എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി
എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ് ആയിരം പതിനായിരങ്ങളിൽ അതി സുകുമാരനവൻ-എനിക്ക്-അതി… കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു- ത്താവിയെ നൽകിയവൻ-എനിക്ക്-ആവി… വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ… നാളുകളിനിയേറെയില്ലെന്നെ വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി… മണിയറയതിൽ ചേർത്തിടുവാൻ മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ… ആമയം തീർത്താമോദം പൂ- ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന… രാത്രികാലം കഴിഞ്ഞിടാറായ് യാത്രയും തീരാറായ്-ഈ ലോക-യാത്രയും… ആർപ്പുവിളി കേട്ടിടാറായ് കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം… ഉണർന്നു ദീപം തെളിയിച്ചുകൊൾക വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട… അന്തിക്രിസ്തൻ വെളിപ്പെടാറായ് ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത… കാന്തയോ അവൾ കാന്തനുമായ് […]
Read Moreഎന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു കാത്തിടുന്നു കാത്തിടുന്നു എന്‍റെ രക്ഷകനെ വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;- ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;- രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;- നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം; മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ ക്രിസ്തനെ […]
Read Moreഎന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ
എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]
Read Moreഎന്‍റെ പ്രാണസഖി യേശുവേ
എന്‍റെ പ്രാണ സഖി യേശുവെ എന്‍റെ ഉള്ളത്തിന്നാനന്ദമേ എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ് വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവേ ഈ നിന്‍റെ ദാസർക്കു- ദിവ്യഹിതത്തെ നീ കാട്ടുക(2) നിന്നെ സ്നേഹിക്കുന്ന മക്കൾക്കു ഉള്ളതാം എല്ലാ പദവികളും അടിയാനും തിരിച്ചറിവാൻ അപ്പനെ ബുദ്ധിയെ തെളിക്ക;- എലിയ എലിശ പ്രവരർ ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ എലോഹിം എന്നെയും ഒരുക്ക വേല നിന്നുടെയെന്നോർക്കുക;- പാപികൾക്കു നിന്‍റെ സ്നേഹത്തെ എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ […]
Read Moreഎന്‍റെ നാവിൽ നവഗാനം
എന്‍റെ നാവിൽ നവ ഗാനം എന്‍റെ നാഥൻ തരുന്നല്ലോ ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽ ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം
Read Moreഎന്‍റെ നാവു നവ്യഗാനം പാടും
എന്‍റെ നാവു നവ്യഗാനം പാടും എന്‍റെ ഹൃത്ത് നൂതനരാഗം പാടും കർത്താവേ നീ എന്നെ സ്നേഹിച്ചു പ്രാണനാഥാ നീ എന്നെ വീണ്ടെടുത്തു എന്‍റെ നാവു നവ്യഗാനം പാടും ലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2) മോഹങ്ങളെന്നിൽ അശാന്തി ഏകി ക്രൂശിൻ ദയയിൽ ഞാനഭയം കണ്ടു നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;- പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2) പാശങ്ങളാൽ ഞാൻ ബന്ധിതനായി ക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടു നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;- എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കും ദുഃഖിക്കുന്നവനെന്നും ആശ്വാസം […]
Read Moreഎന്‍റെ നിലവിളി കേട്ടുവൊ നീ
എന്‍റെ നിലവിളി കേട്ടുവൊ നീ എന്‍റെ കണ്ണുനീർ കണ്ടുവൊ നീ യേശുനാഥാ നീ തന്ന സ്നേഹം നിത്യജീവന്‍റെ വഴി ആയെന്നിൽ;- എന്‍റെ ജീവിതം ധന്യമാവാൻ പുത്തൻ രൂപമായ് തീർന്നീടുവാൻ യേശുനാഥാ നീ തന്ന വചനം സ്വർഗ്ഗനന്മയും ഉറവായി;- ഞാൻ ഏകനായ് തീർന്നിടാതെ പാപ ചേറ്റിൽ ഞാൻ വീണിടാതെ യേശുനാഥാ ആ പൊൻകരം എന്നെ ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ;- എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻ നിന്ദ പരിഹാസം സഹിച്ചീടുവാൻ യേശുനാഥാ നീ തന്ന കൃപകൾ ദൈവ പൈതലായ് മാറ്റിയെന്നെ;- എന്നെ […]
Read Moreഎന്‍റെ നീതിമാൻ വിശ്വസത്തോടെന്നും
എന്‍റെ നീതിമാൻ വിശ്വാസത്തൊടെന്നും ജീവിച്ചീടുമേ ഭക്തിയുള്ളോനായി(2) പിന്മാറുകില്ല താൻ മുൻപോട്ടു പോകും നിത്യതക്കായി ഓട്ടം തികക്കും(2) വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻ ദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2) നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെ സത്യ സുവിശേഷകരായി പോയിടുവാൻ(2) ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോ ലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2) കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകും മീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2) യേശു വരുന്നു നീതിയുള്ള കർത്താവായി നീതിയോടെ ജീവിതം നയിച്ചവർക്കായി(2) മറക്കല്ലേ സഭയേ വേഗം ഉണരൂ ആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)
Read Moreഎന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ
എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ എളിയവൻ ഞാൻ ദൈവത്തിന്‍റെ പൈതലായല്ലോ ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻ മോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ് ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടം വേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻ നീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻ സ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻ എന്നുടെ നാളുകളീ […]
Read Moreഎന്‍റെ പാറയാം യഹോവേ
എന്‍റെ പാറയാം യഹോവേ എന്‍റെ ജീവനാം യേശുവേ എന്‍റെ ആത്മനേ! എന്‍റെ ദീപമേ നിന്‍റെ ആലയേ വസിക്കും (2) കണ്ണു കണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപം എണ്ണിത്തീരുകില്ലാ യുഗം വന്നീടുമേ അന്നു തീരുമെന്‍റെ ദുഃഖം മാറിടുമേ ചെന്നു ചേരുമെന്‍റെ നിത്യ രാജ്യമതിൽ മന്നിൽ ജീവിതമോ വാടും പൂവിനെപ്പോൽ എന്നിൽ ജ്വലിച്ചിടും ആ ദീപം അണക്കുകില്ല തന്നിൽ ആശ്രയിക്കും എന്നെ കൈവിടില്ല മുന്നിൽ പാതയിൽ ദൂതന്മാർ കാത്തിടുമേ നന്മ ചെയ്തീടുകിൽ ദൈവ പ്രസാദവും തിന്മ ആയീടിലോ പാപം വാതിൽക്കലും അതിൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

