ചേർത്തുകൊൾവാൻആകാശ മണ്ഡലങ്ങളിൽമേഘങ്ങളിൽ ആഘോഷമായ്ആനന്ദമേ! ഹാ എന്നുമേമാനുവേലിന്നല്ലെലൂയാ!ലോകത്തിൽ നാനഭാഗത്തുംകേൾക്കുന്നിതാ അത്യുച്ചത്തിൽതൻ വരവിന്നാർപ്പുവിളിഏവരും കേട്ടുണരുവിൻ;- യേശു…കത്തും വിളക്കോടും അര-കെട്ടിയും തന്നെ കാക്കുവിൻഅല്ലായ്കിൽ നിങ്ങൾ ഏവരുംതള്ളപ്പെടും പുറത്തഹോ;- യേശു.വാതിലടച്ചശേഷം ഈഭൂവിങ്കലുണ്ടാമേവർക്കുംഅത്യന്ത കഷ്ട്ടങ്ങൾ അവതെറ്റി ഒഴിവിൻ ഇപ്പോഴെ;- യേശു…

Read More 

കാൽവറിയിൽ കാണും സ്നേഹം അത്ഭുതം

കാൽവറിയിൽ കാണും സ്നേഹമത്ഭുതം വർണ്ണ്യമല്ലഹോ അതെന്‍റെ നാവിനാൽപാപത്തിൽനിന്നെന്നെ വീണ്ടെടുത്ത സ്നേഹമേപാവനനിണം ചൊരിഞ്ഞ ക്രൂശിൻ സ്നേഹമേഎൻമനം കവർന്നു നീ അതുല്യസ്നേഹമേമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംമൃത്യുവിന്‍റെ ബന്ധനം തകർത്ത സ്നേഹമേ ശത്രുവിന്‍റെ ശക്തിയെ ജയിച്ച സ്നേഹമേമർത്യരിൽ മരണഭീതി നീക്കും സ്നേഹമേമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംകഷ്ടതയോ പട്ടിണി ഉപദ്രവങ്ങളോനഗ്നതയോ ആപത്തോ വൻ പീഢനങ്ങളോക്രിസ്തുവിന്‍റെ സ്നേഹത്തിൽ നിന്നു വേർപിരിച്ചിടാമാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതംനീങ്ങിപ്പോകും പർവ്വതങ്ങൾ കുന്നുകളിവ മാറിടും പ്രപഞ്ചവും ധനം മഹിമയുംമർത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലുംമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംവാനമേഘേ സ്വർപ്പൂരേ കരേറിപ്പോയവൻ ഇന്നും […]

Read More 

കാൽവറിയിൽ എന്‍റെ പേർക്കായ് ജീവൻ

കാൽവറിയിൽ എന്‍റെ പേർക്കായ്ജീവൻതാൻ തന്നതാൽകാലമെല്ലാം യേശുവിനായ്ജീവിക്കും നിർണ്ണയംലോകം തരും ഇമ്പങ്ങളോമറ്റുള്ള മോഹമോലോകത്തിന്‍റെ ബന്ധങ്ങളോമാറ്റുകില്ലന്നെ;-നശ്വരമാം ഈ ജഗത്തിൻചിന്തകളേതുമില്ലനിശ്ചയമായി സ്വീകരിക്കുംചിന്തയെൻ യേശു താൻ;-

Read More 

കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ

കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻപാപഭാരം തന്നിലേന്തി ക്രൂശിതനായ്ആഴത്തിൽ കിടന്ന എന്നെ തേടിവന്നുഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തിനാഥൻ എൻ പേർക്കായ് രക്ടം ചിന്തിയല്ലോഎന്‍റെ പാപം പോക്കിടുവാൻഎന്‍റെ ശാപം നീക്കിടുവാൻ;എന്നെ ചേർത്തിടുവാൻ വന്നിടും വേഗംകാത്തിടും ഞാൻ തന്‍റെ വരവിനായ്സ്തോത്രം ഹല്ലേലുയ്യാ;-

Read More 

കാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ

കാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ വെടിഞ്ഞ യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നുഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നുനിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ നിന്‍റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേകുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ

Read More 

കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ

കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയരക്ഷയെയഗണ്യമായി കരുതിടല്ലെകരയുന്ന മിഴിനീരെലാം തൻ കൈകളാൽ തുടച്ചുനൽവരം നല്കി നിന്നെ അണച്ചീടുമേഎൻ നാഥനരികിലായ് അണഞ്ഞിടും നാൾഎന്നകതാരിൻ സ്നേഹം അവണ്ണയമല്ലോഎനിക്കായ് ചിന്തിയ തൻ നിണച്ചാലുകൾഏകിയ രക്ഷയെ കാണുമേ ഞാൻഅഴലുമാത്മാവിന് ആശ്വാസമേകുവാൻഅഗ്നിയിൻ അഭിഷേകത്താൽ എഴുന്നള്ളുന്നേഏലിയാവിൻ പ്രാർത്ഥനക്കായ് അഗ്നിയെ അയച്ചവനേനിന്നാത്മാവിൻ അഭിഷേകത്താൽ നിറക്കേണമേഘോരമാം ചെങ്കടലാർത്തിരച്ചാലുംശ്രതുവിൻ സൈന്യം പിന്തുടർന്നാലുംവഴി തുറന്നക്കരെ കടത്തിടുവാൻതൻ ഭുജബലം തുണയായി കൂടെയുണ്

Read More 

കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി

കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻകാരുണ്യനാഥനെ സ്നേഹസ്വരൂപനെഎൻ മാനസേശനെ പാടും നിരന്തരംവേദനയേറും വേളയിൽ ചേതനയേകി പാരിതിൽ നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടുംആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ

Read More 

കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ

കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെതങ്കമുഖമെന്‍റെ താതൻ രാജ്യേഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻമേലോക വാർത്തയിൽ ദൂരസ്ഥനായ്അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻപുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെകാലും കൈയും കെട്ടി കൊണ്ടു പോവാൻകണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻമണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെഎല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെമർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യംഎന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-വണ്ണം പെരുത്താലും മണ്ണിന്നിരയിതുകണ്ണിന്‍റെ ഭംഗിയും മായ മായകൊട്ടാരമായാലും വിട്ടേ മതിയാവുകോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-പതിനായിരം നില പൊക്കി പണിഞ്ഞാലുംഅതിനുള്ളിലും മൃത്യു കയറിചെല്ലുംചെറ്റപ്പുരയതിൽ പാർക്കുന്ന […]

Read More 

കാൽവറി ഉണർത്തുന്ന ഓർമ്മകളെ

കാൽവറി ഉണർത്തുന്ന ഓർമ്മകളെകാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെആയിരം സ്തുതികൾ മതിയാകുമേനിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻനിൻ മുറിവുകൾ എനിക്കു ജീവനേകിനിന്നടിപ്പിണരാൽ സൗഖ്യമേകിഎൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകിനിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-ഗോതമ്പു മണിപോൽ ഉടയുവാനായ്നൂറുമേനിയായ് ഫലം കൊടുപ്പാൻസുവിശേഷത്തിൻ ദീപ്ത്തി പരത്തിഭൂലോകമെങ്ങും സാക്ഷിയാകാൻ;-മുൾക്കിരീടം ചൂടി വിരൂപനായവൻപൊൻ കിരീടം ചൂടി വേഗം വരുംകോമള രൂപനാം രാജാധി രാജൻവീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-

Read More