Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ

മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…

Read More 

മാറിടാത്ത യേശുനാഥൻ മാററും നിന്‍റെ

മാറിടാത്ത യേശുനാഥൻമാറ്റും നിന്‍റെ വേദനപാപത്താലും രോഗത്താലുംകലങ്ങിടേണ്ട കടന്നുവാകടന്നുവാ കടന്നുവായേശു നിന്നെ വിളിക്കുന്നുലോകത്തിൻ ഭാരം ചുമക്കുംയേശുവിങ്കൽ നീ കടന്നുവാതളർന്ന നിന്‍റെ അന്തരാത്മക്ലേശം നീക്കും കടന്നുവാലോകബന്ധം കൈവെടിയുംദ്രോഹിച്ചുനിന്നെ പുറംതള്ളുംപാവനൻ താൻ സ്നേഹത്തോടെഅരികിലുണ്ട്‌ കടന്നുവാ

Read More 

മേഘങ്ങൾ നടുവെ വഴി തുറക്കും

മേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്‍റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുക‍െ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേ;-കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ;-

Read More 

മാറില്ലവൻ മറക്കില്ലവൻ

മാറില്ലവൻ മറക്കില്ലവൻമയങ്ങില്ലവൻ ഉറങ്ങില്ലവൻ (2)ഈ ദൈവം എന്‍റെ ദൈവംഈ താതൻ എന്‍റെ താതൻ (2)കരുതുന്നവൻ കാക്കുന്നവൻകരുണയുള്ളാൻ കൈവിടില്ലെന്നെകരുതുന്നവൻ എന്നെ കാക്കുന്നവൻഎന്നും കരുണയുള്ളാൻ അവൻ കൈവിടലെന്നെ;- ഈ ദൈവം…പോറ്റുന്നവൻ പുലർത്തുന്നവൻപാലിക്കുന്നോൻ പരമോന്നതൻപോറ്റുന്നവൻ എന്നെ പുലർത്തുന്നവൻഎന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം..

Read More 

മേഘത്തേരിൽ വരുമെൻ കർത്തനെ

മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾപേർ ചൊല്ലീ വിളിച്ചിടും അവനെന്നെയുംപോകും ഞാൻ അവനൊപ്പം വാനമേഘത്തിൽസന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾആമോദത്താൽ ആർപ്പിടാം അവൻ മഹത്വംദൂതന്മാർ കാഹളം മുഴക്കിടുന്നേദൂരെ കാണുന്നു ഞാനെൻ മണവാളനെവർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെസ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;-കൂടെ പറക്കും ഞാനും ആമോദത്താൽപാടെ മറക്കും ഞാനെൻ ആകുലങ്ങൾചേർക്കും വിശുദ്ധരൊപ്പം അവനെന്നെയുംആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-

Read More 

മരിസുതനാം മനുവേലാ മഹിയിലെനിക്കനുക്കൂലാ

മരിസുതനാം മനുവേലാ മഹിയിലെനിക്കനുക്കൂലാമരണദിനംവരെ മാമക സഖി നീശരണമിനിയും നിൻപാദം തരണമെനിക്കതുമോദംമരുഭൂമിവാസമേ ജീവിതമോർക്കിൽതിരുമുഖകാന്തിയൊന്നല്ലാ- തൊരുസുഖമിന്നെനിക്കില്ലകരുമനകൾതരും കണ്ണുനീർകണങ്ങൾകരുണയെഴും തവ കരങ്ങൾ കരുതുകിൽ തൂമുത്തുഗണങ്ങൾആകുലസിന്ധുവിൽ താഴുകിലന്നുസ്വീകരിക്കന്തികെവന്നു ശ്രീകരമാം കരം തന്നുമഹിമയെഴും പരമേശ എന്ന രീതി

Read More 

മരുഭൂവിൽ എന്നെന്നും തുണയായവൻ

മരുഭൂവിൽ എന്നെന്നും തുണയായവൻഎരിവെയിലിലെന്നെന്നും തണലായവൻനൽ പാതയിൽ നിത്യം നയിക്കുന്നവൻവഴുതാതെ കാക്കേണമേ – ഒരുനാളുംവീഴാതെ താങ്ങേണമേനിന്നോട് ക്ഷമ യാചിപ്പാൻഇല്ല യോഗ്യത തെല്ലുമെന്നിൽ അങ്ങേ മാർവോടു ചേർന്നിരിപ്പാൻപ്രിയമേറുന്നേ നാഥനെഎൻ പ്രാണനെ എൻ ജീവനെഎൻ യേശുവേ എൻ ആശയെഅങ്ങേ പിരിഞ്ഞീടുവാൻകഴിയില്ല എൻ നാഥനെഎന്നും അങ്ങിൽ അലിഞ്ഞീടുവാൻകൊതിയേറുന്നെ പ്രിയനേപകരൂ നിൻ സ്നേഹമെന്നിൽനീട്ടു കരുണാർദ്രമാം കരങ്ങൾനിന്‍റെ കൂടെ നടന്നീടുവാൻവരമെനിക്കേകിടണെഎൻ പ്രാണനെ എൻ ജീവനെഎൻ യേശുവേ എൻ ആശയെഅങ്ങേ പിരിഞ്ഞീടുവാൻ കഴിയില്ല എൻ നാഥനെ എന്നും അങ്ങിൽ അലിഞ്ഞീടുവാൻകൊതിയേറുന്നെ പ്രിയനേ

Read More 

മരുഭൂമിയിൽ മനം തളരാതെ താങ്ങും

മരുഭൂമിയിൽ മനം തളരാതെ താങ്ങുംമന്നവാ നിൻ കരംമഹിയിതിലാരും കൂടെയില്ലെന്നാലുംമന്നവാ നീ അഭയംഇരവിലും പകലിലും തണലായ് തുണയായ്നിൻ മാർവാണെന്നഭയംകാലിനു ദീപവും പാതയിൽ വെളിച്ചവുംതിരുമൊഴികൾ ശരണംഎന്നും തിരുമൊഴികൾ ശരണംതിരുണം ചിന്തി നീ വീണ്ടതെന്നോർത്തുതിങ്ങുന്നു മാനസം മോദാൽനന്ദിയാൽ പാടിടും വൻ കൃപയോർത്തുആയുസ്സിൻ നാൾകളെല്ലാംഎന്‍റെ ആയുസ്തിൻ നാൾകളെല്ലാം

Read More 

മരുഭൂമിയിൻനടുവേ നടന്നിടും ദാസനേ വിരവിൽ

മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽതിരുസാന്നിദ്ധ്യം നിറയും മേഘമതിൻകീഴിൽ നീ മറയ്ക്കകടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻമേലുലകംവനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നുഅതിശീതളതരമായുള്ള ലിബനാദിയിൻ ഹിമമേ!ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ-പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ-പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി-ന്നുയരും മോദകരമായെന്‍റെ ഹൃദയം തന്നിൽ ചൊരിക-തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻപരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻതെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽതെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക!

Read More 

മറുദിവസം മറിയമകൻ യറുശലേമിൽ

മറുദിവസം മറിയമകൻ യറുശലേമിൽ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹുജനമവനെ എതിരേല്പാൻ പുറപ്പെട്ടുപോയ്ഈത്തപ്പന കുരുത്തോലകൾ ചേർത്തു കൈയിൽ എതിരേറ്റുചീർത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെമന്നവനാം ദാവീദിന്‍റെ നന്ദനനു ഹോശന്ന!ഉന്നതങ്ങളിൽ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലികർത്താവിന്‍റെ തിരുനാമത്തിൽ വരും ഇസ്രയേലിൻ രാജാവുവാഴ്ത്തപ്പെട്ടോനാകയെമ്മു ആർത്തവർ കീർത്തിച്ചീടിനാർകഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നുഅരുതു ഭയം നിനക്കേതും പരമ സീയീൻ മലമകളേകണ്ടാലും നിന്മഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോൽ നിവൃത്തിവന്നുപരമനോടു കൂടെ വന്ന പുരുഷാരം മുൻ നടന്നുമരിച്ചവരിൽ നിന്നവൻ ലാസറിനെ നാലം ദിന മുണർത്തിഎന്നു സാഖിപകർന്നിരുന്നാരെന്നതു കേട്ടുടൻ ജനങ്ങൾവന്നു മഹാ നന്ദത്തോടെ മന്നവനെ എതിരേറ്റുഅരിശം […]

Read More