Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്

എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ് എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2) ക്രൂശതിൽ പുണ്യരക്തം ചിന്തി നിത്യമാം ജീവ മാർഗം നൽകി വീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2) ഈ ദൈവം എൻ ദൈവം ഈ ദൈവം എൻ സർവ്വം എൻ സർവ്വം എൻ സർവ്വം ഏതു നേരവും നൽ ആശ്രയം നൽകിടും സ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2) താഴ്ചയിൽ താങ്ങിടുന്നെൻ ദൈവം വീഴ്ചയിൽ കൈവിടില്ലെൻ ദൈവം കണ്മണിപോലെ നിത്യം കാത്തിടും […]

Read More 

എന്നും നല്ലവൻ യേശു എന്നും നല്ലവൻ

എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;- സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ;- ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;- വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;- രാവിലും പകലിലും ചേലോടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-

Read More 

എന്നും ഞാൻ യേശുവേ നിനക്കായ്

എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2) ഉന്നതത്തിൻ മഹിമയിൽ വാണവനേ എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2) തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട് തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2) നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2) വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2) കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Read More 

എന്നും എന്നെന്നും എൻ ഉടയവൻ

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ കൃപ തീരാതെ (2) കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2); എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും.. എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2) എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും… പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2) തീരെ കാണാതെ പോയവൻ ഞാൻ കണ്ടുകിട്ടി മഹത്വം മുറ്റും […]

Read More 

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കം വ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ സാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും ലോകയിമ്പമോടു നിന്നോടണയും ദൈവദൂതൻ വേഷം അതും ധരിപ്പാൻ ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻ എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻ തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻ എന്നും ഉണരേണം ലോകേ അന്യനനായ് അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ് വചനത്തിൻ ദീപം […]

Read More 

എന്നു വരും എ​പ്പോൾ വരും

എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നു മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നു കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന് കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നു ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- […]

Read More 

എന്നു മേഘേ വന്നിടും എന്‍റെ പ്രാണ നായകാ

എന്നു മേഘേ വന്നിടും എന്‍റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്‍റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ […]

Read More 

എന്നു നീ വാനത്തിൽ വന്നിടുമോ

എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ എന്നെയും ചേർത്തിടുവാൻ എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം എൻ സ്വന്തം വീട്ടിൽ ചേരാൻ(2) സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ സങ്കടപ്പെട്ടിടുമ്പോൾ(2) സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ സാന്ത്വനമേകിടുമേ;- മേൽത്തരമായതൊക്കെയും എനിക്കായ് മേന്മയായ് താതൻ തരും(2) മുന്തിരി അടയും ഗോതമ്പിൻ കാമ്പും പാറയിൻ വെള്ളവുമെ;- കാലങ്ങളധികം കാത്തിരിക്കേണ്ട കാന്തനാം യേശുവരാൻ(2) കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി കർത്താവു വേഗം വരും;- എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി

Read More 

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ ഈശനാമൂലനങ്ങൂറ്റമടിക്കുന്ന- ക്ലേശസമുദ്രമാണീയുലകം ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നു ഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ- മാലേ-കിടന്നതു കാണുന്നില്ലേ പാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾ ക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നു എണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ- കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർ ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടു ആടലേതുമില്ലേ ദേവകുമാരകാ;- എന്നു മേഘാരൂഢനായി നാകലോകെനിന്നു ആദിത്യ കാന്തിയതും കൂടവേ കാഹളനാദവും മിന്നലുമാർപ്പുമായ് […]

Read More 

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ ക്ലേശം നിറയുമി ഭൂവിലെൻ ആശ്രയം എന്നും നീ മാത്രമേ യേശുദേവാ ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ് എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ എൻ പ്രിയനെ വന്നിടണേ വൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ… ലോകമരുവിൽ ആശ്രയം തേടി വാടിത്തളർന്നഹോ വീഴുന്നു മർത്യർ നിർത്തീടുക രക്ഷകനെ വീഴാതെ എന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ… എന്നു നിന്നോടുകൂടെ ഞാൻ വന്നിടും നിത്യയുഗങ്ങളായ് മർത്യത നീങ്ങി […]

Read More