Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

യേശുവിനായെൻ ജീവിതം നല്‍കാമെൻ

യേശുവിനായെൻ ജീവിതം നല്കാമെൻ ആയുസ്സിൻ നാൾകളെല്ലാം ശ്വാശതമായൊരു ദേശമെനിക്കായ് എൻ നാഥൻ ഒരുക്കുന്നതാൽ (2) നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽ പൂർണ്ണമായി യേശു നാഥനേ (2) ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ എൻ ജീവിതം തൂകി തകർത്തു പോയി (2) മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാ ക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻ നിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻ യേശുവേ പിൻ ചെല്ലുമെന്നും (2) വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻ തളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

Read More 

യേശുവിന്നരികിൽ വാ പാപീ

യേശുവിന്നരികിൽ വാ പാപീ ഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽ പാപത്തിൽ കിടന്നു നീ – നകരത്തീയതിൽ വീണു എരിയാതീ നിമിഷം നീ – വരിക വൈകാതെ നിൻപാപമഖിലവും – തങ്കണ്ണിനു മുമ്പാകെ കാണുന്നായതിനാലെ – താണു നീ വേഗം പാപിക്കാശ്രയമായി –താനല്ലാതെയില്ലാരും പാദെ ചേർന്നിടുന്നോരെ – പാലിക്കുന്നോരു ആണിപ്പാടുകളുള്ള – പാണിനീട്ടിയും കൊണ്ടു ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീ ഒന്നുകൊണ്ടുമെൻ ചാരെ – വന്നീടും നരരെ ഞാൻ നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരു നിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു പിന്നെയെന്നു […]

Read More 

യേശുവോടുകൂടെ യാത്ര ചെയ്യുകിൽ

യേശുവോടുകൂടെ യാത്ര ചെയ്യുകിൽ ഏതുമില്ല ഭാരം മരുയാത്രയിൽ(2) സാരമില്ല രോഗ പീഡ ദുഃഖങ്ങൾ സാധുവിനു കാവൽ യേശു തന്നല്ലോ നല്ല നാഥനായ താതൻ കൂടെയുണ്ടല്ലോ നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ അത്ര നല്ല സഖി യേശു മാത്രമാണല്ലോ;- യേശു… ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ വേദനകൾ അറിയുന്ന താതനല്ലയോ സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ ശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ;- യേശു…

Read More 

യിസ്രായേലിൻ ദൈവം രക്ഷകനായ്

യിസ്രായേലിൻ ദൈവം രക്ഷകനായ് സ്വർഗ്ഗത്തിൽ വാഴുന്നുണ്ടക്ഷയനായ് ദുഃഖങ്ങളിൽ അവൻ ആശ്വാസവും രോഗങ്ങളിൽ സൗഖ്യദായകനും കല്ലായ എന്നുള്ളം വൻ ഭാരത്താൽ എല്ലാം നശിച്ചു ഞാൻ താളടിയായ് തേടി വന്നേശു ഇന്നെനിക്കായ് വീടൊന്നൊരുക്കി തൻ നിത്യതയ്ക്കായ്;- സ്തോത്രയാഗം അങ്ങേയ്ക്കർപ്പിക്കുന്നേ-എൻ പ്രാർത്ഥന സ്വർഗ്ഗം കൈക്കൊള്ളണമേ ആശ്വാസ കാലങ്ങൾ നോക്കി പാർത്തെൻ യേശുവേ നിൻ പാദം കുമ്പിടുന്നേ;- എന്നും ഞാനേശുവിൻ സ്വന്തമത്രേ നന്ദികൊണ്ടെന്മനം തിങ്ങിടുന്നു എല്ലാ പ്രത്യാശയും നിന്നിലത്രെ-എൻ വല്ലഭനെ വേഗം വന്നീടണേ;-

Read More 

നീതി പുരമാകും സ്വർഗ്ഗ സീയോൻ

നീതി പുരമാകും സ്വർഗ്ഗസീയോൻ സർവ്വഭൂവിന്നും ആനന്ദമേ ഉയരം കൊണ്ടെത്ര മനോഹരമേ അത്യുന്നതന്‍റെ നിവാസമേ ജയത്തിൻ ഘോഷം മുഴങ്ങിടുന്നു വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ നിത്യം സീയോൻ ഗിരിയതിൽ ആമോദമായ് പരിപൂർണയാം സ്വർഗ്ഗ സീയോൻ തേജസ്സാൽ നിത്യം ശോഭിതമേ രാത്രിയില്ലാത്തതാം ദേശമതിൽ നീതിസൂര്യൻ വെളിച്ചമല്ലോ;- ജയ… ദൈവനഗരത്തിൻ മൂലക്കല്ലാം ക്രിസ്തുവോടൊത്തു കാണുന്നിതാ അപ്പൊസ്തലന്മാർ പ്രവാചകന്മാർ ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ… ആദ്യഫലത്തിന്‍റെ പ്രഥമഫലം നൂറ്റിനാല്പത്തി നാലായിരം താതൻ സുതൻ നാമം ധരിച്ചവരായ് എന്നും സീയോനിൽ സേവചെയ്യും;- […]

Read More 

നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചു

നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ […]

Read More 

നീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു

നീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു പനപോലെ അവൻ തഴച്ചു വളർന്നു വന്നിടും എന്‍റെ നാമത്തിങ്കൽ യാചിച്ചീടിൻ നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാം അത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ;- ഇതുവരെ നിങ്ങൾ കർത്തൻ തൻനാമത്തിൽ ഒന്നുമേ യാചിച്ചില്ല നിറഞ്ഞുകവിയും സന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ;- കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ പുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽ ചിറകടിച്ചവർ പറന്നുപോയിടും;- യാചിക്കുന്നതുലും നിനയ്ക്കുന്നതിലും എത്രയോ അധികമായ് ഉള്ളത്തിൽ പ്രിയമായ് ചെയ്യും രക്ഷകൻ സ്തോത്രം നിത്യമായ്;- കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻ നിന്നെവിട്ടൊരു നാളും നിങ്ങളതിനാലെ ധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ;-

Read More 

നീതിസൂര്യനാം യേശു കർത്തൻ

നീതിസൂര്യനാം യേശു കർത്തൻ നിന്‍റെ കൂടെയുണ്ട് കൂടെയുണ്ട് ഭയപ്പെടെണ്ട നീ ഭ്രമിച്ചിടെണ്ട കർത്തൻ കൂടെയുണ്ട് കൂടെയുണ്ട് എന്നെ ശക്തീകരിക്കുന്ന ദൈവം സർവശക്തനാം യഹോവ നീ നിന്‍റെ നീതിയുള്ള ഭുജം താങ്ങുന്നതാൽ ഞാൻ ഒരുനാളും പതറുകില്ല എന്‍റെ അവസ്ഥകൾ അറിയുന്ന ദൈവം ലോക വ്യവസ്ഥകൾ മാറ്റിടുമേ എന്‍റെ കാര്യസ്ഥൻ നീ സൌഖ്യ ദായകൻ എന്‍റെ അടിസ്ഥാനം നീ മാത്രമേ എന്‍റെ അരിഷ്ടത ഓർക്കാത്ത നാഥൻ എന്നെ ശ്രേഷ്ഠനായി മാറ്റിയല്ലോ എന്‍റെ ഇഷ്ടമോന്നും ഇനി വേണ്ട നാഥ നിന്‍റെ ഹിതം […]

Read More 

നീതിസൂര്യനായി നീ വരും മേഘത്തിൽ

നീതിസൂര്യനായി നീ വരും മേഘത്തിൽ ആ നാളതെൻ പ്രത്യാശയുമേ(2) ശോഭയേറും തീരമതിൽ നിൻ മുഖം ഞാൻ കണ്ടിടുമേ(2) നിൻ സേവയാൽ ഞാൻ സഹിക്കുന്നതാം വൻ ക്ളേശങ്ങൾതെല്ലും സാരമില്ല(2) അന്നു ഞാൻ നിൻ കയ്യിൽ നിന്നും പ്രാപിക്കും വൻ പ്രതിഫലങ്ങൾ(2);- രാത്രികാലമോ ഇനി ഏറെയില്ല പകൽ നാളുകൾ ഏറ്റം അടുത്തതിനാൽ(2) ഇരുളിന്‍റെ പ്രവർത്തികളെ വെടിയാം നാം ബലം ധരിക്കാം(2);- വാനിൽ കാഹളം ഞാൻ കേട്ടിടുവാൻ കാലമേറെയായ് കാത്തിടുന്നു(2) അന്നു ഞാൻ നിൻ വിശുദ്ധരുമായ് വർണ്ണിക്കും ആ വൻ മഹത്വം(2);-

Read More 

നീതിസൂര്യന്‍റെ ശോഭാ

നീതിസൂര്യന്‍റെ ശോഭാ എന്‍റെ അന്ധകാരത്തെ മാറ്റി നിത്യം ശോഭയിൽ നിറഞ്ഞിടാൻ നിത്യജീവൻ ദാനമായ് നൽകി എന്‍റെ കൺകൾക്കു കാഴ്ചയേകി യേശു ജീവ മന്നായെ തന്നു ഈ പാരിലെ ക്ലേശം സഹിക്കാൻ ദൈവകൃപയിൽ നിറച്ചു എന്‍റെ അന്ധകാരം മാറി എന്‍റെ കൺകൾ യേശുവേ കണ്ടു ഞാൻ ആർത്തുപാടിടും എന്നും എന്‍റെ പ്രാണനാഥനായ് എന്നും ഉറവയിൽ ഉറവിടം കണ്ടോൻ മരുഭൂമിയിൽ എന്നെ കരുതി മരണപാശങ്ങൾ അഴിച്ചോൻ എന്‍റെ രക്ഷകൻ യേശു അത്രേ

Read More