Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കാരുണ്യവാനേ കാരുണ്യവാനേ

കാരുണ്യവാനേ കാരുണ്യവാനേ കാരുണ്യം ചൊരിയൂ കരുണാനിധേ കൃപാനിധിയേ കൃപാനിധിയേകൃപയേ ചൊരിയൂ കൃപാനിധിയേഅവിടുത്തെ കാരുണ്യത്താൽ മാത്രം അനുഗ്രഹം പ്രാപിച്ചീടും അവിടുത്തെ കൃപയാൽ മാത്രംഞങ്ങൾ അനുദിനം ജീവിച്ചീടുംലോകത്തിൽ എന്തെല്ലാം ഭവിച്ചാലും ലോക പാലകനെന്നും കൂടെയുണ്ട്അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ…സ്നേഹിതരായവർ അരികിലെത്തി ലോകസ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ നിത്യമാം സ്നേഹം എന്നിൽ പകർന്ന് നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..ആത്മാവിൻ നിറവിൽ ആരാധിക്കാൻ അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച് അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..

Read More 

കാരുണ്യ വാരിധേ കനിയേണമേ

കാരുണ്യ വാരിധേ കനിയേണമേകാരുണ്യം ഞങ്ങളിൽ ചൊരിയേണമേ കനിവോടെ ഞങ്ങളെ കാത്തീടണേഅകതാരിൽ നിൻ കൃപ പകരേണമേ (2)അനുദിനം ഞങ്ങളെ നടത്തേണമേ ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2)അടിയങ്ങൾക്കാശ്രയം നീ മാത്രമേഅങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥനഅവിടുന്ന് കേൾക്കേണമേനാഥാ ആശ്വാസം ഏകേണമേ(2);- കാരുണ്യ…

Read More 

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോ​‍ൾ

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾഎന്തിനു ഞാനിനി ഭയപ്പെടേണംഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻയേശു അല്ലാതെ ആരും ഇല്ലആകുലമെല്ലാം അകറ്റിടുവാൻവേദനയെല്ലാം മാറ്റിടുവാൻകർത്താവായവൻ കൂടെയുള്ളതിനാൽഭാരമോ ലവലേശം വേണ്ടിനിയുംആനന്ദത്താലുള്ളം തുടിച്ചിടുന്നേസന്തോഷം ഉണ്ടവൻ സന്നിധിയിൽമാറാത്ത നാഥനായ് കൂടെയുള്ളനാഥനേശുവേ സ്തുതിച്ചിടുവിൻ;- കരുതുന്ന…യാമങ്ങളിൽ അവൻ കുടെയുണ്ട്വൈരിയിൻമേൽ ജയമേകിടുവാൻഅന്ത്യത്തോളം നമ്മേ നടത്തിടുന്നനാഥനേശുവെ സ്തുതിച്ചിടുവിൻ;- കരുതുന്ന…

Read More 

കരുതുന്ന നാഥൻ കൂടെയുണ്ട്

കരുതുന്ന നാഥൻ കൂടെയുണ്ട്കരയുന്ന നേരം ചാരെ അണഞ്ഞിടും(2)കൈവിടില്ലെന്നു ചൊന്ന നാഥൻമാറുകില്ലൊരുനാളും മറക്കുകില്ലാ(2)എന്നേശുവേ എൻ പ്രാണനാഥാനിന്നിൽ ഞാനെന്നും ചാരിടുന്നേഎൻ ജീവനേ എൻ ആത്മ നാഥാനിന്നിലാണെന്നും എൻ ആശ്രയമേ(2)രോഗങ്ങളാലേറ്റം വലഞ്ഞിടിലുംവ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾസാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-കാരിരുൾ എന്നേ മൂടുകിലുംആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)കൂടെയുണ്ടെന്ന് ചൊന്ന നാഥൻകൈവിടാതെന്നും കാത്തിടുമെന്നെ(2);-

Read More 

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽ

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-

Read More 

കരുതുന്നവൻ അവനല്ലയോ കാക്കുന്നവൻ

കരുതുന്നവൻ അവനല്ലയോകാക്കുന്നവൻ എന്നും കൂടെയില്ലേനിന്‍റെ വേദനകൾ അറിയുന്നവൻ നിന്‍റെ ശോധനയിൽ കൂടെയില്ലേകൂരിരുൾ മൂടിടും വേളകളിൽ വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻകരങ്ങളാൽ താങ്ങി നടത്തുമെന്നുംഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ ബലം നൽകിയെന്നെ താങ്ങീടുമെശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ കരങ്ങളാൽ താങ്ങി നടത്തുമെന്നും

Read More 

കരുതുന്നവൻ എന്നെ കാക്കുന്നവൻ

കരുതുന്നവൻ എന്നെ കാക്കുന്നവൻമയങ്ങുകില്ലുറങ്ങുകില്ല (2)മനം നൊന്തു കരഞ്ഞിടുമ്പോൾ എന്‍റെ അരികിലായ് അവനണയും(2)ആയിരം നാവിനാൽ വർണ്ണ്യല്ല ഈഅളവറ്റ അനുഭവത്തെ (2)എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്എന്‍റെ ആത്മാവിനാനന്ദമേആരോരുമില്ലാതെ ഞാൻ എന്‍റെ വിഷമത്തിൽ ഞെരുങ്ങിയപ്പോൾവല്ലഭൻ വലംകയ്യിൽ പരിപാലകൻ എന്‍റെ അല്ലലകറ്റിയല്ലോഎന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേലോകമെന്നെ പകച്ചിടുമ്പോൾ തെല്ലും ക്ലേശമെന്നിൽ ഏതുമില്ലലോകത്തെ ജയിച്ച എൻ ജീവനാഥൻഎങ്ങും കാവലായ് കൂടെയുണ്ട് എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേ

Read More 

കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ

കരുതുന്നവൻ എന്നെ കരുതുന്നവൻഓളങ്ങളേറുമീ ജീവിതസാഗരെകരം പിടിച്ചെന്നെ നയിക്കുന്നവൻഎന്നെ കരുതുന്നവൻരാവും പകലും അകലാതരികിൽമേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)മരുഭൂയാത്രയിൽ സാന്ത്വനമേകി;-സൈന്യത്താലുമല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലല്ലോ(2)കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരംഅതിശയകരമായ് വഴിനടത്തുന്നവൻ(2)ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാംപരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-

Read More 

കരുതുന്നവൻ കർത്തനല്ലയോ

കരുതുന്നവൻ കർത്തനല്ലയോ കാക്കുന്നവൻ കരുത്തനല്ലയോകലങ്ങേണ്ട മനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ (2)പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽമുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)കർത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താൻ (2)ഭാവിയോർത്തു നീ ഭാരപ്പെടുന്നോചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ ചുമക്കുവാൻ നാഥനുണ്ടല്ലോ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻസദാകാലവും കൂടെയുള്ളതാൽ(2)സങ്കടങ്ങൾ വേണ്ട തെല്ലുമേ സന്തോഷത്താൽ പാടിസ്തുതിക്കാം(2)

Read More 

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലംകരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽനാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾയേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോപാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽകർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടുംഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻവഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥായേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവുംവിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾവിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാംഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾവല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നുവേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെവാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേതുണയെനിക്കെശുവേ എന്ന […]

Read More