Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്കാന്തനേശു വേഗം വന്നിടുംകാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻകാന്തയായ് തൻ കൂടെ വാഴും ഞാൻപ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻനാളുകൾ വന്നടുത്തടുത്തേആധിയെല്ലാം മാറും വ്യാധിയെല്ലാം തീരുംകർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി…കുഞ്ഞാടിന്‍റെ സഭയാം തിരു സഭയെകാലമിനി അധികമില്ലവിരുതു ലഭിച്ചവർ പെൻമുടി ചൂടാൻകാലമിതാസന്നമായ്;- കാത്തിരി…പഴി ദുഷി നിന്ദകൾ എത്ര വന്നാലുംപരനെ നീ മറന്നീടല്ലേപ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി…

Read More 

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾനൊടിനേരത്തേക്കുള്ള-കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ലപ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരുംപ്രാണന്‍റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ മണവാളൻ വരും വാനമേഘത്തിൽമയങ്ങാൻ ഇനിയും സമയമില്ലമദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽമണവാട്ടിയായ് നാം പറന്നുപോകും;-ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾജഗത്തിൻ പീഡകൾ പെരുകിടുമ്പോൾജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾജീവന്‍റെ നായകൻ വേഗം വന്നിടും;-യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോയിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ യേശുവിൻ ജനമേ ഒരുങ്ങുക നാം;-

Read More 

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശംകാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽവഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻതഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കുംമൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്‍റെശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കുദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനിജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാംചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെസങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം

Read More 

കാരുണ്യവാനേ കാരുണ്യവാനേ

കാരുണ്യവാനേ കാരുണ്യവാനേ കാരുണ്യം ചൊരിയൂ കരുണാനിധേ കൃപാനിധിയേ കൃപാനിധിയേകൃപയേ ചൊരിയൂ കൃപാനിധിയേഅവിടുത്തെ കാരുണ്യത്താൽ മാത്രം അനുഗ്രഹം പ്രാപിച്ചീടും അവിടുത്തെ കൃപയാൽ മാത്രംഞങ്ങൾ അനുദിനം ജീവിച്ചീടുംലോകത്തിൽ എന്തെല്ലാം ഭവിച്ചാലും ലോക പാലകനെന്നും കൂടെയുണ്ട്അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ…സ്നേഹിതരായവർ അരികിലെത്തി ലോകസ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ നിത്യമാം സ്നേഹം എന്നിൽ പകർന്ന് നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..ആത്മാവിൻ നിറവിൽ ആരാധിക്കാൻ അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച് അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..

Read More 

കാരുണ്യ വാരിധേ കനിയേണമേ

കാരുണ്യ വാരിധേ കനിയേണമേകാരുണ്യം ഞങ്ങളിൽ ചൊരിയേണമേ കനിവോടെ ഞങ്ങളെ കാത്തീടണേഅകതാരിൽ നിൻ കൃപ പകരേണമേ (2)അനുദിനം ഞങ്ങളെ നടത്തേണമേ ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2)അടിയങ്ങൾക്കാശ്രയം നീ മാത്രമേഅങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥനഅവിടുന്ന് കേൾക്കേണമേനാഥാ ആശ്വാസം ഏകേണമേ(2);- കാരുണ്യ…

Read More 

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോ​‍ൾ

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾഎന്തിനു ഞാനിനി ഭയപ്പെടേണംഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻയേശു അല്ലാതെ ആരും ഇല്ലആകുലമെല്ലാം അകറ്റിടുവാൻവേദനയെല്ലാം മാറ്റിടുവാൻകർത്താവായവൻ കൂടെയുള്ളതിനാൽഭാരമോ ലവലേശം വേണ്ടിനിയുംആനന്ദത്താലുള്ളം തുടിച്ചിടുന്നേസന്തോഷം ഉണ്ടവൻ സന്നിധിയിൽമാറാത്ത നാഥനായ് കൂടെയുള്ളനാഥനേശുവേ സ്തുതിച്ചിടുവിൻ;- കരുതുന്ന…യാമങ്ങളിൽ അവൻ കുടെയുണ്ട്വൈരിയിൻമേൽ ജയമേകിടുവാൻഅന്ത്യത്തോളം നമ്മേ നടത്തിടുന്നനാഥനേശുവെ സ്തുതിച്ചിടുവിൻ;- കരുതുന്ന…

Read More 

കരുതുന്ന നാഥൻ കൂടെയുണ്ട്

കരുതുന്ന നാഥൻ കൂടെയുണ്ട്കരയുന്ന നേരം ചാരെ അണഞ്ഞിടും(2)കൈവിടില്ലെന്നു ചൊന്ന നാഥൻമാറുകില്ലൊരുനാളും മറക്കുകില്ലാ(2)എന്നേശുവേ എൻ പ്രാണനാഥാനിന്നിൽ ഞാനെന്നും ചാരിടുന്നേഎൻ ജീവനേ എൻ ആത്മ നാഥാനിന്നിലാണെന്നും എൻ ആശ്രയമേ(2)രോഗങ്ങളാലേറ്റം വലഞ്ഞിടിലുംവ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾസാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-കാരിരുൾ എന്നേ മൂടുകിലുംആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)കൂടെയുണ്ടെന്ന് ചൊന്ന നാഥൻകൈവിടാതെന്നും കാത്തിടുമെന്നെ(2);-

Read More 

കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ

കരുതുന്നവൻ എന്നെ കരുതുന്നവൻഓളങ്ങളേറുമീ ജീവിതസാഗരെകരം പിടിച്ചെന്നെ നയിക്കുന്നവൻഎന്നെ കരുതുന്നവൻരാവും പകലും അകലാതരികിൽമേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)മരുഭൂയാത്രയിൽ സാന്ത്വനമേകി;-സൈന്യത്താലുമല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലല്ലോ(2)കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരംഅതിശയകരമായ് വഴിനടത്തുന്നവൻ(2)ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാംപരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-

Read More 

കരുതുന്നവൻ കർത്തനല്ലയോ

കരുതുന്നവൻ കർത്തനല്ലയോ കാക്കുന്നവൻ കരുത്തനല്ലയോകലങ്ങേണ്ട മനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ (2)പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽമുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)കർത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താൻ (2)ഭാവിയോർത്തു നീ ഭാരപ്പെടുന്നോചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ ചുമക്കുവാൻ നാഥനുണ്ടല്ലോ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻസദാകാലവും കൂടെയുള്ളതാൽ(2)സങ്കടങ്ങൾ വേണ്ട തെല്ലുമേ സന്തോഷത്താൽ പാടിസ്തുതിക്കാം(2)

Read More 

കരുതുന്നവൻ ഞാൻ അല്ലയോ കലങ്ങുന്ന

കരുതുന്നവൻ ഞാനല്ലയോകലങ്ങുന്നതെന്തിനു നീകണ്ണുനീരിന്‍റെ താഴ്വരയിൽകൈവിടുകയില്ല ഞാൻ നിന്നെഎന്‍റെ മഹത്വം കാണുക നീഎന്‍റെ കയ്യിൽ തരിക നിന്നെഎന്‍റെ ശക്തി ഞാൻ നിന്നിൽ പകർന്നുഎന്നും നടത്തിടും കൃപയിൽ;-എല്ലാവരും നിന്നെ മറന്നാൽഞാൻ നിന്നെ മറന്നിടുമോഎന്‍റെ കരത്തിൽ നിന്നെ വഹിച്ചുഎന്നും നടത്തിടും ധരയിൽ;-അബ്രഹാമിന്‍റെ ദൈവമല്ലയോഅത്ഭുതം ഞാൻ ചെയ്കയില്ലയോചെങ്കടലിലും വഴി തുറപ്പാൻഞാനിന്നും ശക്തനല്ലയോ;-

Read More