മുഴങ്കാൽ മടക്കുമ്പോൾ
മുഴങ്കാൽ മടക്കുമ്പോൾയേശുവേന്ന് വിളിക്കുമ്പോൾതിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നുകുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെഅമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംവാത്സല്യനിധിയെ നന്ദി യേശുവേ (2)ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഉല്ലാസത്തോടെ ഞാൻ ആരാധിക്കുംഎന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഅത്യുൽസാഹത്തോടെ ഞാൻ ആരാധിക്കുംഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തുയേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേനിത്യം എന്‍റെ കുടിരുന്ന്നൽവഴിയിൽ നയിക്കുവാൻപരിശുദ്ധാത്മാവിൻ തിരുസാന്നിദ്ധ്യം തന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംകൃപാനിധിയെ നന്ദി യേശുവേഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)വാതിലുകൾ അടയുമ്പോൾനാളെയെന്തെന്ന് ഓർക്കുമ്പോൾതിരുവചനം എന്നെ ശക്തനാക്കുന്നു.ഞാൻ നിന്‍റെ […]
Read Moreനടത്തീടുമെ എന്നെ നടത്തീടുമെ തൻ
നടത്തീടുമെ എന്നെ നടത്തീടുമെതൻ കരത്താലെന്നെ നടത്തീടുമെകരുതീടുമെ എന്നെ കരുതീടുമെതൻ കൃപയാലെന്നെ കരുതീടുമെആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാആഹാ ഹാ..ല്ലേ..ലുയ്യാ(2)ജീവിത പാതയിൽ തളരാതെമുൻപോട്ടു പോകുമെൻ യേശുവിനായ്ഹാ എത്ര സ്നേഹം യേശുവിന്‍റെഅതിരുകളില്ലാത്ത സ്നേഹത്തെഞാൻ എങ്ങനെ മറന്നീടുമേ(4)വഴികൾ അടഞ്ഞീടും നേരങ്ങളിൽഎനിക്കായ് കരുതുന്നൊരേശുവുണ്ട് (2)ഹാ എത്ര അത്ഭുതമേശുവിന്‍റെ അതിരുകളില്ലാത്ത നന്മയെഞാൻ എങ്ങനെ മറന്നീടുമേ(4)രോഗദുഖ വേളകളിൽ ആശ്വാസമായ്എനിക്കെന്‍റെ യേശു കൂടെയുണ്ട്(2)ഹാ എത്ര കാരുണ്യം യേശുവിന്‍റെഅതിരുകളില്ലാത്ത സൗഖ്യത്തെഞാൻ എങ്ങനെ മറന്നീടുമേ(4)
Read Moreമേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മേഘത്തേരിൽ വരുമെന്‍റെ കാന്തൻ കാലം ആസന്നമായ്കാഹള നാദം മുഴങ്ങിടും വാനിൽനാം പറന്നിടാറായ്പൊൻമുഖം കാണാറായ് കണ്ണുനീർ തോരാറായ്കോടാകോടി യുഗം പ്രിയനുമൊന്നായ് തേജസ്സിൽ വാഴാറായ്മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽപ്രിയൻ വന്നിടുമ്പോൾമുത്തിടും ഞാനാ പൊൻ മുഖമന്നാൾമേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ…ആയിരം ആയിരം ദൂത ഗണങ്ങൾസ്വാഗതം ചെയ്തിടുമേആ മഹൽ സുദിനം കാണുവാനെന്‍റെകൺകൾ കൊതിച്ചിടുന്നേ;- പൊൻ…
Read Moreനടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു
നടത്തിടുന്നു ദൈവമെന്നെനടത്തിടുന്നുനാൾതോറും തൻ കൃപയാലെന്നെനടത്തിടുന്നുഭൗമിക നാളുകൾ തീരും വരെഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-കൂരിരുൾ തിങ്ങിടും പാതകളിൽകൂട്ടുകാർ വിട്ടുപോം വേളകളിൽകൂട്ടിനവനെന്‍റെ കൂടെ വരുംകൂടാര മറവിലങ്ങഭയം തരും;-ആരിലുമെൻ മനോഭാരങ്ങളെഅറിയുന്ന വല്ലഭനുണ്ടെനിക്ക്ആകുലത്തിലെന്‍റെ വ്യാകുലത്തിൽആശ്വാസമവനെനിക്കേകിടുന്നു;-ശോധനയാലുള്ളം തകർന്നീടിലുംവേദനയാൽ കൺകൾ നിറഞ്ഞീടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിൻ ജീവിതമാം;-
Read Moreമേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ
മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാഎൻ മാനസം നിന്നാൽ നിറയുന്നേ(2)എന്‍റെപാപമെല്ലാം തീർത്തു തന്നവൻഎന്‍റെരോഗമെല്ലാം മാറ്റി തന്നവൻപുതു ജീവനെ തന്നു സ്നേഹ തെലവും തന്നുനവ ഗാനമെന്നും നാവിൽ പാടാറായ്;-എന്‍റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്എന്‍റെ കണ്ണുനീരെല്ലാം പൊഴിയാറായ്പുത്തനാം ഭവനം പണി തീർന്നീടാറായ്എന്‍റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേതൻ സിംഹാസനം ഞാൻ പങ്കു വെക്കുമേപുത്തനാം യെറുശലേം ശുഭമാം നദിക്കരെനവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-
Read Moreനടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി
നടത്തിയ വിധങ്ങൾ ഓർത്താൽനന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)ജീവിതത്തിൻ മേടുകളിൽഏകനെന്നു തോന്നിയപ്പോൾധൈര്യം നൽകിടും വചനം നൽകി;-ഭാരം ദുഃഖം ഏറിയപ്പോൾമനം നൊന്തു കലങ്ങിയപ്പോൾചാരെയണച്ചു ആശ്വാസം നൽകി;-കൂട്ടുകാരിൽ പരമായെന്നിൽആനന്ദതൈലം പകർന്നുശത്രുമദ്ധ്യേ എൻ തല ഉയർത്തി;-
Read Moreമേഘത്തിൽ വന്നിടാറായ് വിണ്ണിൽ
മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ വേഗം വന്നിടും തൻ ജനത്തിന്‍റെ ആധികൾ തീർത്തിടുവാൻലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നുവിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽവീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാംവീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവുംചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാതീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്
Read Moreനദീതുല്യം ശാന്തിവരട്ടെൻ വഴി
നദീതുല്യം ശാന്തിവരട്ടെൻ വഴിഖേദങ്ങൾ തല്ലട്ടോളം പോൽഎന്താകിലുമെൻ വഴികാണിച്ചേശുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കുക്ഷേമം എൻ ദേഹിക്കുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്വരട്ടെ കഷ്ടം സാത്താനമർത്തട്ടെപോരാത്തതല്ലെൻ വിശ്വാസംഎൻ നിർഗതിയെ ആദരിച്ചാനേശുഎന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം…തൻക്രൂശോടെൻ പാപം സർവ്വം തറച്ചുഞാനതിനി വഹിക്കേണ്ടാഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്തകർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം…ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻകവിയട്ടെൻ മീതെ യോർദ്ദാൻജീവമൃത്യുക്കളിൽ നീ ശാന്തിതരു-ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻസ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ലകാക്കുന്നെങ്ങൾ നിൻ വരവെദൂതകാഹളമെ, കർത്തൃശബ്ദമേഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം…
Read Moreമേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന
മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ!ലളിതകൃപയുടെ വരിഷമനുദിനമനുഭവി-പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്‍റെപാലനമല്ലാതെയെന്തിപ്പെതലിൽ ?ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലുംനാകനാഥൻ കടാക്ഷിക്കും നിന്‍റെ മേൽ-കാന്തൻപമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പരമാത്മചൈതന്യം ലഭിക്കുമാകയാൽ-നീയുംവാനലോകേ പറന്നേറും പാവുപോൽബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീമേലുലകം കടക്കുന്ന കാഴ്ചയെ-പോരാകനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻബാലനിവന്നേകണം നിൻ വേഴ്ചയെആയിരമായിരം കോടി വാനഗോളങ്ങളെ താിപ്പോയിടും നിന്‍റെമാർഗ്ഗമൂഹിക്കാവതോ?-കാണുംഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിഡൌ-തവഭാഗ്യമഹിമയെ വാഴ്ത്താനാവതോ? സൗഖ്യംലേശമെങ്കിലുമുരപ്പാൻ നാവിതോ?വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമമെന്നീവർണ്ണഭേദങ്ങളാൽ നിഴൽ നൽകിയേ-ജ്യോതിർമണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവമണ്ഡനമായ് […]
Read Moreനൽ നീരുറവ പോൽ സമധാനമോ
നൽ നീരുറവ പോൽ സമധാനമോഅലമാലപോൽ ദുഃഖമോഎന്തെന്തു വന്നാലും എൻ ജീവിതത്തിൽചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും എൻ ജീവിതേ ആഞ്ഞടിച്ചാൽചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ എൻ പക്ഷം ഉള്ളതാൽ ജയമേ;- പാടീടും…വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും നിരാശനായ് തീരില്ല ഞാൻ എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ നാഥൻ താനുള്ളതാൽ പാടുമേ;- പാടീടും…എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽയോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽതകർന്നുപോവില്ല ചാവിൻ മുൻപിലുംതൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

