Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കൃപ, കൃപമേൽ കൃപ, കരുണ

കൃപ, കൃപമേൽ കൃപ,കരുണ സമുദ്രംപോൽ (2)തത്സമയം തന്നു നമ്മെ നടത്തുന്നു ദിനം ദയാപരൻ1.ശത്രുവായവൻ ഉപായത്താൽതന്ത്രങ്ങളിൽ വീഴ്ത്തുവാൻ ശ്രമിക്കുമ്പോൾ (2)ധൈര്യമോടെ കൃപാസനംഅണയുക ക്രിസ്തുയേശുവിശ്വസ്ഥനായ് ജീവിക്കുന്നു സദാ… കൃപ2.പാപം ഒഴികെ സർവ്വതിലും നമ്മുക്കുതുല്യമായ് പരീക്ഷിതനാം യേശു താൻ (2)പാപ പ്രായശ്ചിത്തവുമായവിശ്വസ്ഥ മഹാപുരോഹിതൻനീതിമാനായ് ജീവിക്കുന്നു സദാ… കൃപ3.ദൈവ ജനത്തിന്നു ഒരുശബ്ബത്തനുഭവംശേഷിച്ചിരിക്കുന്നതാകയാൽ (2)ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻസർവ്വഉത്സാഹം കഴിക്കേശുകാര്യസ്ഥനായ് ജീവിക്കുന്നു സദാ… കൃപ

Read More 

കൃപ കൃപ കൃപ

കൃപ കൃപ കൃപ കൃപദൈവത്തിൻ മഹാകൃപപാപിയാം എന്നിൽ പകർന്നു നൽകിരക്ഷിച്ചതോ എന്നെ തൻ മഹാകൃപകഴുകി തൻ രക്തത്താൽമറച്ചു തൻ മാർവ്വതിൽപകർന്നു തൻ സ്നേഹമെന്നിൽപുത്രനാക്കി തീർത്തതാൽഅവകാശിയായി എന്നെയും തീർത്തതൻ കൃപ എത്ര മഹാത്ഭുതമെബലഹീനതയിൽ തികയും ബലംസർവ്വശക്തനിൻ ശക്തിയല്ലോതവകൃപയിൻ സാന്നിദ്ധ്യംഎന്നെന്നും മതി എനിക്ക്ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്നതൻ കൃപ എത്ര മഹാത്ഭുതമെനീതിമാനാം ദൈവംനീതീകരിച്ചു എന്നെയുംനീതിയിൻ കിരീടത്തിൻവാഗ്ദത്തവും നൽകിയല്ലോനിത്യതയിൽ വാഴാൻ നിത്യജീവൻതന്നതൻകൃപ എത്ര മഹാത്ഭുതമെ

Read More 

ക്യപ കരുണ നിറഞ്ഞ മാറാത്ത വിശ്വസ്തൻ നാഥാ

ക്യപ കരുണ നിറഞ്ഞ മാറാത്ത വിശ്വസ്തൻ നാഥാദീർഘക്ഷമ മഹാദയാൽ നമ്മെ ദിനം നടത്തുന്നോൻവരുന്നു നിൻ മക്കൾ ചാരെ നന്ദിയാൽ ഉള്ളം നിറഞ്ഞുസ്വർഗ്ഗസേനയോടു ചേർന്നു ഇന്നും വാഴ്ത്തി സ്തുതിക്കുന്നു2.പാപചേറ്റിൽ നിത്യം വീണു താണു പോയ അടിയാരെശാപ മരണം സഹിച്ചു വീണ്ടെടുത്ത സ്നേഹ നിധേനിർമ്മലമാം ജീവരക്തം പാപ പരിഹാരം ചിന്തിപരിപൂർണ്ണരാക്കി നിന്നിൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു3.ഗത്ത്സമനയിൽ ഞങ്ങടെ പാപം മുറ്റും ഏറ്റെടുത്തുരക്തം വിയർക്കും വേദന സഹിച്ചു ഞങ്ങൾക്കേവർക്കുംപാപത്തിന്‍റെ ശബളമാം നിത്യ മരണവും ഏറ്റുനിത്യ വിടുതൽ തന്നതാൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു4.മൂന്നാം […]

Read More 

ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്‌

ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്മുമ്പേ പോയ യേശു തന്നെ നോക്കീടിൻക്രിസ്തു രാജൻ ഇപ്പോൾ വൈരികൾക്കെതിർമുമ്പോട്ടെത്തി പോരിൽ കാണ്മീൻ, തൻ കൊടിക്രിസ്ത്യ സൈന്യമേ! ഓ പോരിൽ നിരയായ്മുമ്പേ പോയ യേശു തന്നെ നോക്കീടിൻസാത്താൻ സേന എല്ലാം പാഞ്ഞോടുന്നു കാൺമുന്നോട്ടോടി എത്തിൻ ക്രിസ്ത്യ സൈന്യമേ!പാതാളം ഇളകി ജയ ഭേരിയാൽഘോഷിച്ചാനന്ദിപ്പിൻ പാടിൻ ഉച്ചത്തിൽ;- ക്രിസ്ത്യ…വൻ സേനയെ പോലെ പോകുന്നീ സഭശുദ്ധർ പോയ മാർഗ്ഗേ നാമും പോകുന്നുനാം ഏവരും ഏകം ഏക ശരീരംസ്നേഹം ആശാ ബന്ധം എന്നതിൽ ഏകം;- ക്രിസ്ത്യ…പിന്തുടരും ഞാനും […]

Read More 

ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻ

ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻമാനസത്തിനെന്താനന്ദം-എൻപാപത്തിൻ അടിമയായ് വസിച്ചപ്പോൾഅന്ധകാരത്തിൽ ഞാനേറ്റം വലഞ്ഞപ്പോൾദൈവവഴികളെ അറിയാതെ നടന്നപ്പോൾ തൻജീവമാർറ്റത്തെ വെളിപ്പെടുത്തി-ദൈവം;- ക്രിസ്ത്യ…നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾതാൻ നടത്തുന്ന വഴികളെ കാണുമ്പോൾഎന്‍റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു;- ക്രിസ്ത്യ…യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾക്രിസ്ത്യജീവിതം എത്ര മാധുര്യമേ;- ക്രിസ്ത്യ…വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽതേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു;- ക്രിസ്ത്യ…എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻകാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾതന്‍റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നുഞാനെൻ പ്രിയനോടെന്നും വാണിടുമേ;- […]

Read More 

ക്രിസ്ത്യജീവിതം പോൽ ഭാഗ്യം പാരിലെന്തുള്ളു

ക്രിസ്ത്യ ജീവിതം പോൽഭാഗ്യം പാരിലെന്തുള്ളുക്രിസ്തീയ ജീവിതം പോലെയുള്ളൊരു-മഹൽഭാഗ്യമാം ജീവിതം പാരിലെന്തുള്ളുകഷ്ടതയും പട്ടിണിയും ഏറിടും നേരം മനക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്നപരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾസ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്നകൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ലപെറ്റമ്മയിലൻപേരുന്ന യേശു പോരായോ?മാറാത്ത വാഗ്ദത്തം തന്ന കർത്താവേ അതിൽആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ

Read More 

ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ

ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-കീട്ടു തന്നുടുപ്പു കളുടുത്ത ശേഷംപിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽനിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെഅങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽനിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻനിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽനിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നുനിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കുആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ-ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നുഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക

Read More 

ക്രിസ്തുയേശു മാറാത്തവൻ

ക്രിസ്തുയേശു മാറാത്തവൻവാനം ഭൂമി മാറിയാലുംഈ ലോക സ്നേഹബന്ധങ്ങളെല്ലാംകല്ലറയ്ക്കപ്പുറം എത്തുകയില്ലമാറാത്ത സ്നേഹിതനാം മാറാത്തനേഹിതനാം;-ഉള്ളം കലങ്ങിടും വേളകൾ വന്നാൽഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട്വീണ്ടും വരുന്നവനാം വീണ്ടുംവരുന്നവനാം;-രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെസൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും..എന്നും നൽ വൈദ്യനു മാം എന്നുംനൽ വൈദ്യനു മാം;-

Read More 

ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം

ക്രിസ്തുവിന്‍റെ ദാനം എത്ര മധുരംപൂർണ്ണസമാധാനം പൂർണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോർ നദിപോൽഅളക്കാമോ ആഴം ഇല്ലോരളവ്എന്‍റെ അടിസ്ഥാനം ക്രിസ്തുയേശുവിൽപൂർണ്ണസമാധാനം ഉണ്ടീ പാറയിൽപണ്ടേ എന്‍റെ പാപം മനസ്സാക്ഷിയെകുത്തി ഈ വിലാപം തീർന്നതെങ്ങനെഎൻ വിശ്വാവസ കൺകൾ നോക്കി ക്രൂശിന്മേൽഎല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ;-കർത്തനുള്ളം കൈയിൽ മറഞ്ഞിരിക്കേപേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേതീർത്ത ആയുധങ്ങൾ എല്ലാം തകരുംഇല്ല ചഞ്ചലങ്ങൾ ധൈര്യമോ പാരം;-ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻഎത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻഅതിൽ ഒരു വള്ളി ഇല്ലാതാകുമോ?പോകയില്ലോർ പുള്ളി സാത്താനേ നീ പോ;-ബുദ്ധിമുട്ടു കഷ്ടം […]

Read More 

ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം

1.ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാംതൻമനസ്സറിഞ്ഞു ജീവിച്ചിടേണംദിവ്യസ്വഭാവത്തിൻ കൂട്ടാളികൾ നാംതൻആത്മാവിൻ സ്വതന്ത്ര ഭവനമാകേണംക്രിസ്തുവിൻ മാത്രുക പിന്തുടേരേണംതൻമനസ്സലിവു് ഉള്ള ദാസരാകേണം2.താതനിഷ്ടം ചെയ്‌വതു തന്‍റെ ആഹാരംസ്വന്തഇഷ്ടം മരിപ്പിച്ചെന്നും ജീവിച്ചുതാതനെ വേർപ്പെടുത്തും ശാപമരണംക്രൂശും സഹിപ്പതിനു അനുസരിച്ചു.3.അനുദിനവും നമ്മെ തന്‍റെ രൂപത്തോടുഅനുരൂപരാക്കി മാറ്റും ആത്മാവാൽനിറഞ്ഞു തൻവിശ്വസ്ത സാക്ഷികളാകാംഅറിഞ്ഞു നാം തന്നെയും പിതാവിനെയും4.പാപം സംബന്ധിച്ചു മരിച്ചു നാമ്മുംനീതിക്കു ജീവിക്കും ശിഷ്യരാകേണംദൈവ ഇഷ്ടം എന്തെന്നറിഞ്ഞു ദിനംസ്വന്ത ഇഷ്ടം ക്രൂശിച്ചില്ലാതാക്കേണം5.മോചനദ്രവ്യം ആയി രക്തം താൻ ചിന്തിആത്മജീവൻ നൽകി തൻകൂടുയിർപ്പിച്ചനിർമ്മല കന്യകയായൊരുങ്ങൂ സഭയാം മണവാട്ടികാന്തൻ വരുന്നു നിൻവിളക്കിൽ എണ്ണ നിറക്കേണ്ണം

Read More