നല്ലവനെ നൽ വഴി കാട്ടി
നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തുഘോര വൈരിയെൻ പിന്നിൽചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2) മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേആഴിയതിൽ വീഥിയൊരുക്കിമറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേകാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേഎന്‍റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂനിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ നിന്‍റെ കാലടിയിൽ പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെകാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേനിന്നെപ്പോലെയായ്ത്തീരാൻ നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;-
Read Moreനല്ലിടയൻ എന്നെ കൈവിടില്ല
നല്ലിടയൻ എന്നെ കൈവിടില്ലഒന്നിലും എൻ മനം പതറുകില്ലഭാരങ്ങൾ വന്നിടും നേരമതിൽയേശുവിൻ പാദത്തിൽ ചേർന്നു ചെന്നുചൊല്ലിടും എൻ ദുഃഖ വേദനകൾആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട…പ്രതികൂലം അനവധി ഏറിടുന്നേശത്രുവിൻ കെണികളിൽ വീഴാതെചുവടൊന്നു വെയ്പാൻ കൃപ നൽകുകഅതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട…വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻവിളിയിൻ വിരുതിനെ പ്രാപിച്ചിടാൻശക്തിയും കൃപയും നൽകിടണേനിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട…
Read Moreനല്ലിടയനാം യേശുരക്ഷകൻ
നല്ലിടയനാം യേശുരക്ഷകൻതൻ ജീവൻ നൽകി വീണ്ടെടുത്തെന്നെമുട്ടുകൾ സർവ്വവും നാൾതോറുമേതീർത്തു പാലനം ചെയ്തീടുന്നു താൻയേശു നല്ലിടയൻ എന്നെ നല്ലമേച്ചിൽ സ്ഥലെ കിടത്തുന്നു സദാശാന്ത വെള്ളങ്ങൾക്കരികിൽ എന്നെസന്തതം കൊണ്ടുപോകുന്നു അവൻനീതി വഴികളിൽ നടത്തുന്നുസാദരം എന്നെ എൻ നല്ലിടയൻമുൻനടക്കുന്നു താൻ അനുദിനംഎന്നെ പേർ ചൊല്ലി വിളിച്ചീടുന്നുതൻ ആടുകളെ അറിയുന്നവൻനന്നായറിയും തൻ ശബ്ദം അവസർവ്വശക്തിയുള്ള തൻ കൈകളിൽക്ഷേമമായിരിക്കും അവ എന്നുംകെട്ടുന്നു മുറിവു രോഗികളെമുറ്റും സുഖപ്പെടുത്തീടുന്നു താൻമാർവ്വിൽ കുഞ്ഞാടുകളെ ചുമന്നുസർവ്വനേരവും പാലിച്ചീടുന്നുഈ നല്ലിടയാ സംരക്ഷണയിൽഞാൻ എന്‍റെ ലോക വാസം കഴിച്ചുമൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടുംനിത്യകാലവും […]
Read Moreനല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്ന
നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്നസ്നേഹമേ സ്നേഹമേനല്ലിടയനാടുകൾക്കായ് ജീവനെയും നൽകിടുന്നസ്നേഹമേ സ്നേഹമേ!അലയുന്നോരാടുകൾക്കായ് നിലവിട്ടു താണിറങ്ങിപല മട്ടു മാലിയന്ന സ്നേഹമേ!വിലയേറും തങ്കനിണം ചൊരിയാനും താൻ കനിഞ്ഞ-താരാലും വർണ്ണ്യമാകാ സ്നേഹമേസ്നേഹമേ!ഒരുനാളും കൈവിടുകില്ലതിനാലീയാടുകളിൽഭയമില്ല തന്‍റെ മഹാ സ്നേഹമേകനിവോലും തൻകരത്താൽ താലോലിച്ചീ മരുവിൽചേലോടും പോറ്റിടും തൻ സ്നേഹമേസ്നേഹമേ
Read Moreനല്ലൊരവകാശം തന്ന നാഥനെ
നല്ലൊരവകാശം തന്ന നാഥനെഒന്നു കാണുവാൻ കൊതിയേറിടുന്നേനിത്യ ജീവ ദാനം തന്ന യേശുവിൻകൂടെ വാഴുവാൻ കൊതിയേറിടുന്നേ(2)പുറംപറമ്പിൽ കിടന്ന എന്നെപറുദീസ നൽകാൻ തിരഞ്ഞെടുത്തു(2)നാശകരമായ കുഴിയിൽ നിന്നുംയേശുവിന്‍റെ നാമം ഉയർച്ചതന്നു(2);- നല്ലൊര…കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെവഴിയൊരുക്കി കര കയറ്റി(2)പാളയത്തിന്‍റെ പുറത്തുനിന്നുംപാനപാത്രത്തിന്‍റെ അവകാശിയായ് (2);- നല്ലൊര…കുരിശെടുക്കാൻ കൃപ ലഭിച്ചകുറയനക്കാരിൽ ഒരുവൻ ഞാനും(2)പറന്നീടുമേ ഞാനും പറന്നീടുമേപ്രിയൻ വരുമ്പോൾ വാനിൽ പറന്നീടുമേ(2);- നല്ലൊര…
Read Moreനല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു
നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളൂ?എന്‍റെ പ്രിയൻ ചുവപ്പോടു നല്ലവെണ്ടകലർന്നൊരു വീരൻആയിരം പത്താളെ നോക്ക്-അതിൽഎന്നേശുമുഖ്യനായുണ്ട്പൊന്നിന്‍റെ കട്ടയെ നോക്ക്-അതിൽഎന്നേശുവിൻ തലയുണ്ട്അക്കരിങ്കാക്കയെ നോക്ക്-അതിൽഎന്നേശുവിൻ മുടിയുണ്ട്പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽഎന്നേശുവിൻ കൺകളുണ്ട്നന്മണപ്പൂന്തടം നോക്ക്-അതിൽഎന്നേശുവിൻ കവിളുണ്ട്താമരപ്പൂവിനെ നോക്ക്-അതിൽഎന്നേശുവിൻ ചുണ്ടുണ്ട്പച്ചപതിച്ച പൊൻ നോക്ക്-അതിൽഎന്നേശുവിൻ കൈകളുണ്ട്നീലക്കൽ ദന്തത്തെ നോക്ക്-അതിൽഎന്നേശുവിൻ വയറുണ്ട്തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽഎന്നേശുവിൻ തുടയുണ്ട്ദേവതാരമരം നോക്ക്-അതിൽഎന്നേശുവിൻ ഗാത്രമുണ്ട്സർവ്വാംഗസുന്ദരൻ തന്നെ എന്നെവീണ്ടെടുത്തോരു കുമാരൻശാലേമിലെ മങ്കമാരേ-ഇവൻഎന്‍റെ പ്രിയതമൻ നൂനംഓമനത്തിങ്കൾ കിടാവോ എന്ന രീതി
Read Moreനല്ലൊരു ദേശം എത്ര സുന്ദര ദേശം
നല്ലൊരു ദേശംഎത്ര സുന്ദര ദേശംനമുക്ക് യേശു ഒരുക്കുംഒരു ശാശ്വത ഭവനം (2)അവിടെ നാം പാർക്കുംനിത്യമായവാസംഅവിടെ നാം കേൾക്കുംഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു…അന്നു നമ്മൾ പാടുംസന്തോഷത്തിൻ ഗീതംഅന്നു നമ്മൾ കാണുംസ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു…കഷ്ടതയും ഇല്ലകണ്ണുനീരതില്ലരോഗമവിടില്ലദുഃഖമവിടില്ല(2);- നല്ലൊരു…
Read Moreനാളെ നാളെ എന്നതോർത്ത്
നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽകരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ;-ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നുഎൻ കരം പിടിച്ചിടുന്ന എന്‍റെ ദൈവം ഉന്നതൻ(2)നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടുംനേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും;-വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം;-
Read Moreനല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ
നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ
Read Moreനാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ
നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻയേശു സമ്മതിക്കില്ലഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻയേശു സമ്മതിക്കില്ലഅവൻ മതിയായവൻ യേശു മതിയായവൻഎനിക്കെല്ലാറ്റിനും മതിയായോൻയേശു എല്ലാറ്റിനും മതിയായോൻകഷ്ടതയേറുമി പാരിലെ ജീവിതംസന്തോഷമേകുകില്ലഭാരങ്ങളേറുമി പാരിലെൻ വീട്ടിലുംശാന്തിയതൊട്ടുമില്ല;- അവൻ…ദുഖിതർക്കാശ്വാസം ഏകിടും നാഥനാംയേശു എനിക്കഭയംരോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്നരക്ഷകനേശു മതി;- അവൻ…വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേതോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻകണ്ണുനീർ തുടച്ചീടുമേ;- അവൻ…സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽകണ്ടിടും പ്രിയൻ മുഖംദൂരമില്ലിനിയും വേഗം നാം ചേർന്നിടുംസ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

