Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

മമ മാനാസം പറയുന്നു ഇനി താമസമില്ലെന്ന്

മമ മാനാസം പറയുന്നുഇനി താമസമില്ലെന്ന്(2)യേശുവാനിൽ വരുവാൻഅവന്‍റെ മാർവ്വിൽ ചാരാൻ(2)കോടി വിശുദ്ധരുമായിട്ടേശുവിൺ മേഘത്തിൽ വരുവാൻ- മമ മാനാ..മഴമേഘങ്ങൾ വാനിൽ കാൺമിൻപീലിവിടർത്തും മയിൽ പോലെ(2)ഉള്ളം തുള്ളുകായ് എന്നുള്ളം തുള്ളുകായ് (2)കാഹള നാദം കാതിൽ കേട്ടെൻമനസ്സു കുളിർത്തീടാൻ;- മമ മാനാ..തീരത്തണയാൻ വെമ്പൽ കൊള്ളുംതിരമാലകൾ പോലെന്നുള്ളം(2)വെമ്പൽ കൊള്ളുകായ് തിരുമുമ്പിലണഞ്ഞീടാൻ(2)ചോര പകർന്നെൻ ജീവൻനൽകിയോന-രികിൽ ചേരാൻ;- മമ മാനാ..

Read More 

മഹിമകണ്ട സാക്ഷികളെ മണവാട്ടിയാം തിരുസഭയെ

മഹിമകണ്ട സാക്ഷികളേമണവാട്ടിയാം തിരുസഭയേഒരുങ്ങിടുക ബലം ധരിച്ചിടുകമണവാളനേശുവെ എതിരേൽക്കുവാൻസകലവിധ ഭാരങ്ങളുംമുറുകൈപറ്റും പാപങ്ങളുംവെടിഞ്ഞീടുക ജീവൻ പുതുക്കിടുകസ്ഥിരതയോടെ ഓട്ടം തികച്ചീടുക;-പളുങ്കുകടൽ തീരത്തു നാംകളങ്കമില്ലാതെ വാണിടുവാൻപുതിയൊരു പാട്ടു പാടീടുവാൻയുഗായുഗമായ് ആനന്ദിപ്പാൻ;തകർത്തയിടി മുഴക്കം പോലെപെരുവെള്ളത്തിൻ ഇരച്ചിൽ പോലെഹല്ലേലുയ്യാ ഗീതം പാടിടുവാൻഉല്ലസിച്ചു മഹത്വം കൊടുപ്പാൻ;

Read More 

മഹിമകൾ വെടിഞ്ഞു താണിറങ്ങി

മഹിമകൾ വെടിഞ്ഞു താണിറങ്ങിവന്ന സ്നേഹമെതിരുമേനി തകർത്തെന്നെവീണ്ടെടുത്ത ത്യാഗമേ(2)കാൽവറി ക്രൂശിലായി ദൈവകുഞ്ഞാടു യാഗമായി(2)ആ സ്നേഹം പോൽ ഒന്നുമില്ലേആ ത്യാഗം പോൽ ഏതുമില്ലേ(2)തള്ളപ്പെട്ടതാം ഈ എന്നെയുംമാന്യനായി നിർത്തിടുവാൻനിഷ്കളങ്കനാം എൻ പിതാവുഎൻ പേർക്കായി നിന്ദിതനായി;-പാപിയാകും ഏഴയെയുംഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-നിണത്താലെന്നെ കഴുകിയല്ലോ;-തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെതൻ തിരു മാർവ്വോടണച്ചീടുവാൻസർവ്വശക്തനാം യേശുപരൻവാനവിരവിൽ വന്നിടാറായി;-

Read More 

മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ

മഹിമയെഴും പരമേശാപാഹിമാം യേശുമഹേശാനിസ്തുല സ്നേഹ സാഗരമേ, ഹാപ്രസ്താവ്യമെ തിരുനാമംകിതോ നീ താനെൻ വിശ്രാമം;കാർമുകിൽ ഭീകരമായ് വരുന്നേരംകാൺമതോ നിയമത്തിൻവില്ലൊന്നായതിൽ തീരുമെൻ ഭാരം;സംഗതിയില്ലിളകീടുവാൻനേഹ-ച്ചങ്ങലയാൽതിരുമാർച്ചോടെന്നെയിണച്ചതുമൂലം;താവക സന്നിധി ചേർന്നതികാലേജീവനിൽ നിറഞ്ഞെഴുന്നേൽക്കുംപാവന ചിന്തകളാലെ; –നിൻ മുഖകാന്തിയെൻ മ്ളാനത നീക്കുംനിൻ മധുരാമ്യതവചനംഖിന്നതയാകവേ പോക്കും;ക്രൂശിലെ രക്തമെൻ ജീവനാധാരമെനാശലോകം വെടിഞ്ഞാടാൻആശയോടേശുവേ നേടാൻ;പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെകളങ്കമറേറശുവെ കാണുംവിളങ്ങും വിശ്വാസത്താലോടും;

Read More 

മഹിമയിൽ വലിയവൻ മഹോന്നതൻ

മഹിമയിൽ വലിയവൻ മഹോന്നതൻമനമുരുകും എന്നെ ചേർത്തിടുന്നവൻബലമാർന്ന സങ്കേതം അടുത്തുള്ളവൻയാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻആരാധിക്കാം എന്നും പരിശൂദ്ധനെ എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേനിൻ ചാരെ അണയും മനമുരുകിതിരു മാർവ്വിൽ ചാരി നിത്യം ഞാൻ മറയും പാറയിൽ ജലവും മാറായിൽ മധുരവും എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…വാനിൽ പെയ്യും ഹിമവും മഴയും അവിടേക്കു മടങ്ങാതെ ഭൂമി നനക്കും വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവുംഎനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ […]

Read More 

മഹിമയിലെന്നും നിറഞ്ഞിടുന്നോൻ

മഹിമയിലെന്നും നിറഞ്ഞിടുന്നോൻജ്യോതിസ്സിൽ എന്നും വസിച്ചിടുന്നോൻമനുഷ്യനായ് ഭൂവിൽ അവതരിച്ചോൻഭൂതലത്തിലിനി വേഗം വരുന്നവൻ താൻവരുന്നവൻ താൻ – യേശുഭൂവിലും ആകാശത്തിലും അടങ്ങാത്തവൻദേവാലയങ്ങളിലെങ്ങും വസിച്ചിടാത്തോൻതാഴ്ചയാലെ പുൽകൂട്ടിൽ പിറന്നവൻ താൻഎന്നുടെ ഉള്ളിൽ നീ എന്നും വസിച്ചീടേണംവസിച്ചീടണം – യേശുഎളിയവനോടു കൂടെ നീ വസിച്ചു.എളിയവരെ തന്നോടാനയിച്ചുഅഗ്നിയിലും മേഘത്തിലും വെളിപ്പെടുത്തിഅവിടത്തെ ശക്തി ഇനി വെളിപ്പെടട്ടെവെളിപ്പെടട്ടെ – യേശുദാനിയേലിൻ പ്രാർത്ഥന നീ കേട്ടുവല്ലോഏലിയാവിനു സഹായം ചെയ്തുവല്ലോപർവ്വതങ്ങളിൻമേൽ മഞ്ഞ് അയയ്ക്കുന്നല്ലോഞങ്ങളുടെമേലും ശക്തി അയക്കേണമേഅയയ്ക്കേണമേ – യേശുഞങ്ങൾക്കു രാജാധിരാജൻ നീയല്ലയോനിത്യജീവൻ തന്നിടുന്നോൻ നീയല്ലയോവേഗംവരും കർത്താവും നീയല്ലയോവന്നീടുക യേശു രാജാവേരാജാവേ – […]

Read More 

മഹിമയിൻ യേശു വേഗത്തിൽ തന്നെ

മഹിമയിൻ യേശു വേഗത്തിൽ തന്നെമേഘത്തിൽ വന്നിടുമേശുദ്ധസഭയാം കാന്തയെ വേഗംമേഘത്തിൽ ചേർത്തിടുമേ(2)കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെപോയിടും നിശ്ചയമായ്ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നുംപോയിടും ഭാഗ്യനാട്ടിൽ(2)ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹംകിട്ടുമൊരുനാളിൽദൈവ ദൂതതുല്യരായ് പോയിടാമെന്നുംപ്രിയന്‍റെ രാജ്യത്തിൽ(2)ആയിരം വർഷം ഈ ഭൂമിയിൽവാഴും രാജാക്കന്മാരായ്മഹാരാജനാം യേശുവിൻ കൂടെവാഴുന്ന നാളുകൾ ദൂരമല്ല(2)ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നുകാഹളം ഊതാനായ്ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെമൃതരെ നൽകീടാൻ(2)

Read More 

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി-ട്ടിഹത്തിൽ വന്ന രക്ഷകനേഇഹത്തിൽ നേരിടും സമസ്ത കഷ്ടവുംസഹിപ്പാൻ കൃപ ചെയ്യണമേ;- സുവിശേഷത്തിന്‍റെ നിമിത്തമുണ്ടാകുംവിവിധ കഷ്ടങ്ങളടിയൻഭവികമെന്നെണ്ണി സഹിപ്പാൻ നീ കൃപദിവസവും ചൊരിയണമേ;-ദരിദ്രകാലത്തു ഞെരുക്കം നേരിട്ടാലൊരിക്കലുമിളകാതെകരുതുന്നുണ്ടെനിക്കരുമ താതനെന്നറിഞ്ഞു ഞാനിരിപ്പതിന്നു;-കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നുകിടപ്പതിന്നിടയായാൽഅടുക്കൽ വന്നെന്‍റെ കിടക്ക വിരിച്ചുകിടത്തിടുന്നുടയവനാം;-മരണം വന്നടുത്തീടും നേരത്തും ഞാൻതിരുമാറിൽ ചരിഞ്ഞുറങ്ങാൻകരുണയിൻ കരമതിനാലെന്നുടെ ശരീരം നീ തഴുകണമേ;-ഒരിക്കലേവനും : എന്ന രീതി

Read More 

മഹോന്നതാ മഹിമാവേ മനോഹരനാം

മഹോന്നതാ മഹിമാവേ മനോഹരനാം മനുവേലാമനുജസുതർക്കായി മഹിയിൽ ‌മരിപ്പാനുരുവായാ മഹത്വത്തിൻ രാജാ.1.താണു താണിറങ്ങി താൻ താണിരുന്നടിയാനെപ്രാണൻതന്നുഉയിർത്തിഎൻ പാദം പാറമേൽ നിർത്തി;-2.താഴ്മയുള്ള ഏവനും അഴിവില്ലാ രക്ഷാ ദാനംനിഗളികളോട് എതിർക്കുന്നു നീതിമാനാം രക്ഷകൻ;- 3.തങ്കലേക്കു നോക്കിയോർ പ്രകാശിക്കുമവർമുഖംശങ്കലേശം ഭവിക്കാതെ പ്രശോഭിക്കും ജ്യോതിസ്സായി;-

Read More 

മഹത്വം ദൈവകുഞ്ഞാടിന് സത്യാരാധന

മഹത്വം മഹത്വം മഹത്വം മഹത്വംദൈവ കുഞ്ഞാടിന്സത്യാരാധന സ്വീകരിപ്പാൻയോഗ്യനാം ക്രിസ്തുവിനുപാപമില്ലാത്തവൻ പാരിൽ വന്നുലോകത്തിൻ പാപം ചുമന്നൊഴിപ്പാൻകഷ്ടത സഹിച്ചവൻ ക്രൂശിലേറിപാപികൾക്കായി ജീവരക്തമേകിക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തംസർവ്വ പാപക്കറ പോക്കി നമ്മദൈവത്തിനു പ്രിയ മക്കളാക്കിതൻ മുഖം കണ്ടെന്നുമാരാധിപ്പാൻപ്രാണന്‍റെ വീണ്ടെടുപ്പിൻ വിലയായ്ക്രിസ്തുവിൻ രകം മറുവിയായ്യേശുവിൻ രക്തത്താൽ ശുദ്ധരായ്ആത്മാവാം ദൈവത്തെ ആരാധിക്കാം

Read More