Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ

മറവിടം ആയെനിക്കേശുവുണ്ട്മറച്ചിടും അവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്‍റെ അരികിലുണ്ട്അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു;-വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-ഇതാ വേഗം ഞാൻ വാനവിരവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു;-

Read More 

മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ

മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ!മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ!മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ!;മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ(2)ചേലുള്ള നിന്‍റെ മുഖമതോ, ചേലില്ലാ വസ്തുപോലായിതോ!ഊഷ്മളമാം നിന്‍റെ മേനി ഉഴവുചാൽ പോലോ!ചോരയിൽ കുതിർന്ന ദേഹവും, ദാഹത്താൽ വലഞ്ഞ ചങ്കതുംതീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേകാണുന്നോരെല്ലാം നിന്നെ, നീളവേ ശാസിച്ചുവോ! കാണുവാനാവാത്തതാം, ക്രിയകൾ ഏൽപ്പിച്ചുവോ!പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ!ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ!എങ്കിലുമീ പങ്കപ്പാടുകൾ, ഏകനായി ഏറ്റു ക്രൂശതിൽസങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്തങ്കത്തിൻ നിറവും ശോഭയും, തങ്കലുള്ളതിമനോഹരൻഅങ്കിയില്ലാ മനുജനായി […]

Read More 

മാറാത്തവൻ വാക്കു മാറാത്തവൻ

മാറാത്തവൻ വാക്കു മാറാത്തവൻകൂടെയുണ്ടെന്നരുൾ ചെയ്തവൻമാറുകില്ല വാക്കു മാറുകില്ലഒരു നാളിലും കൈവിടില്ല;ഹാ എത് ആനന്ദമേ ജീവിതംഭീതിതെല്ലുമില്ല ജീവിതംകാവലിനായ് തന്‍റെ ദൂതരെന്‍റെചുറ്റും ജാഗരിക്കുന്നെപ്പോഴുംപാടുമെൻ ജീവിതകാലമെല്ലാംനന്ദിയോടെ സ്തുതിച്ചിടും ഞാൻഏകനായ് ഈ മരു യാത്രയതിൽദാഹമേറ്റു വലഞ്ഞീടുമ്പോൾ;ജീവന്‍റെ നീർ തരുമക്ഷണത്തിൽതൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്…എല്ലാ വഴികളും എന്‍റെ മുമ്പിൽശത്രു ബന്ധിച്ചു മുദ്രവച്ചാൽ;സ്വർഗ്ഗകവാടം തുറക്കുമെനിക്കായ്സൈന്യം വരും നിശ്ചയം (2);- ഹാ എത്ര…

Read More 

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു മാറിടം

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരുമാറിടം ചാരിടും ഞാൻ ദിനവുംപാരിടമാകവെ മാറിടും നേരവുംചാരിടാൻ തൻ തിരുമാറിടമാംഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ്നേഹിതനാണവൻമേദിനിയിൽ വേദനകൾഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..നിത്യതയോളവും സത്യകൂട്ടാളിയായ്ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽമൃത്യുവിനാൽ മാറുമെത്ര-മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻഭാരം ചുമന്നിടും കർത്തനാ-ണേശുതാൻആത്മപ്രിയൻ നല്ലിടയൻ-ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..ആകെയിളകിടും ലോകമിതേകിടുംആകുല വേളകൾ ഭീകരമാകുമോ?ഹല്ലേലുയ്യാ- ഹല്ലേലുയ്യാ പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..

Read More 

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2)എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ;നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2)നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ;ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത…അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾകണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ;ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.

Read More 

മാറരുതേ മുഖം മറയ്ക്കരുതേ

മാറരുതേ മുഖം മറയ്ക്കരുതേതള്ളരുതെന്നെ തള്ളരുതേജീവിതം യേശുവേ തിരുഹിതം പോൽനടത്തുവാനായ് തന്നെ വരുന്നരികിൽകടത്തരുതെന്മന ചിന്തകളിൽനശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥികരങ്ങളിൽ ജലമില്ല കുടിപ്പാനായ്അടുത്തെങ്ങും തണലില്ല വസിപ്പാനായ്അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…ഒരിക്കലീ ജഗത്തേയും ജഡത്തേയുംപിരിയുമ്പോളാരുണ്ടെന്നെ നടത്താൻഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻവൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…കേഴുന്നില്ല മനം നടുങ്ങുന്നില്ലപാടുന്നു ഞാൻ പക്ഷി പറവയേപോൽവീഴുന്നു ഞാൻ തിരു പാദങ്ങളിൽപദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ…കരങ്ങളെ നീട്ടുക പ്രിയതാതാനടപ്പിലെൻ കാലുകൾ വഴുതാതെകിടക്കയിൽ ഹൃദയം പതറാതെമരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ…ധനശിഷ്ടം കരുതുന്ന ധനവാന്മാർകുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾകേവലം ഒരു ചെറുപൈതൽ പോൽകാലചക്രം […]

Read More 

മറന്നു പോകാതെ നീ മനമേ ജീവൻ

മറന്നുപോകാതെ നീ മനമേ ജീവൻപറന്നുപോകും വേഗം ജഡം മണ്ണായിടുമേപിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നുമരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോഎന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ളസമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോമൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗംദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-ഇപ്പോഴൊരുങ്ങേണം […]

Read More 

മരണത്തെ ജയിച്ചവനെ

മരണത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)ഉയർത്തെഴുന്നേറ്റവനെഅങ്ങേ ആരാധിക്കുന്നു ഞങ്ങൾജീവനിൻ അധിപതിയേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)

Read More 

മരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ ജീവൻ

മരണത്തെ ജയിച്ച നാഥനേഉയിർപ്പിൻ ജീവൻ തന്ന ദേവനേപാപശാപം തീർത്ത നാഥനേപരലോകഭാഗ്യം തന്നല്ലോഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മരണത്തെ ജയിച്ചവരുണ്ടോമന്നനേശു ഒരുവൻ മാത്രമേമണ്ണുലകിൽ വന്ന ദേവനെമാനവരേ വന്നു പാടുവിൻ;-സ്തുതികളിന്മേൽ വസിക്കും ദേവനേസ്തുതിക്കു യോഗ്യനേശു ദേവനേവീണ്ടും വരുമെന്നരുളിച്ചെയ്തവൻമേഘത്തേരിൽ രാജരാജനായ്;-

Read More 

മാറാനാഥാ നമ്മുടെ യേശു വേഗം വരും

മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേവേഗം നാം വാനിൽ പറന്നുയരുംഎന്നെ ജീവകിരീടം അണിയിപ്പാൻമുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേഎന്‍ ഹിതമെല്ലാം നീങ്ങിടട്ടേആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികംആ നല്ല നാളെയെ ഓര്‍ക്കുമ്പോൾഎന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ

Read More