Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു

കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നുനീയോ രക്ഷയെ തേടീടാൻ ഇനിവൈകാതെ-കൃപതള്ളാതെരക്ഷയിന്നാഹ്വാനം മുഴങ്ങുന്നുരക്ഷകൻ വിളിയിതാ കേൾക്കുന്നുരക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ;-നാളെയെന്നോതി അകന്നിടുന്നോനാളെ നീ എവിടെയെന്നെറിയുന്നുണ്ടോജീവന്‍റെ ഉടയവനെണ്ണി വെച്ചുള്ളൊരുനാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ;-തേടിവച്ചുള്ള ധനം പൊരുളുംമോടിയുള്ള മണിമന്ദിരങ്ങളുംനേടിയ മഹിമകളൊക്കെവെടിഞ്ഞു നീആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ;-ഇമ്പമെന്നെണ്ണിയതൊക്കെയുമേതുമ്പമായ് മാറുന്ന നാൾവരുമേഅൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെപിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ;-മാറാത്ത സ്നേഹിതനൊരുവനുണ്ട്തീരാത്ത സ്നേഹവുമവനിലുണ്ട്തീരും നിന്നാധിയും വേദനയും സ്വന്ത-മാക്കുകിൽ ജീവന്‍റെ നായകനെ-സ്നേഹിതാ;-നിത്യതയിൽ നിന്‍റെ പങ്കെവിടെനിത്യമാം നരകത്തിൽ യാതനയോനിത്യ സന്തോഷത്തിന്നോഹരിയോ സത്യ-പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ;-

Read More 

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽഭയങ്കരന്മാരുടെ ആരവമുയരുമ്പോൾഎളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീകഷ്ടത്തിൽ കോട്ടയും ശരണവുമേകാണുന്നു ഞാൻ ബലമുള്ള പട്ടണംരക്ഷയതിന്‍റെ മതിലും കൊത്തളവുംയാഹിലാശ്രയിക്കും സ്ഥിരമാനസൻപൂർണ്ണ ശാന്തിയിൽ പാർക്കുമവിടെസാദ്ധ്യതകൾ തീർന്നാൽ സാരമില്ലസാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻസാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടുംഅസാദ്ധ്യമാം വാതിലുകൾ തുറക്കുംയാഹിൽ ശാശ്വതമാം പാറയതിൽആശയം വെച്ചിടും അവനിൽ ശാശ്വതമായ്നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽചേർത്തിടും താൻ പാർക്കും വിൺഭവനേതകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽതകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേഒരുക്കിടും മേശയവൻ പകർന്നിടും തെലമവൻഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ

Read More 

ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെ

ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെഎൻ ജീവിതം എത്രയോ ധന്യമാണ്സ്നേഹിതർ മാറും വേളകളിൽഎൻ ചാരവേ വന്നിടും സ്നേഹിതനായിആരാധ്യൻ ക്രിസ്തു എൻ ജീവിതത്തിൽആരിലും ഉന്നതനാംമാറ്റമില്ലത്തവൻ മനുകുലത്തിൽനീ മാത്രം എൻപ്രിയാപരിശോധനകൾ എൻ ജീവിധേമുറ്റും ഘോരമായ് വന്നിടുമ്പോൾആരും ആശ്രയം ഇല്ലാതിരിക്കെആശ്രയം നീ തരും;- ആരാധ്യൻ…ജീവിതം ശുന്യമായി തോന്നുമ്പോൾ വേദനയാൽ മനം തേങ്ങിടുമ്പോൾആരും ആശ്രയം ഇല്ലാതിരിക്കെആശ്രയം നീ തരും;- ആരാധ്യൻ…

Read More 

കൊടുങ്കാടിച്ചു അലയുയരും വൻ സാഗരത്തിൻ

കൊടുങ്കാറ്റടിച്ചു അലയുയരുംവൻസാഗരത്തിൻ അലകളിൻമേൽവരും ജീവിതത്തിൻ പടകിലവൻതരും ശാന്തി തന്‍റെ വചനങ്ങളാൽആഹാ ഇമ്പം ഇമ്പം ഇമ്പംഇനി എന്നും ഇമ്പമേഎൻ ജീവിതത്തിൻ നൗകയിൽതാൻ വന്ന നാൾ മുതൽപോകു നിങ്ങൾ മറുകരയിൽഎന്ന് മോദമായ് അരുളിയവൻമറന്നീടുമോ തൻ ശിഷ്യഗണത്തെസ്വന്തജനനിയും മറന്നീടിലുംവെറും വാക്കുകൊണ്ടു സകലത്തെയുംനറും ശോഭയേകി മെനഞ്ഞവൻ താൻചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചുതിരു ദേഹമായി നമ്മെ സൃഷ്ടിച്ചുവരും വേഗമെന്ന് അരുളിയവൻവരും മേഘമതിൽ അടുത്തൊരുനാൾതരും ശോഭയേറും കിരീടങ്ങളെതിരുസേവ നന്നായ് തികച്ചവർക്കായ്

Read More 

ക്രിസ്തേശുനാഥന്‍റെ പാദങ്ങൾ പിന്തുടരും

ക്രിസ്തേശു നാഥന്‍റെ പാദങ്ങൾ പിന്തുടരുംനാമെന്തു ഭാഗ്യമുള്ളോർ പ്രിയരേ നാമെന്തു ഭാഗ്യമുള്ളോർനാഥന്‍റെ കാൽച്ചുവടു നാൾതോറും പിന്തുടരാൻമാതൃകയായി താൻ നല്ല മാതൃകയായി താൻപാപത്തിൻ ശിക്ഷ നീക്കി ഭാവി പ്രത്യാശ നൽകിഭാരങ്ങൾ നാൾതോറും സർവ്വഭാരങ്ങൾ നാൾതോറുംതന്മേൽ വഹിച്ചു കൊണ്ടു ചെമ്മെ നടത്തിടുന്നതാനന്ദമാനന്ദം പരമാനന്ദമാന്ദം;-ബുദ്ധി പറഞ്ഞുതന്നും ശക്തി പകർന്നുതന്നുംമുമ്പിൽ നടക്കുന്നു അവൻ മുമ്പിൽ നടക്കുന്നുതൻ നാദം കേട്ടു കൊണ്ടു പിമ്പേ ഗമിച്ചിടുന്ന-താനന്ദമാനന്ദം പരമാനന്ദമാന്ദം;-ക്രിസ്തു എനിക്കു ജീവൻ മൃത്യൂ എനിക്കു ലാഭ-മത്രേയെന്നാണല്ലോ തന്നിൽ പ്രത്യാശ വച്ചുള്ളോ-രേതും നിരാശകൂടാതോതുൽന്നതാകയാലെ-താനന്ദമാനന്ദം പരമാനന്ദമാന്ദം;-ലോകത്തിലാശ്രയിച്ചും ഭോഗത്തിലാശവച്ചുംപോകുന്നവരെല്ല‍ാം ഇന്നു പോകുന്നവരെല്ല‍ാംവേകുന്ന തീക്കടലിലാകുന്ന […]

Read More 

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെകൊണ്ടുവാ കൊണ്ടുവാ നീരണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ-ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ;- കൊണ്ടുവാ…അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണംവസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ;- കൊണ്ടുവാ…പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ;- കൊണ്ടുവാ…അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ;- കൊണ്ടുവാ…അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറിശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ;- കൊണ്ടുവാ…വഞ്ചിപ്പാൻ വിരുതുള്ള – വഞ്ചകിയാമിസ്സബേലിൻനഞ്ചുകുടിപ്പാൻ മുറിയിൽ – തഞ്ചിനിൽക്കും യുവാക്കളെ;- കൊണ്ടുവാ…സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്നഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു;- കൊണ്ടുവാ…ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെന്നേതുമൊരു നാണം കൂടാ […]

Read More 

ക്രിസ്തേശു നായകൻ വാനിൽ വന്നീടുമേ

ക്രിസ്തേശു നായകൻ വാനിൽ വന്നിടുമേദൂതരോടൊത്തു തൻ ശുദ്ധരെ ചേർക്കുവാൻഹാ! എത്രയാനന്ദം ഓർക്കിലെന്നുള്ളത്തിൽഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാനാൾകൾ സമീപമായ് കർത്തൻ വരവിന്നായ്ഉണർന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാംസ്വർലോക നാഥനാം യേശു മഹേശനെ;-ആശ്വാസമില്ലാതെ ലോകർ വലയുമ്പോൾആശ്വാസം നൽകിടും തൻ മക്കൾക്കെന്നുമേആനന്ദഗാനങ്ങൾ പാടിടും ശുദ്ധരുംആനന്ദമോടവർ ചേരും തൻ സന്നിധൗ;-ക്രിസ്തേശു നാഥനായ് കഷ്ടം സഹിച്ചവർതൻ തിരുനാമത്തിൽ തിന്മകളേറ്റവർവാങ്ങും പ്രതിഫലം ദൂതർ സദസ്സതിൽസന്തോഷ പൂർണ്ണരായ് തീർന്നിടുമന്നവർ;-കാഹളശബ്ദവും കേട്ടിടാൻ കാലമായ്മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽവാഴും യുഗായുഗം തേജസ്സിൽ പൂർണ്ണരായ്;-രീതി: യേശു¬വിൻ […]

Read More 

കൂടാരമാം ഭൗമഭവനമൊന്നഴിഞ്ഞാൽ

കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽസന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ ആ വാസമേ എത്ര മാധുര്യംആ രാജ്യമേ എത്ര ആനന്ദം സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻസ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2)ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻആ ദേശത്തിനായ് കാത്തിരിക്കുവാൻ(2);- ആ വാസയേശുക്രിസ്തുവിൻ രക്തം മൂലമായ്ശുദ്ധരായ് നാം വാനിൽ ചേരുവാൻജീവകിരീടം പ്രാപിച്ചാമോദാൽജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ;- ആ വാസക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നുക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻജഡീക മോഹങ്ങളൊഴിഞ്ഞു നാമിനിനിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം;- ആ വാസ

Read More 

ക്രിസ്തേശുവിൽ നാം പണിയാം

ക്രിസ്തേശുവിൽ നാം പണിയാംഉറപ്പുള്ള കോട്ടകളെ (2)ക്രിസ്തു അനുകൂലമാകയാൽധൈര്യമായി മുന്നേറാം (2)നല്ല വേലയ്ക്കായി നാം പോകാംഅന്യോന്യം ബലം പകർന്ന് (2)നാം പണിയുകയാംഉറപ്പുള്ള കോട്ടകളെ (2)സൻബല്ലത്തും തോബിയാവുംദുർബ്ബലരായി തീരും;- നല്ല…ക്രിസ്തുവാകുന്ന ഈ പാറമേൽനമുക്ക് പണിതുയർത്താൻ (2)സ്നേഹത്തിൻ ചങ്ങലയാജയത്തിൻ കൊടി ഉയർത്താൻ;- നല്ല…

Read More 

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടുംചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെഅന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെകണ്ണുനീരില്ല തെല്ല‍ും ദുഃഖവും ഇല്ലവിടെപാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…നിന്ദയൊന്നില്ല തെല്ല‍ും നിരാശ ഇല്ലവിടെനിന്ദയിൻ ഭാരം നീക്കി എൻ നാഥൻമാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…

Read More