നല്ലിടയൻ എന്നെ കൈവിടില്ല
നല്ലിടയൻ എന്നെ കൈവിടില്ലഒന്നിലും എൻ മനം പതറുകില്ലഭാരങ്ങൾ വന്നിടും നേരമതിൽയേശുവിൻ പാദത്തിൽ ചേർന്നു ചെന്നുചൊല്ലിടും എൻ ദുഃഖ വേദനകൾആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട…പ്രതികൂലം അനവധി ഏറിടുന്നേശത്രുവിൻ കെണികളിൽ വീഴാതെചുവടൊന്നു വെയ്പാൻ കൃപ നൽകുകഅതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട…വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻവിളിയിൻ വിരുതിനെ പ്രാപിച്ചിടാൻശക്തിയും കൃപയും നൽകിടണേനിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട…
Read Moreനല്ലവനെ നൽ വഴി കാട്ടി
നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തുഘോര വൈരിയെൻ പിന്നിൽചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2) മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേആഴിയതിൽ വീഥിയൊരുക്കിമറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേകാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേഎന്‍റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂനിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ നിന്‍റെ കാലടിയിൽ പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെകാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേനിന്നെപ്പോലെയായ്ത്തീരാൻ നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;-
Read Moreനല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാം
നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാംകൈത്താളങ്ങളാൽ ആർത്തു ഘോഷിക്കാംകർത്തൻ തിരുനാമത്തിനായ്(2)ഹല്ലേലുയ്യ ഹല്ലേലുയ്യ പാടിടാം നാംനല്ലവനാം യേശുവിനെആത്മാവിൽ ആരാധിക്കാം സ്വർഗ്ഗതാതൻ ഹിതത്താൽ ഈ ഭൂവിൽ വന്നവൻക്രൂശിൽ കരേറി ജീവയാഗമായവൻഅവനേക മധ്യസ്ഥൻ ലോകരക്ഷകൻദൈവമായി വെളിപ്പെട്ടവൻമാനവരെ വീണ്ടെടുക്കുവാൻ;- ഹല്ലേലുയ്യ.. യേശുവിന്‍റെ അരികിൽ വന്നീടുകിൽസ്നേഹത്തോടെ ചേർക്കുമവൻഇഹലോകത്തിൽ കരുതുംനിശ്ചയമായ് നിത്യജീവനും പ്രാപിക്കാംനല്ല നാഥനേ വണങ്ങാം;- ഹല്ലേലുയ്യ…
Read Moreനല്ലവനല്ലോ ദൈവം നല്ലവനല്ലോ
നല്ലവനല്ലോ ദൈവം നല്ലവനല്ലോസ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനായവൻ(2)ശക്തനായവൻ സങ്കേതമായവൻഘോര വൈരിയിൻ കൈയ്യിൽ നിന്നും വിടുവിച്ചവൻ(2)മരണം എന്നെ കീഴ്പ്പെടുത്തില്ലഎന്‍റെ ശരണമായവൻ കൂടെയുണ്ടല്ലോ അവൻ കരുതികൊള്ളും അവൻ നടത്തികൊള്ളുംഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്(2);-ഇഹത്തിലെ കഷ്ടത തീർത്തിടുവാൻപ്രിയൻ വന്നിടുമേ വാനിൽ വന്നിടുമേപ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നേഎന്‍റെ പ്രിയനെ വേഗം വന്നിടണേ(2);-
Read Moreനല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻ
നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻഎന്‍റെ കഷ്ടതയിലും നല്ലവൻഅന്ധത എന്നെ മൂടുമ്പോൾതൻ പ്രഭ എൻമേലുദിക്കുംകൂരിരുൾ താഴ്വര എത്തുമ്പോൾകൂടെ വന്നിരിക്കും കൂട്ടിനായ്;-രോഗശയ്യയിൽ ഞാൻ എത്തുമ്പോൾഞാനവൻ നാമം വിളിക്കുംഎൻ കണ്ണിലെ കണ്ണുനീരെല്ലാംപൊൻ കരത്താൽ താൻ തുടയ്ക്കും;-കഷ്ടകാലത്തു വിളിച്ചാൽ നിശ്ചയം ചാരത്തണയുംപാരിലെ ക്ലേശങ്ങൾ മറന്നുപാടിടും ഞാൻ ഹല്ലേലുയ്യാ;-
Read Moreനല്ലവൻ നല്ലവൻ എന്‍റെ യേശു എന്നും നല്ലവൻ
നല്ലവൻ നല്ലവൻ എന്‍റെ യേശു എന്നും നല്ലവൻദുഃഖകാലത്തും സുഖകാലത്തുംഎന്‍റെ യേശു നല്ലവൻപാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽപാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ചയേശുവാണെന്‍റെ രക്ഷകൻ;- നല്ലവൻ…കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽവെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയഎത്ര വിശ്വസ്തം;- നല്ലവൻ…വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയംപാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാംയേശു വേഗം വന്നിടും;- നല്ലവൻ…പോകനാം പോകനാം ഈനല്ല യേശുവിന്‍റെ പാതയിൽഎത്തിടും നിശ്ചയം നൽകിടും വാഗ്ദത്തംഎന്‍റെ യേശു നല്ലവൻ;- നല്ലവൻ…എന്നും ഞാൻ സ്തുതിക്കും എന്‍റെ രക്ഷകനായ യേശുവെനാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കുംഎന്‍റെ യേശു നല്ലവൻ;-നല്ലവൻ…എന്നു […]
Read Moreനല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാംവല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാംഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാംഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലുംവിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-പിന്നിലുള്ളതൊക്കെയും മറന്നു പോയിടാംമുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-ഏതുനേരത്തും പിശാചിടർച്ച ചെയ്തിടുംഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-ഓട്ടം തീരും നാൾ സമീപമായി […]
Read Moreനല്ലദേവനേ ഞങ്ങൾ എല്ലാവരെയും നല്ലതാക്കി നിൻ
നല്ല ദേവനേ ഞങ്ങൾ എല്ലാവരെയുംനല്ലോരാക്കി നിൻ ഇഷ്ടത്തെ ചൊല്ലിടേണമേപച്ചമേച്ചിലിൽ ഞങ്ങൾ മേഞ്ഞിടുവാനായ്മെച്ചമായാഹാരത്തെ നീ നൽകിടേണമേഅന്ധകാരമാം ഈ ലോകയാത്രയിൽബന്ധുവായിരുന്നു വഴി കാട്ടിടേണമേഇമ്പമേറിയ നിൻ അൻപുള്ള സ്വരംമുമ്പേ നടന്നു സദാ കേൾപ്പിക്കേണമേവേദവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻവേദനാഥനേ നിന്‍റെ ജ്ഞാനം നൽകുകേസന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻസന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേതാതനാത്മനും പ്രിയ നിത്യപുത്രനുംസാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേൻ
Read Moreനൽകിടുന്ന നൻമയോർത്താൽ
നൽകിടുന്ന നന്മയോർത്താൽനന്ദി ചൊല്ലി തീർന്നിടുമോനൽകിടുന്ന കൃപകളോർത്താൽസ്തോത്രമേകി തീർന്നിടുമോ(2)അറിയാത്ത വഴികളിലുംഅഴലേറും മരുവതിലും(2)വേനൽ ചൂടിൽ തളർന്നിടാതെനമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി…ലോകമോഹം ഏറിയപ്പോൾശോക ചിന്ത മൂടിയപ്പോൾ(2)കരം നൽകി അണച്ചിടുന്നുസ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി…എന്നുമെന്‍റെ നൽസഖിയായ്ചാരെയെന്നും ദീപമായ്കരുതും നിൻ കരുണയല്ലോദിനം തോറും ആശ്രയമായ്(2) ;- നൽകി…
Read Moreനാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ
നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻയേശു സമ്മതിക്കില്ലഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻയേശു സമ്മതിക്കില്ലഅവൻ മതിയായവൻ യേശു മതിയായവൻഎനിക്കെല്ലാറ്റിനും മതിയായോൻയേശു എല്ലാറ്റിനും മതിയായോൻകഷ്ടതയേറുമി പാരിലെ ജീവിതംസന്തോഷമേകുകില്ലഭാരങ്ങളേറുമി പാരിലെൻ വീട്ടിലുംശാന്തിയതൊട്ടുമില്ല;- അവൻ…ദുഖിതർക്കാശ്വാസം ഏകിടും നാഥനാംയേശു എനിക്കഭയംരോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്നരക്ഷകനേശു മതി;- അവൻ…വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേതോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻകണ്ണുനീർ തുടച്ചീടുമേ;- അവൻ…സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽകണ്ടിടും പ്രിയൻ മുഖംദൂരമില്ലിനിയും വേഗം നാം ചേർന്നിടുംസ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

