Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

മതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ

മതിയായവൻ യേശു മതിയായവൻജീവിത യാത്രയിൽ മതിയായവൻപാപത്തിൻ ശമ്പളം മരണമെന്നശാപത്തിൽ കഴിയുവോരെയേശുവാണ് ജീവൻ ജീവന്‍റെ അപ്പംജീവൻ തരാൻ യേശു മതിയായവൻ;-ഇരുളിൽ വഴിതെറ്റി അലയുവോരെമരുഭൂമി യാത്രക്കാരേ..യേശുവാണ് ദീപം നല്ലൊരു പാതജയമായ് നടത്തുവാൻ മതിയായവൻ;-പല വാതിൽ തേടി വലഞ്ഞവരേഫലമെന്യേ ഓടുവോരേയേശുവാണ് വാതിൽ നല്ലോരിടയൻഅരികിൽ അണെക്കുവാൻ മതിയായവൻ;-രോഗത്തിൻ ഭാരത്താൽ തളർന്നവരേആശ നശിച്ചവരേയേശുവാണ് വൈദ്യൻ സുഗന്ധ തൈലംപകർന്നിടാൻ യേശു മതിയായവൻ;-

Read More 

മയലാലെന്മനമുരുകുന്നു നവയെരുശലേം

സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യംരാഗം: നവറോജ്, താളം: ചെമ്പടപല്ലവിമയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!അനുപല്ലവിഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയമരണവിഷനീരായ നിൻ ഉമിഴ്നീരെൻ വായിനാൽ കുടിച്ചു-എന്‍റെതിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർതരുണീ! നിനക്കു തന്നേൻ;-എതിരി നിന്നിരു കൈകളിലിട്ടചതിച്ചങ്ങലയെ മുറിച്ചു-നിന്നെകൊതിച്ചെന്നിരു കൈപൊൻചങ്ങലയാലിറുക്കിയെ കെട്ടിചേർത്തേൻ;-പരിമള സ്നേഹത്തൈലമെൻ വലം-കരത്തിൽ കനിവോടെടുത്തു-നിന്‍റെശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീകരിച്ചു നിന്മേലാവസിച്ചേൻ;-മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെമുഴുവനുമുള്ളിൽ നുകർന്നേൻ എന്‍റെഏഴാം കാഹളമൂതി എൻജീവകലയെ നിന്നുള്ളിൽ പകർന്നേൻ;-മനമിണങ്ങി ഞാൻ മുഴുവനും നിന്നെമണ-മാലയായിട്ടണിഞ്ഞേൻ-എന്‍റെമണമുള്ള വാടാമലർ മാലമുടിനിനക്കുതന്നലങ്കരിച്ചേൻ;-ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-നിരിക്കുമൊ തങ്ക ഖെറുബേ! നാ-മിരുവരും കൂടെപ്പറന്നു പൊൻവാനവിരിവിൽ ചെന്നുങ്ങുരമിക്കാം;-

Read More 

മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്

മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്സീയോൻ പുരിയെന്നൊരു നാടുണ്ട്സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേമാലിന്യമില്ലാ നല്ല ഭാഗ്യനാടേമാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ…ജീവജലനദിയിൻ തീരത്ത് ജീവതരുജീവഫലങ്ങളുമായ് നിന്നിടുന്നുരാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ടമേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ…കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്മന്നിലെ ഖിന്നതകളില്ല വിണ്ണിൽദാഹവിശപ്പുമില്ല രോഗമരണമില്ലആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ…യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻഅല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ…

Read More 

മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ

മറവിടം ആയെനിക്കേശുവുണ്ട്മറച്ചിടും അവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്‍റെ അരികിലുണ്ട്അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു;-വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-ഇതാ വേഗം ഞാൻ വാനവിരവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു;-

Read More 

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ

മായയാമീ ലോകം ഇതു മാറും നിഴൽ പോലെമാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടുംആനന്ദത്താൽ ജീവിതം മനോഹരമാക്കാംഎന്നു നിനക്കരുതേ ഇതു നശ്വരമാണേപൂപോൽ ഉണങ്ങിടും നിൻ ജീവിതംപെട്ടെന്നൊടുങ്ങിടുംനന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ടമണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ…സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ…

Read More 

മാറിടാ എൻ മാനുവേലേ

മാറിടാ എൻ മാനുവേലഅവൻ വാഗ്ദത്തിലെ വിശ്വസ്തൻകാൽവറികുരിശിൻ അൻപിതേമാറിടാ എൻ മാനുവേലേയേശുവിൻ മഹാ അൻപിതേഅതിനാഴമാരായാനാകുമോഅവനിണ ചൊല്ലുവാനില്ലായേഇണ ചൊല്ലുവാനില്ലായേപാപമാകും വൻ കുഴിയിൽപുതഞ്ഞാകുലവാനായി മേവുമ്പോൾപാരം കരുണയോടെന്നെ താൻപാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ…ശത്രുവിന്നുപദ്രവങ്ങൾമമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾവാഗ്ദത്തനായ് വസിക്കയാൽജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ…ഘോരമാം വനാന്തര ഞാൻതനിച്ചേകനായി യാനം ചെയ്യുമ്പോൾപേടിക്കേണാ നിൻ കൂടെന്നും ഞാൻഉണ്ടെന്നുരച്ചേശുപരൻ (2);- യേശുവിൻ…

Read More 

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ

മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…

Read More 

മാറിടാത്ത യേശുനാഥൻ മാററും നിന്‍റെ

മാറിടാത്ത യേശുനാഥൻമാറ്റും നിന്‍റെ വേദനപാപത്താലും രോഗത്താലുംകലങ്ങിടേണ്ട കടന്നുവാകടന്നുവാ കടന്നുവായേശു നിന്നെ വിളിക്കുന്നുലോകത്തിൻ ഭാരം ചുമക്കുംയേശുവിങ്കൽ നീ കടന്നുവാതളർന്ന നിന്‍റെ അന്തരാത്മക്ലേശം നീക്കും കടന്നുവാലോകബന്ധം കൈവെടിയുംദ്രോഹിച്ചുനിന്നെ പുറംതള്ളുംപാവനൻ താൻ സ്നേഹത്തോടെഅരികിലുണ്ട്‌ കടന്നുവാ

Read More 

മേഘങ്ങൾ നടുവെ വഴി തുറക്കും

മേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്‍റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുക‍െ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേ;-കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ;-

Read More 

മാറില്ലവൻ മറക്കില്ലവൻ

മാറില്ലവൻ മറക്കില്ലവൻമയങ്ങില്ലവൻ ഉറങ്ങില്ലവൻ (2)ഈ ദൈവം എന്‍റെ ദൈവംഈ താതൻ എന്‍റെ താതൻ (2)കരുതുന്നവൻ കാക്കുന്നവൻകരുണയുള്ളാൻ കൈവിടില്ലെന്നെകരുതുന്നവൻ എന്നെ കാക്കുന്നവൻഎന്നും കരുണയുള്ളാൻ അവൻ കൈവിടലെന്നെ;- ഈ ദൈവം…പോറ്റുന്നവൻ പുലർത്തുന്നവൻപാലിക്കുന്നോൻ പരമോന്നതൻപോറ്റുന്നവൻ എന്നെ പുലർത്തുന്നവൻഎന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം..

Read More