Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എന്‍റെ ജീവനാമേശുവേ നിന്‍റെ

എന്‍റെ ജീവനാമേശുവേ നിന്‍റെ സ്വരമെൻ ചെവിയിൽ ഇമ്പമോടെ വന്നടിച്ചീടുന്നു ഞാൻ കേട്ടുനാഥാ ക്ഷീണപാപിയേവായെന്നിൽ ആശ്വസിക്കനീ സതതം ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ ചാരി സുഖിക്കെ;- എന്‍റെ… വന്നുകണ്ടു ശാന്തതയെ യേശുവിന്‍റെ സ്നേഹമാർവ്വിൽ എന്നെയുടുപ്പിച്ചു സന്തോഷത്താൽ ദുഃഖങ്ങൾ മാറ്റി;- എന്‍റെ… സർവ്വവും ഞാൻ ദാനമായി നിർവ്യാജ്യം തരുന്നു പാപി ജീവവെള്ളം നീ കുടിച്ചാനന്ദം പ്രാപിച്ചീടുകെ;- എന്‍റെ… ജീവനദിയിൽ നിന്നു ഞാൻ മോദമോടെ പാനം ചെയ്തു കേവലമെൻ ദാഹം ശമിച്ചിപ്പോൾ ജീവിക്കുന്നു ഞാൻ;- എന്‍റെ… കൂരിരുളാൽ മൂടിയോരീ ലോകത്തിനു ഞാൻ വെളിച്ചം […]

Read More 

എന്‍റെ ദൈവം സ്വർഗ സിംഹാസനം

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ പോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ- ളെല്ലാം സർവ്വേശനെ നോക്കിടുന്നു കോടാകോടി […]

Read More 

എന്‍റെ ജീവനും എല്ലാ നന്മയും

എന്‍റെ ജീവനും എല്ലാ നന്മയും പ്രാണപ്രിയനിൻ ദാനമല്ലോ എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക് എന്നെ നിന്നിൽ സമർപ്പിക്കുന്നു കണ്ണുനീരിന്‍റെ കൊടും താഴ്വരയിൽ കൈവിടാത്ത യേശുനാഥാ മനമുരുകിയപ്പോൾ എന്‍റെ അരികിലെത്തി പൊൻകരത്തിലെന്നെ വഹിച്ചു;- സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ എന്‍റെ തകർച്ച കാണാൻ കൊതിച്ചു ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ എന്‍റെ ദൈവം ഇടയാക്കില്ല;-

Read More 

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2) ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി ആകാശം തുറന്ന സർവ്വശക്തൻ (2) എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2) രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2) ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കി ദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ […]

Read More 

എന്നും നല്ലവൻ യേശു എന്നും നല്ലവൻ

എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;- സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ;- ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;- വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;- രാവിലും പകലിലും ചേലോടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-

Read More 

എന്നും ഞാൻ യേശുവേ നിനക്കായ്

എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2) ഉന്നതത്തിൻ മഹിമയിൽ വാണവനേ എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2) തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട് തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2) നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2) വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2) കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Read More 

എന്നും എന്നെന്നും എൻ ഉടയവൻ

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ കൃപ തീരാതെ (2) കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2); എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും.. എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2) എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും… പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2) തീരെ കാണാതെ പോയവൻ ഞാൻ കണ്ടുകിട്ടി മഹത്വം മുറ്റും […]

Read More 

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കം വ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ സാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും ലോകയിമ്പമോടു നിന്നോടണയും ദൈവദൂതൻ വേഷം അതും ധരിപ്പാൻ ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻ എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻ തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻ എന്നും ഉണരേണം ലോകേ അന്യനനായ് അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ് വചനത്തിൻ ദീപം […]

Read More 

എന്നു വരും എ​പ്പോൾ വരും

എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നു മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നു കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന് കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നു ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- […]

Read More 

എന്നു മേഘേ വന്നിടും എന്‍റെ പ്രാണ നായകാ

എന്നു മേഘേ വന്നിടും എന്‍റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്‍റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ […]

Read More