Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എന്നു നീ വാനത്തിൽ വന്നിടുമോ

എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ എന്നെയും ചേർത്തിടുവാൻ എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം എൻ സ്വന്തം വീട്ടിൽ ചേരാൻ(2) സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ സങ്കടപ്പെട്ടിടുമ്പോൾ(2) സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ സാന്ത്വനമേകിടുമേ;- മേൽത്തരമായതൊക്കെയും എനിക്കായ് മേന്മയായ് താതൻ തരും(2) മുന്തിരി അടയും ഗോതമ്പിൻ കാമ്പും പാറയിൻ വെള്ളവുമെ;- കാലങ്ങളധികം കാത്തിരിക്കേണ്ട കാന്തനാം യേശുവരാൻ(2) കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി കർത്താവു വേഗം വരും;- എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി

Read More 

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ ഈശനാമൂലനങ്ങൂറ്റമടിക്കുന്ന- ക്ലേശസമുദ്രമാണീയുലകം ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നു ഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ- മാലേ-കിടന്നതു കാണുന്നില്ലേ പാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾ ക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നു എണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ- കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർ ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടു ആടലേതുമില്ലേ ദേവകുമാരകാ;- എന്നു മേഘാരൂഢനായി നാകലോകെനിന്നു ആദിത്യ കാന്തിയതും കൂടവേ കാഹളനാദവും മിന്നലുമാർപ്പുമായ് […]

Read More 

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ ക്ലേശം നിറയുമി ഭൂവിലെൻ ആശ്രയം എന്നും നീ മാത്രമേ യേശുദേവാ ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ് എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ എൻ പ്രിയനെ വന്നിടണേ വൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ… ലോകമരുവിൽ ആശ്രയം തേടി വാടിത്തളർന്നഹോ വീഴുന്നു മർത്യർ നിർത്തീടുക രക്ഷകനെ വീഴാതെ എന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ… എന്നു നിന്നോടുകൂടെ ഞാൻ വന്നിടും നിത്യയുഗങ്ങളായ് മർത്യത നീങ്ങി […]

Read More 

എന്നു ഞാൻ കാണും നിന്നെ മനുവേലേ

എന്നു ഞാൻ കാണും നിന്നെ മനുവേലേ എന്നു ഞാൻ കാണും നിന്നെ ഉന്നതദേവന്‍റെ നന്ദനനെങ്കിലും മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നു എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ തന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നു രാജപുരോഹിതസ്ഥാനമുണ്ടാകയാൽ ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നു സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ പർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നു ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെ ഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നു സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നു വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു നിങ്ങളേയും […]

Read More 

എന്നു കാണാമിനി എന്നു കാണാമെന്‍റെ

എന്നു കാണാമിനി എന്നു കാണാമെന്‍റെ രക്ഷാനായകനെ എന്നു കാണാം ലക്ഷോലക്ഷങ്ങലിൽ ലക്ഷണമൊത്തൊരു മൽപ്രാണനായകനേശുവിനെ കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി- ക്ഷോണിതലേയിന്നു പാർത്തീടുന്നു വേഗം വരാമെന്നു താനുര ചെയ്തിട്ടു ഏറെക്കാലമായി പൊന്നുനാഥൻ;- എന്നു… പ്രവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ വേഗം പറന്നങ്ങു എത്തും നൂനം പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ സന്താപമൊക്കെയും നീങ്ങിവാഴും;- എന്നു… എന്നു തീരുമിനി എന്നു തീരുമെന്‍റെ കഷ്ടമശേഷവുമെന്നുതീരും എന്നു വരുമെന്‍റെ കാന്തനാം കർത്താവ് ആകാശമേഘത്തിലെന്നുവരും;- എന്നു… പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ പങ്കമകറ്റിയ പൊന്നേശുവേ വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു ചെന്നു കാണ്മാനാശ ഏറിടുന്നു;- […]

Read More 

എന്നിലുദിക്കേണമേ ക്രിസ്തേശുവേ

എന്നിലുദിക്കേണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേ എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ എന്മേൽ ശോഭിക്കണമേ ജീവപ്രകാശമേ! എൻ ജീവശക്തിയേ! ദൈവത്തിൻ തേജസ്സിനാൽ മിന്നിടുന്നോർ ഉദയനക്ഷത്രമേ! മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു ഏകമായ് കാക്കണമേ എൻ മാനസം നിന്മേലുള്ളോർ നോട്ടത്തിൽ നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ എൻആനന്ദം പൂർണ്ണമാം മരണത്തിൻ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാൽ ഈ വിശ്വസിക്കു ഒന്നുമില്ല പേടിപ്പാൻ എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ എൻ […]

Read More 

എന്നിൽ മനസ്സലിവാൻ എന്നിൽ

എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2) നാഥാ അടിയനിലെന്തു നന്മ കണ്ടു നീ കനിവിൻ കരളലിവാൻ(2) പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2) എന്നെ തേടി വന്നീടുവാനായ് എന്തു യോഗ്യത എന്നിൽ നാഥാ(2);- എന്നിൽ… ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2) എന്നെ തേടിവന്നേശു നാഥാ എന്നും നീ എൻ രക്ഷകൻ(2);- എന്നിൽ… വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2) ആ നാളുകൾ എണ്ണി എണ്ണി ഈ പാരിൽ ഞാൻ പാർത്തിടുന്നേ(2);- എന്നിൽ…

Read More 

എന്നിൽ കനിവേറും ശ്രീയേശു

എന്നിൽ കനിവേറും ശ്രീയേശു മാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻ അവന്നരികിൽ വന്നതിനാലെന്താശ്വാസമായ് എന്തൊരാശ്വാസമായ് തന്‍റെ തിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ് എന്തിന്നലയുന്നു ഞാൻ പാരിൽ വലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻ അവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേ അവൻ എന്നാളുമേ തന്‍റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേ മന്നിൽ പരദേശിയാ-ണെന്നാൽ സ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേ അന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേ ഭൂവിൽ പാർത്തിടുമേ പിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ

Read More 

എന്നിൽ അടങ്ങാത്ത നിൻ സ്തുതി

എന്നിൽ അടങ്ങാത്ത നിൻ സ്തുതി ഞാനെന്നും പാടിടുമേ ഇന്നാൾ വരെയും എൻ യാത്രയിൽ നീ ചെയ്ത നന്മയ്ക്കായ് ആകാശ വീഥികളും സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും ഭൂമിയിൽ കാണുന്നതെല്ലാം കർത്താവേ നിന്നെ വാഴ്ത്തും;- കാട്ടിൽ വസിക്കുന്നയെല്ലാം കൊടുങ്കാറ്റും മഞ്ഞിൻ-തുള്ളിയും നാട്ടിൽ വസിക്കുന്നതെല്ലാം പരനേ നിന്നെ വാഴ്ത്തുമേ;-

Read More 

എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ

എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ ആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെ പാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നു പരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനം അല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻ നീ തരുന്ന ശോധന വേദനകൾ നന്മയെന്ന് നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെ പാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക് കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻ ഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ വന്നു വിളിക്കും […]

Read More