Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എന്‍റെ ദൈവം സ്വർഗ സിംഹാസനം

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ പോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ- ളെല്ലാം സർവ്വേശനെ നോക്കിടുന്നു കോടാകോടി […]

Read More 

എന്‍റെ ജീവനും എല്ലാ നന്മയും

എന്‍റെ ജീവനും എല്ലാ നന്മയും പ്രാണപ്രിയനിൻ ദാനമല്ലോ എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക് എന്നെ നിന്നിൽ സമർപ്പിക്കുന്നു കണ്ണുനീരിന്‍റെ കൊടും താഴ്വരയിൽ കൈവിടാത്ത യേശുനാഥാ മനമുരുകിയപ്പോൾ എന്‍റെ അരികിലെത്തി പൊൻകരത്തിലെന്നെ വഹിച്ചു;- സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ എന്‍റെ തകർച്ച കാണാൻ കൊതിച്ചു ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ എന്‍റെ ദൈവം ഇടയാക്കില്ല;-

Read More 

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2) ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി ആകാശം തുറന്ന സർവ്വശക്തൻ (2) എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2) രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2) ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കി ദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ […]

Read More 

എന്‍റെ ജീവിതം ധന്യമാവാൻ

എന്‍റെ ജീവിതം ധന്യമാവാൻ പുത്തൻ രൂപമായ് തീർന്നീടുവാൻ യേശുനാഥാ നീ തന്ന വചനം സ്വർഗ്ഗനന്മയും ഉറവായി ഞാൻ ഏകനായ് തീർന്നിടാതെ പാപ ചേറ്റിൽ ഞാൻ വീണിടാതെ യേശുനാഥാ ആ പൊൻകരം എന്നെ ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻ നിന്ദ പരിഹാസം സഹിച്ചീടുവാൻ യേശുനാഥാ നീ തന്ന കൃപകൾ ദൈവ പൈതലായ് മാറ്റിയെന്നെ എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ എന്നെ മാനിച്ച വഴികൾ ഓർത്താൽ യേശുനാഥാ നീയല്ലാതാരും പാരിൽ ഇല്ലാ എൻ രക്ഷകനായ്

Read More 

എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം

എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ തന്‍റെ വചനം പോലെ ഞാൻ ചെയ്യും തന്‍റെ വഴിയിൽ തന്നെ നടക്കും(2) ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2) എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്‍റെ… എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാം ചിന്നഭിന്ന-മായ്പ്പോകും എന്‍റെ ദൈവത്താൽ (2) എന്‍റെ ആരോഗ്യം ദൈവദാനമല്ലൊ എൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്‍റെ… ജീവത പങ്കാളിയും എന്‍റെ മക്കളും എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2) എന്‍റെ നന്മയ്ക്കായ് അവൻ […]

Read More 

എന്‍റെ താതനറിയാതെ അവൻ

എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെ ഈ പാരിടത്തിലെൻ ജീവിതത്തിൽ ഒന്നും ഭവിക്കയില്ല അലിവോടെയെന്നെ കരുതുന്നോൻ അനുദിനമറിയുന്നോൻ(2) തിരുകൈകളാൽ തഴുകുന്നതാൽ(2) മരുവെയിലടിയനു സുഖകരമാം;- ബലഹീനനായ് ഞാൻ തളരുമ്പോൾ എൻ മനമുരുകുമ്പോൾ(2) തകരാതെ ഞാൻ നിലനിന്നിടാൻ(2) തരുമവൻ കൃപയതുമതി ദിനവും;- അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2) പ്രതികൂലവും മനോഭാരവും(2) പ്രതിഫലമരുളിടും അനവദിയായ്;-

Read More 

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം തണലും നൽകീടും എന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവം അരികിൽ വന്നീടും;- എന്‍റെ… ഞാൻ പതറുന്ന നേരത്തിലും എന്നെ താങ്ങും കരവുമായ് (2) അരികിൽ വരുവാൻ ആശ്രയമരുളാൻ നിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ… ഈ ചൂടേറിയ മരുവിൽ എൻ പാതയ്ക്കു തണലായി (2) ആശ്വാസമരുളും അനുഗ്രഹപ്രദനേ തുണമാത്രം നീ മതിയേ(2);- എന്‍റെ…

Read More 

എന്‍റെ ദൈവം അറിയാതെ

എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല ദോഷങ്ങളാലെന്ന പരീക്ഷിക്കില്ല നന്മയ്ക്കായെല്ലാം നൽകിടുന്നു കഷ്ടതകൾ പെരുകിടുമ്പോൾ എനിക്കാശ്വാസം അധികം തരും മനസ്സലിവുള്ളവനെൻ മനുവേലൻ മനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്‍റെ… വിശ്വാസത്തിൻ പരിശോധന വിലയേറിടും കർത്തൃസവിധേ വിജയം നൽകീടുമെന്‍റെ ജീവനാഥൻ വിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്‍റെ… മാനവർക്കു നേരിടാത്തൊരു പരിശോധന തരികില്ലവൻ പരീക്ഷവരുമെന്നാലും നീക്കുപോക്കും നൽകും നാഥനെന്‍റെ നല്ലിടയൻ;- എന്‍റെ…

Read More 

എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും

എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും വരികയില്ല എന്‍റെ ദൈവം അരുളാതെ എനിക്കൊന്നും ലഭിക്കയില്ല എന്‍റെ കൺകൾ നിറയുമ്പോൾ എന്നെ കടന്നു പോയിടാതെ; എന്‍റെ നിലവിളി കേൾക്കുന്നവൻ യേശു എന്നെന്നും എൻ രക്ഷകൻ(2);-എന്‍റെ… പെറ്റ അമ്മ മറന്നാലും കുറ്റം എന്തു പറഞ്ഞാലും; കറ്റയെല്ലാം വണങ്ങീടും സ്വപ്നമെല്ലാം നടന്നീടും(2);-എന്‍റെ… ക്ഷാമം ക്ഷീണം ക്ഷോണിയതിൽ ക്ഷണനേരം മാത്രമത്; ക്ഷീണം മാറ്റും യേശു മതി ക്ഷാമം തീരും നാളുവരെ(2);-എന്‍റെ…

Read More 

എന്‍റെ ദൈവം എന്നെ പാലിക്കും

എന്‍റെ ദൈവം എന്നെ പാലിക്കും എന്‍റെ ദൈവം എന്നെ നടത്തിടും ദഃഖവേളയിൽ ആശ്വാസമായ് വേദനകളിൽ സൗഖ്യമായ് ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾ ആശ്വാസമായ് നാഥൻ ചാരെയെത്തി സാന്ത്വന വചനങ്ങൾ തന്നു തലോടി നിത്യതക്കായെന്നെ ഒരുക്കിയല്ലോ ഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക് തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ ആ പൊന്മുഖം ഒന്നു കണ്ടിടുവാനായ് ആവലോടെ ഞാൻ കാത്തിടുന്നെ

Read More