എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ
എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതി പാതയിൽ പാദദമിടറാതെ നാഥന്‍റെ പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ കാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽ കൂരിരുൾ താഴ്വരയിലേകനായാലും കൂട്ടിൻ യേശു ഉണ്ടായാൽ മതി ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതി ഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക് രാത്രിയിലും ദീർഘയാത്രയിലും എന്നും ധാത്രിയേപോലെനിക്കേശു മതി മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന മിത്രമാണെൻ ദൈവം എത്ര […]
Read Moreഎന്‍റെ നാഥൻ നിണം ചൊരിഞ്ഞോ
എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ? എന്‍റെ രാജാ മരിച്ചുവെന്നോ? പുഴുവിനൊത്തോരെനിക്കുവേണ്ടി വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ? യേശുനാഥൻ എനിക്കുമപ്പോൽ നിനക്കും വേണ്ടിമരിച്ചുപാപി സകലർക്കുമായവൻ മരിച്ചു രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻ അറിയാതുള്ളൊരു കൃപ പരമസ്നേഹം പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്‍റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടു സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ നന്ദിചൊൽവാനെന്‍റെ മനം ഉരുക്കണമെൻ കണ്ണുകളലിക്കണമേ […]
Read Moreഎന്‍റെ നാഥൻ വല്ലഭൻ താൻ
എന്‍റെ നാഥൻ വല്ലഭൻ താൻ അല്ലലെല്ലാം മാറ്റിടുമേ തന്‍റെ നാളിൽ എന്തുമോദം ആർത്തിയോടാവലായ് നോക്കിടുമേ ഓ പാദങ്ങൾ പൊങ്ങിടുന്നേ ചേരുവാൻ നിൻ സവിധേ(2)-എന്‍റെ… പാരിടത്തിൽ പാടുപെട്ട പാവനരെ ചേർത്തിടുവാൻ വരുമന്ന് ദൂതരുമായ് തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;- മരുഭൂവിൽ ഞരങ്ങുന്ന തൻ വിശുദ്ധ സംഘമേ നീ പരനോട് ചേർന്ന് നിത്യം എണ്ണമില്ലായുഗം അങ്ങ് വാഴും;- വിശ്വാസത്തിൻ കൺകളാൽ ഞാൻ ഇന്നവയെ കണ്ടിടുന്നു ആശ്വാസമേ നേരിൽ കാണും അന്നവൻ പൊൻമുഖം മുത്തിടുമേ;-
Read Moreഎന്‍റെ നാവിൽ നവഗാനം
എന്‍റെ നാവിൽ നവ ഗാനം എന്‍റെ നാഥൻ തരുന്നല്ലോ ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽ ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം
Read Moreഎന്‍റെ ദൈവം വാനിൽ വരുമേ
എന്‍റെ ദൈവം വാനിൽ വരുമേ മേഘാരൂഢനായ് അവൻ വരുമേ എന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേ എന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2) കഷ്ടദുരിതങ്ങളേറിടും നേരം ക്രൂശിൽ പിടയുന്ന നാഥനെ കാണും(2) രക്തം ധാരയായ് ചിന്തിയതെല്ലാം കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2) സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം കഷ്ടനാളിലെന്നെ വിട്ടു പോകും(2) സ്വന്തം പ്രാണനെ നൽകിയ ഇടയൻ കൈവിടാതെന്നെ എന്നും നടത്തും(2) ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2) വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)
Read Moreഎന്‍റെ ദൈവം സങ്കേതമായ് ബലമായ്
എന്‍റെ ദൈവം സങ്കേതമായ് ബലമായ് കഷ്ടതകളിൽ അടുത്ത തുണയായ് എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻ നാളയെ ഓർത്തു ഞാൻ നീറണമോ എൻ മനം ഉരുകണമോ പ്രയാസങ്ങളെ പ്രമോദമാക്കുവാൻ എന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോ അത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോ മുന്തിരിയിൽ ഫലമില്ലെങ്കിലുമോ പേടമാൻ പോൽ പ്രിയനാൽ നടക്കും മേടുകളിൽ;- നാളെയെ… കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻ നടന്നാലും തെല്ലും ഭയപ്പെടില്ല എൻ കർത്തൻ കൂടെയുണ്ട് ഇരുൾ പ്രകാശമാക്കാൻ;- നാളെയെ… പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലും ആഴിയിന്നാഴത്തിൽ വീണാലും അലകൾ അലറിയാലും ഭയപ്പെടുകില്ല […]
Read Moreഎന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ
എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു; എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2) എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു; എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2) ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ; വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2) മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ; പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2) കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ; വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2) പാപമൊട്ടും ഏശിടാത്ത പാവനനാം […]
Read Moreഎന്‍റെ ദൈവം സർവ്വശക്തനല്ലോ
എന്‍റെ ദൈവം സർവ്വശക്തനല്ലോ സർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2) വാനവും ഭൂമിയും താരാപഥങ്ങളും സർവ്വം ചമച്ചവൻ ദൈവമല്ലോ സർവ്വചരാചര സൃഷ്ടിതാവും പരിപാലകനും എന്‍റെ ദൈവമല്ലോ;- അന്ധനു കാഴ്ചയും ബധിരനു കേൾവിയും മുടന്തനു കാൽകളും ദൈവമല്ലോ ഊമനു ശബ്ദവും രോഗിക്കു സൗഖ്യവും പാപിക്കു രക്ഷയും ദൈവമല്ലോ;- ശൈലവും കോട്ടയും പരിചയും ബലവും സങ്കേതവും ആത്മ സ്നേഹിതനും മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ വിശ്വസ്തനും എന്‍റെ ദൈവമല്ലോ;- കൃപയും നീതിയും കരുണയും ന്യായവും ദയയും ഉള്ളവൻ ദൈവമല്ലോ ധനവും മാനവും കീർത്തി പുകഴ്ചയും സകലവും […]
Read Moreഎന്‍റെ ജീവനാമേശുവേ നിന്‍റെ
എന്‍റെ ജീവനാമേശുവേ നിന്‍റെ സ്വരമെൻ ചെവിയിൽ ഇമ്പമോടെ വന്നടിച്ചീടുന്നു ഞാൻ കേട്ടുനാഥാ ക്ഷീണപാപിയേവായെന്നിൽ ആശ്വസിക്കനീ സതതം ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ ചാരി സുഖിക്കെ;- എന്‍റെ… വന്നുകണ്ടു ശാന്തതയെ യേശുവിന്‍റെ സ്നേഹമാർവ്വിൽ എന്നെയുടുപ്പിച്ചു സന്തോഷത്താൽ ദുഃഖങ്ങൾ മാറ്റി;- എന്‍റെ… സർവ്വവും ഞാൻ ദാനമായി നിർവ്യാജ്യം തരുന്നു പാപി ജീവവെള്ളം നീ കുടിച്ചാനന്ദം പ്രാപിച്ചീടുകെ;- എന്‍റെ… ജീവനദിയിൽ നിന്നു ഞാൻ മോദമോടെ പാനം ചെയ്തു കേവലമെൻ ദാഹം ശമിച്ചിപ്പോൾ ജീവിക്കുന്നു ഞാൻ;- എന്‍റെ… കൂരിരുളാൽ മൂടിയോരീ ലോകത്തിനു ഞാൻ വെളിച്ചം […]
Read Moreഎന്‍റെ ദൈവം സ്വർഗ സിംഹാസനം
എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ പോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ- ളെല്ലാം സർവ്വേശനെ നോക്കിടുന്നു കോടാകോടി […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

