Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കടുകോളം വിശ്വാസത്താൽ കഠിനമാം

കടുകോളം വിശ്വാസത്താൽകഠിനമാം പ്രശ്നങ്ങളെതരണം ചെയ്തിടുമ്പോൾവിശ്വാസം വളർന്നിടുമേവിശ്വാസം നിന്നിലുൺട്, കർത്താവു തന്നിട്ടുൺട്ജയമുൺട്, വിടുതലുള്ദൈവം പകർന്ന വിശ്വാസത്താലെ കൽപ്പിക്കുമ്പോൾപ്രതികൂലം മാറിപ്പോയിടുംഓരോരോ പോരാട്ടത്തെ ജയിച്ചു മുന്നേറുമ്പോൾ നിൻവിശ്വാസം വർദ്ധിച്ചിടുമെനിന്നിൽ വളർന്നു വലുതാകും വിശ്വാസത്താലെമലകളെ നീക്കിടും നീഇതുവരെ ദൈവം ചെയ്തഅത്ഭുതങ്ങൾ ഓർത്തിടുകപ്രശ്നങ്ങളെ വർണ്ണിക്കേൺടാദൈവശക്തിയെ വർണ്ണിക്ക്അകത്തെ മനുഷ്യനെ നീവചനത്താൽ പോഷിപ്പിക്കുകപ്രശ്നങ്ങളെ നേരിടുകനീങ്ങിപ്പോകാൻ കൽപ്പിക്കുകനീ നാവാൽ കെട്ടുന്നതുംവചനത്താൽ അഴിക്കുന്നതുംനീ വാക്കാൽ പണിയുന്നതുംദൈവം സൃഷ്ടിച്ചിടും

Read More 

കാഹള നാദം മുഴങ്ങിടുമേ

കാഹളനാദം മുഴങ്ങീടുമേകാന്തനാം യേശു വന്നീടുമേകാന്തയെ ചേർക്കുവാൻ സമയമായികാന്തനുമായെന്നും വാണിടാമേആനന്ദമേ! ആനന്ദമേ!ആനന്ദസുദിനം ആ ദിനമേആനന്ദഗീതം പാടിടാമേആത്മാവിൻ അഭിഷേകം തന്നു നമ്മആദ്യഫലമാക്കി തീർത്തുവല്ലോകാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേവീണ്ടെടുപ്പിൻ ശരീരത്തിനായ്വെളിപ്പെടുവാനുള്ള തേജസ്സോർത്താൽമന്നിലെ പാടുകൾ സാരമില്ലവന്നിടും പീഡയിൽ ആനദിക്കാംവല്ലഭനോടെന്നും വാണിടാമേകറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾഏശിടാതെപ്പോഴും കത്തുകൊൾകകാന്തനാം യേശുവിൻ തേജസ്സോടെതൻ മുമ്പിൽ നിർത്തിടും തിരുസഭയെനൊടിയിടയിൽ നാം മറുരൂപമായ്പ്രാക്കളെപ്പോൽ വാനിൽ പറന്നിടുമേമർത്യമായ ശരീരമന്ന്അമർത്യ ശരീരമായ് മാറിടുമേ

Read More 

കാഹളശബ്ദം വാനിൽ മുഴങ്ങും

കാഹളശബ്ദം വാനിൽ മുഴങ്ങുംപൊൻ മണവാളൻ തൻ വരവിൽകാത്തിരുങ്ങൾ കാലങ്ങളെല്ലാംനിദ്രയിലായ്പ്പോയ് ശുദ്ധർ പലർസ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!സ്വാഗതം ദേവാ രാജാ ജയഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെവാഴുന്നു ഞങ്ങൾ കാത്തു നിന്നെകള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്വാനിൽ വരുമ്പോൾ ശുദ്ധരെല്ലാംദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽമദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ…തേജസമ്പൂർണ്ണൻ ശോഭനതാരംമോഹനരൂപൻ ഏവരിലുംമാനിതൻ വാനിൽ താതനാൽ നിത്യംവീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ…ഉത്ഥിതരാകും നിദ്രയിലായോർമർത്യശരീരം വിട്ടവരായ്എന്തു സന്തോഷ സമ്മേളനം ഹാ!മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ…വാനിൽ വിശുദ്ധർ സിംഹാസനസ്ഥർആകും ദിനത്തെ കാത്തു ദൂതർനിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ…Sound of […]

Read More 

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ

കാഹളം ധ്വനിച്ചിടാറായ്കർത്തനേശു വാനിൽ വരാറായ്ഇടിമുഴക്കംപോൽ കേൾക്കുംഎൻപേർ വിളിക്കുംതൽക്ഷണം ഞാൻ പറക്കുംലോകജാതികൾ ഇളകിടുന്നുലോക രാഷ്ട്രങ്ങൾ തകർന്നിടുന്നുസമാധാനമില്ല. സന്തോഷമില്ല.ലോകത്തിൽ ശാന്തിയില്ല.രോഗങ്ങൾ വർദ്ധിക്കുന്നുഭൂകമ്പം ഏറിടുന്നുപക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾകൂട്ടമായ് കേട്ടിടുന്നു…ഒരുങ്ങുക സോദരരേഒന്നായ് പറന്നിടുവാൻഭാരം കുറച്ചിടാം വേഗം പറന്നിടാൻഈ ലോകം മറന്നീടുക

Read More 

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ്

കാഹളം ധ്വനിച്ചീടാറായ്പ്രിയനേശു വന്നീടാറായ്ദൂതർ സംഘമൊത്ത്വിശുദ്ധരോടു ചേർന്ന്വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന്ആത്മാവിനാലൊരുങ്ങാംആ നല്ല നാളിനായിവരവിൻ നാളുകൾ അടുത്തുപോയിഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ…വിശ്രമ നാടതിൽ നാംയേശുവിൻ കൂടെ എന്നുംആമോദമായി എത്ര സന്തോഷമായ്വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്; – ദൂതർ…

Read More 

കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ

കാഹളം കാതുകളിൽ കേട്ടിടാറായ്ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻകാലങ്ങൾ നമ്മെ വിട്ടു പായുകയായ്സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളിപടർന്നുയരുകയായ് ധരണി തന്നിൽദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം…ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തിൽമരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്പാപവും ശാപവും നീക്കിതാൻ ജയം നല്കിപാപികൾക്കവൻ നിത്യശാന്തി നല്കി;- കാഹളം…പാടുവിൻ നവഗാനം അറിയിപ്പിന്‍റെ സുവിശേഷംദൈവരാജ്യം ആസന്നമായ് മനം തിരിവിൻയെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻകാഹളം മുഴക്കിടാം ദൈവജനമേ;- കാഹളം.

Read More 

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്നാം പറന്നങ്ങ് പോയിടാറായ് (2)ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദംയേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2)വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)വാനവൻ വരവതു വാതിൽക്കലായെന്ന്ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);-ഇല്ലിനി സമയം വേറെയില്ലവിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2)നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻനിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-

Read More 

കാഹളം മുഴക്കി ദൈവ ദൂതർ

കാഹളം മുഴക്കി ദൈവ ദൂതർമേഘത്തിൽ വന്നിടുമേ(2)കാലം ഏറ്റം സമീപമായല്ലോ (4)യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾലോകത്തിൽ വർദ്ധിക്കുന്നേ (2)കൊടും കാറ്റാൽ ജനം നശിക്കുന്നേകൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം…ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേഭീകരവാഴ്ചയതിൽ (2)ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം…വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽഭക്തന്മാരും കുറയും (2)ഭരണാധികാരം നശിക്കുമേഭരണാധികാരം നശിക്കുമേ(2);- കാഹളം…നീതിയിൻ സൂര്യൻ വെളിപ്പെടും നേരംഞാൻ അവൻ മുഖം കാണുംഎന്‍റെ പ്രത്യാശ ഏറിടുന്നേഎന്‍റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം…

Read More 

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടുംകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടുംഎന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നുചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…ഈ മരുവിലെൻ ക്ലേശ മഖിലവുംതീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾനാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…

Read More 

കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ […]

Read More