മംഗളം മംഗളമേ നവ്യ വധുവരരിവർ
മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-
Read Moreമൽപ്രാണനായകനേ മാ കൃപാ സിന്ധോ
മൽപ്രാണനായകനേ-മാ കൃപാ സിഡോ – മൽസൽപ്രകാശമേ ദിവ്യ – സുസ്നേഹമയാ വന്ദേ!തങ്കമേനിയിലെന്‍റെ ലംഘനങ്ങളെയെല്ലാംശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയരാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി-താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകുംപത്ഥ്യവചനം മൂലം മിത്ഥ്യബോധമകററിസത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്നവിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്തകണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്നവേഗമെന്നെയീ നാശ-ലോകേ നിന്നുദ്ധരിപ്പാൻമേഘവാഹനമേറി നാകെ നിന്നിറങ്ങിടുംസങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങിസങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്നപാടും നിൻ കൃപയെക്കൊ-ണാടുമായുരന്തം ഞാൻപാടും വീണയിൽ പ്രാണനാഥനുത്തമ ഗീതം
Read Moreമനമേ ഉണർന്നു സ്തുതിക്ക
മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീമനമേ ഉണർന്നു സ്തുതിക്കരാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നുഅന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെസകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെഅതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻനിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും
Read Moreമൽപ്രിയനേ എന്നേശുനായകനെ എപ്പോൾ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരുംഎൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻഎന്നേശുവേ വാന മേഘേ വേഗം വന്നീടണേമദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾഎനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻവെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേവെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേസൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽഎൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
Read Moreമനമേ വാഴ്ത്തുക നീ
മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീഅവൻ ചെയ്ത നനകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെഅകൃത്യങ്ങൾ മോചിച്ചവൻരോഗമെല്ലാം സൗഖ്യമാക്കിയോൻപ്രാണനെ മരണത്തിൽ നിന്നു വീടുത്തവൻദയയും കരുണയും അണിയിച്ചല്ലോഅറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായിതാതനു മക്കളോടു കരുണ എന്നപോൽതൻ സ്നേഹം വലിയതല്ലോഅനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾഅവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവുംവാഴ്ത്തുക നീ പരനെസ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻകർത്തൻ വരും മേഘ പ്രതിഫലം നൽകാൻഒരുങ്ങുക നീ മനമേ
Read Moreമൽപ്രിയനെ എന്നു മേഘേ വന്നീടുമോ
മൽപ്രിയനെ എന്നു മേഘേ വന്നീടുമോഎന്നെ വേഗം ചേർത്തീടുവാൻനിൻ പേർക്കായ് കഷ്ടതകളേറ്റുകൊണ്ട്നാൾകൾ കഴിച്ചീടുന്നു ഞാൻആനന്ദ ജീവിതം നയിച്ചിടുമ്പോൾശത്രു എന്നോടെതിർത്തീടുന്നെസാത്താന്യശക്തിയെ ജയിച്ചീടുവാൻആത്മ ശക്തി ഏകിടണെമായയാം ഈയുലകിൽ ആശയില്ലെവാനിൽ വേഗം വന്നിടണെമേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾരൂപാന്തരം പ്രാപിക്കും ഞാൻകണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കുംനിൻ മുഖം ഞാൻ മുത്തീടുമ്പോൾശോഭിക്കും സ്വർണ്ണത്തെരു-വീഥിയതിൽനിത്യം ഞാനുലാവിടുമേയുഗായുഗമായ് വാണിടുന്ന വാസമോർത്താൽപാദം പാരിൽ പതിയുന്നില്ലേതേജസ്സിൻ പൊൻകിരീടം ചൂടി വാഴുംതാതൻ രാജ്യേ നിശ്ചയം ഞാൻ
Read Moreമാനസമോദക മാധുര്യ വചനം
മാനസമോദക മാധുര്യ വചനംധ്യാനിക്കുമ്പോൾ കൃപയേകുപരാഓരോ ഹൃദന്തത്തിനാവശ്യമതുപോൽനീരൊഴുക്കേകിടുക (2)പാപാന്ധകാരം ദുരിതമാക്കുംവേദപ്രമാണങ്ങളെമോദമോടുൾക്കൊണ്ടുവരുമുണരാൻനിൻ സ്വരം കേൾപ്പിക്കുക(2);- മാനസിലാസറിൻ ജീവനേകിയ നാദംദാസരിൻ കാതുകളിൽഓതുക നീ നിൻ ജീവന്‍റെ വചനംഈ മൃതരാർത്തീടുവാൻ (2);- മാനസപിൻതിരിഞ്ഞാടി താളടിയായിനിൻ കൃപ കൈവെടിഞ്ഞാർതാപമാനസാൽ ആവലായ് വരുവാൻനിൻ സ്വരം കേൾപ്പിക്കുക(2);- മാനസനിൻ ജനം നിന്നിൽ സുസ്ഥിരമാവാൻവൻമഴയേകണമേകന്മഷഹീന നിന്‍റെ മൊഴിയേവാൻനൽ മധുരാമൃതമേ(2);- മാനസ
Read Moreമൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ ശുദ്ധരെ
മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ ശുദ്ധരെ ചേർത്തിടേണേനാളുകൾ ഏറെയായ് നാഥനെആഗമമോർത്തു നിൻ ദാസരുംപാർത്തലത്തിൽ കഷ്ടമേറ്റു ആർത്തിപൂണ്ടു നിന്നിടുന്നുപാർത്ഥിവാ നീ വന്നീടണെ വേഗമായ്;-വേഗം ഞാൻ വന്നിടാമെന്ന നിൻവാർത്തയിൽ ആശ്രയം വച്ചതാൽഭൂതലത്തിലുള്ള സ്വന്ത ഗേഹവും വെടിഞ്ഞു സ്വന്ത ജീവനും പകച്ചു എത്ര ത്യാഗികൾ;-പൊൻമുഖം കാണുവാൻ ആശയായ്-കാത്തുകൊണ്ടെത്രയോ സിദ്ധരുംസ്നേഹത്തിൽ വിശുദ്ധിയോടു സൗമ്യതക്കിരിപ്പിടമായ്ശാന്തരായ് ഒരുങ്ങി നിൽക്കുന്നേകമായ്;-സർവ്വസൃഷ്ടികളും ഏകമായ്തേങ്ങിടും രോദനം കേൾക്കണേരക്ഷകാ നീ വന്നിടതെ ഇക്ഷിതിയിലെന്തു ശാന്തി-ക്ഷിപ്രമായ് എഴുന്നള്ളണമേശുവേ;-പുത്തനെരുശലേം ശോഭയായ്വിണ്ണൊളി വീശുന്ന ദർശനംനിത്യവും ലഭിച്ചു സ്വന്തചിത്തവും പരത്തിലാക്കിസ്വർഗ്ഗലോകം നോക്കി ഞാനും ഓടുന്നേ;-
Read Moreമനസ്സലിവിൻ മഹാദൈവമേ
മനസ്സലിവിൻ മഹാദൈവമേകനിയേണമേ കരുണാനിധേഎത്രനാളായ് ഞങ്ങൾ ആർത്തിയോടെപ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂഇത്രനാളായും ഈ ലോകം കാണാ-ത്താത്മ ശക്തി അയക്കേണമേ; – മനഎന്നുവരെക്കാണും ശൂന്യാവസ്ഥഉയരത്തിൽ നിന്നാത്മം പകരുവോളംഅന്നുവനാന്തരം ഉദ്യാനമായിത്തീരുംഉദ്യാനം വനമായ് എണ്ണും;- മനഅന്ധകാരം ഭൂമിയെ മൂടുന്നേഅന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേഎന്തിനീ ആലസ്യം നാമും ഉണരുകകാന്തനെ കാണ്മതിനായ്;- മന
Read Moreമമ ദേവ പരിശുദ്ധൻ തിരുനാമം
മമ ദേവ പരിശുദ്ധൻതിരുനാമം ഏലോഹിംഏകം സ്തുതി യോഗ്യൻപരമാത്മനെ വന്ദനംകരുണാ സാഗര സുതൻഇഹമെ പോരുളായി ചാരിഉരുവിൽ കഷ്ടം സഹിച്ചുഉയിർത്തു ചരുവിൽ നിത്യംകുശവൻ മെനഞ്ഞ നരൻത്യജിച്ചു വചനം ആത്മമൃത്യു വരിച്ചു ധരയിൽശാപം കൊണ്ടു വലഞ്ഞുകൃപയായി കനിഞ്ഞു ദൈവംപുത്രനെ ക്രൂശിൽതന്നുസർവ്വപ്രജ രക്ഷയേകിനിത്യ ജീവൻ നൽകി ഏവം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

