മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ
മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിൻവേദത്തിന്‍റെ കാതലിവൻ മനുകുലമോക്ഷത്തിൻ പാതയും ഞാൻഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധിയകറ്റിയോനാംപാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാൽപാപികൾക്കായിരുന്ന ദൈവകോപമാകൈയൊഴിഞ്ഞഴിഞ്ഞുജീവനില്ലാതിരുന്ന ഉലകത്തിൽ ജീവൻ പകർന്നീടുവാൻചാവിൻ വിഷം രുചിച്ചു കുഞ്ഞാടിവനേതും മടികൂടാതെമല്ലൻ പിശാചിനുടെ ശിരസ്സിനെ തല്ലിത്തകർത്തുകൂശിൽഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലൂയ്യാശത്രുത്വം ക്രൂശിൽനീക്കി ദൈവത്തോടു ശത്രുക്കളായവരെഎത്രമേൽ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തംമൂലംതൻതിരു താതനുടെ വലഭാഗെ ഏറി വസിച്ചിടുന്നോൻവീണ്ടും വരുന്നവനാം മനുവേലനേശുവിനെ സ്തുതിപ്പിൻരീതി: വന്ദനം യേശുപരാ
Read Moreമതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ
മതിയായവൻ യേശു മതിയായവൻജീവിത യാത്രയിൽ മതിയായവൻപാപത്തിൻ ശമ്പളം മരണമെന്നശാപത്തിൽ കഴിയുവോരെയേശുവാണ് ജീവൻ ജീവന്‍റെ അപ്പംജീവൻ തരാൻ യേശു മതിയായവൻ;-ഇരുളിൽ വഴിതെറ്റി അലയുവോരെമരുഭൂമി യാത്രക്കാരേ..യേശുവാണ് ദീപം നല്ലൊരു പാതജയമായ് നടത്തുവാൻ മതിയായവൻ;-പല വാതിൽ തേടി വലഞ്ഞവരേഫലമെന്യേ ഓടുവോരേയേശുവാണ് വാതിൽ നല്ലോരിടയൻഅരികിൽ അണെക്കുവാൻ മതിയായവൻ;-രോഗത്തിൻ ഭാരത്താൽ തളർന്നവരേആശ നശിച്ചവരേയേശുവാണ് വൈദ്യൻ സുഗന്ധ തൈലംപകർന്നിടാൻ യേശു മതിയായവൻ;-
Read Moreമയലാലെന്മനമുരുകുന്നു നവയെരുശലേം
സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യംരാഗം: നവറോജ്, താളം: ചെമ്പടപല്ലവിമയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!അനുപല്ലവിഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയമരണവിഷനീരായ നിൻ ഉമിഴ്നീരെൻ വായിനാൽ കുടിച്ചു-എന്‍റെതിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർതരുണീ! നിനക്കു തന്നേൻ;-എതിരി നിന്നിരു കൈകളിലിട്ടചതിച്ചങ്ങലയെ മുറിച്ചു-നിന്നെകൊതിച്ചെന്നിരു കൈപൊൻചങ്ങലയാലിറുക്കിയെ കെട്ടിചേർത്തേൻ;-പരിമള സ്നേഹത്തൈലമെൻ വലം-കരത്തിൽ കനിവോടെടുത്തു-നിന്‍റെശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീകരിച്ചു നിന്മേലാവസിച്ചേൻ;-മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെമുഴുവനുമുള്ളിൽ നുകർന്നേൻ എന്‍റെഏഴാം കാഹളമൂതി എൻജീവകലയെ നിന്നുള്ളിൽ പകർന്നേൻ;-മനമിണങ്ങി ഞാൻ മുഴുവനും നിന്നെമണ-മാലയായിട്ടണിഞ്ഞേൻ-എന്‍റെമണമുള്ള വാടാമലർ മാലമുടിനിനക്കുതന്നലങ്കരിച്ചേൻ;-ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-നിരിക്കുമൊ തങ്ക ഖെറുബേ! നാ-മിരുവരും കൂടെപ്പറന്നു പൊൻവാനവിരിവിൽ ചെന്നുങ്ങുരമിക്കാം;-
Read Moreമായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്സീയോൻ പുരിയെന്നൊരു നാടുണ്ട്സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേമാലിന്യമില്ലാ നല്ല ഭാഗ്യനാടേമാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ…ജീവജലനദിയിൻ തീരത്ത് ജീവതരുജീവഫലങ്ങളുമായ് നിന്നിടുന്നുരാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ടമേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ…കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്മന്നിലെ ഖിന്നതകളില്ല വിണ്ണിൽദാഹവിശപ്പുമില്ല രോഗമരണമില്ലആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ…യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻഅല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ…
Read Moreമറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
മറവിടം ആയെനിക്കേശുവുണ്ട്മറച്ചിടും അവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്‍റെ അരികിലുണ്ട്അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു;-വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-ഇതാ വേഗം ഞാൻ വാനവിരവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു;-
Read Moreമായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മായയാമീ ലോകം ഇതു മാറും നിഴൽ പോലെമാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടുംആനന്ദത്താൽ ജീവിതം മനോഹരമാക്കാംഎന്നു നിനക്കരുതേ ഇതു നശ്വരമാണേപൂപോൽ ഉണങ്ങിടും നിൻ ജീവിതംപെട്ടെന്നൊടുങ്ങിടുംനന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ടമണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ…സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ…
Read Moreമാറിടാ എൻ മാനുവേലേ
മാറിടാ എൻ മാനുവേലഅവൻ വാഗ്ദത്തിലെ വിശ്വസ്തൻകാൽവറികുരിശിൻ അൻപിതേമാറിടാ എൻ മാനുവേലേയേശുവിൻ മഹാ അൻപിതേഅതിനാഴമാരായാനാകുമോഅവനിണ ചൊല്ലുവാനില്ലായേഇണ ചൊല്ലുവാനില്ലായേപാപമാകും വൻ കുഴിയിൽപുതഞ്ഞാകുലവാനായി മേവുമ്പോൾപാരം കരുണയോടെന്നെ താൻപാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ…ശത്രുവിന്നുപദ്രവങ്ങൾമമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾവാഗ്ദത്തനായ് വസിക്കയാൽജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ…ഘോരമാം വനാന്തര ഞാൻതനിച്ചേകനായി യാനം ചെയ്യുമ്പോൾപേടിക്കേണാ നിൻ കൂടെന്നും ഞാൻഉണ്ടെന്നുരച്ചേശുപരൻ (2);- യേശുവിൻ…
Read Moreമഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ
മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…
Read Moreമാറിടാത്ത യേശുനാഥൻ മാററും നിന്‍റെ
മാറിടാത്ത യേശുനാഥൻമാറ്റും നിന്‍റെ വേദനപാപത്താലും രോഗത്താലുംകലങ്ങിടേണ്ട കടന്നുവാകടന്നുവാ കടന്നുവായേശു നിന്നെ വിളിക്കുന്നുലോകത്തിൻ ഭാരം ചുമക്കുംയേശുവിങ്കൽ നീ കടന്നുവാതളർന്ന നിന്‍റെ അന്തരാത്മക്ലേശം നീക്കും കടന്നുവാലോകബന്ധം കൈവെടിയുംദ്രോഹിച്ചുനിന്നെ പുറംതള്ളുംപാവനൻ താൻ സ്നേഹത്തോടെഅരികിലുണ്ട് കടന്നുവാ
Read Moreമേഘങ്ങൾ നടുവെ വഴി തുറക്കും
മേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്‍റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേ;-കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

