Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ എന്‍റെ ദൈവമെന്നും അനന്യൻ തന്നെ വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ വലങ്കരത്താൽ എന്നെ വഴി നടത്തും കണ്ണുനീർ താഴ്വരയിൽ നടന്നാൽ കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ കണ്ണുനീരെല്ലാം തുടച്ചീടുമേ കരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം… രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ ഭാരങ്ങളാൽ മനം നീറിടുമ്പോൾ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം… ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ ശത്രുവിൻ വഴിയെ തകർത്തിടുവാൻ ശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം…

Read More 

എന്‍റെ ദൈവമായ രാജാവേ തിരുനാമം

എന്‍റെ ദൈവമായ രാജാവേ തിരുനാമം വാഴ്ത്തിടും(2) നിൻ മഹിമ അഗോചരമെ നിൻ ക്രിയകളും അത്ഭുതമെ നിൻ കൃപകളെ ധ്യാനിച്ചീടും നിൻ മഹിമയെ വർണ്ണിച്ചിടും നിന്‍റെ നീതിയെ ഘോഷിച്ചീടും നിന്‍റെ നന്മയെ ഓർമ്മിച്ചിടും മഹാ കരുണയും കൃപയുമുള്ളോൻ ദീർഘക്ഷമയും ദയയുമുള്ളാൻ നിത്യരാജത്വം നിനക്കുള്ളത് ആധിപത്യവും നിന്‍റെതല്ലോ;- നിന്‍റെ… സത്യമായ് തന്നെ വിളിച്ചിടുമ്പോൾ നിത്യജീവൻ താനരുളിടുമേ തന്നെ സ്നേഹിക്കും ഏവരെയും ദയയാലവൻ പരിപാലിക്കും;- നിന്‍റെ…

Read More 

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2) ആരുമേ ആരുമേ (2) എൻ യേശുപോൽ ആരുമില്ലാ(2) എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ എൻ യേശുപോൽ ആരുമില്ലാ(2) മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ എൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ ) എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ എൻ യേശുപോൽ ആരുമില്ലാ (2) നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ എൻ യേശുപോൽ ആരുമില്ലാ (2);- (എന്‍റെ ദൈവത്തെപോൽ ) എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ എൻ യേശുവെപ്പോൽ ആരുമില്ലാ (2) […]

Read More 

എന്‍റെ ദൈവത്തെക്കൊണ്ട്

എന്‍റെ ദൈവത്തെക്കൊണ്ട് അസാദ്ധ്യമായതൊന്നുമില്ല(2) കണ്ണുനീരലിഞ്ഞു കേഴുമ്പോൾ കരളാകെ അലിയുന്നവൻ(2) കരുണാമൃതമായ് കരുതീടുന്നവൻ കൃപയാലെ നടത്തീടുന്നു(2);- എന്‍റെ… എന്‍റെ പ്രാണൻ വിട്ടു പോകുവാൻ പരിഭ്രാന്തി തുടങ്ങിയപ്പോൾ(2) മരണാ കരങ്ങൾ തിരികെ എടുപ്പാൻ സ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ… കഷ്ടകാലങ്ങൾ വരുമ്പോൾ ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2) എളിമയിൽ നിന്നും അഭയം നല്കി ആശ്വാസം അരുളുന്നവൻ;- എന്‍റെ…

Read More 

എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം

എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ തന്‍റെ വചനം പോലെ ഞാൻ ചെയ്യും തന്‍റെ വഴിയിൽ തന്നെ നടക്കും(2) ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2) എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്‍റെ… എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാം ചിന്നഭിന്ന-മായ്പ്പോകും എന്‍റെ ദൈവത്താൽ (2) എന്‍റെ ആരോഗ്യം ദൈവദാനമല്ലൊ എൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്‍റെ… ജീവത പങ്കാളിയും എന്‍റെ മക്കളും എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2) എന്‍റെ നന്മയ്ക്കായ് അവൻ […]

Read More 

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2) ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി ആകാശം തുറന്ന സർവ്വശക്തൻ (2) എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2) രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2) ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കി ദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ […]

Read More 

എന്‍റെ ദൈവം സ്വർഗ സിംഹാസനം

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ പോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ- ളെല്ലാം സർവ്വേശനെ നോക്കിടുന്നു കോടാകോടി […]

Read More 

എന്‍റെ ദൈവം സർവ്വശക്തനല്ലോ

എന്‍റെ ദൈവം സർവ്വശക്തനല്ലോ സർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2) വാനവും ഭൂമിയും താരാപഥങ്ങളും സർവ്വം ചമച്ചവൻ ദൈവമല്ലോ സർവ്വചരാചര സൃഷ്ടിതാവും പരിപാലകനും എന്‍റെ ദൈവമല്ലോ;- അന്ധനു കാഴ്ചയും ബധിരനു കേൾവിയും മുടന്തനു കാൽകളും ദൈവമല്ലോ ഊമനു ശബ്ദവും രോഗിക്കു സൗഖ്യവും പാപിക്കു രക്ഷയും ദൈവമല്ലോ;- ശൈലവും കോട്ടയും പരിചയും ബലവും സങ്കേതവും ആത്മ സ്നേഹിതനും മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ വിശ്വസ്തനും എന്‍റെ ദൈവമല്ലോ;- കൃപയും നീതിയും കരുണയും ന്യായവും ദയയും ഉള്ളവൻ ദൈവമല്ലോ ധനവും മാനവും കീർത്തി പുകഴ്ചയും സകലവും […]

Read More 

എന്‍റെ ദൈവം സങ്കേതമായ് ബലമായ്

എന്‍റെ ദൈവം സങ്കേതമായ് ബലമായ് കഷ്ടതകളിൽ അടുത്ത തുണയായ് എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻ നാളയെ ഓർത്തു ഞാൻ നീറണമോ എൻ മനം ഉരുകണമോ പ്രയാസങ്ങളെ പ്രമോദമാക്കുവാൻ എന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോ അത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോ മുന്തിരിയിൽ ഫലമില്ലെങ്കിലുമോ പേടമാൻ പോൽ പ്രിയനാൽ നടക്കും മേടുകളിൽ;- നാളെയെ… കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻ നടന്നാലും തെല്ലും ഭയപ്പെടില്ല എൻ കർത്തൻ കൂടെയുണ്ട് ഇരുൾ പ്രകാശമാക്കാൻ;- നാളെയെ… പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലും ആഴിയിന്നാഴത്തിൽ വീണാലും അലകൾ അലറിയാലും ഭയപ്പെടുകില്ല […]

Read More 

എന്‍റെ ദൈവം വാനിൽ വരുമേ

എന്‍റെ ദൈവം വാനിൽ വരുമേ മേഘാരൂഢനായ് അവൻ വരുമേ എന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേ എന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2) കഷ്ടദുരിതങ്ങളേറിടും നേരം ക്രൂശിൽ പിടയുന്ന നാഥനെ കാണും(2) രക്തം ധാരയായ് ചിന്തിയതെല്ലാം കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2) സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം കഷ്ടനാളിലെന്നെ വിട്ടു പോകും(2) സ്വന്തം പ്രാണനെ നൽകിയ ഇടയൻ കൈവിടാതെന്നെ എന്നും നടത്തും(2) ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2) വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)

Read More