Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കാൽവറി ക്രൂശിലെ സ്നേഹമേ

കാൽവറി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേപൊന്നുമാർവ്വിലണച്ചിടും സ്നേഹമേഎന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേപ്രേമ പരിമളക്കുന്നിലെഎന്‍റെ പ്രിയനുമായുള്ള വാസമേഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നതിമോദമായ്;-നാട്ടുകാർ വീട്ടുകാർ കൂട്ടമായ്എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾഎന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെപുഞ്ചിരി തൂകുമാപൊന്മുഖം;-ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻപിന്മാറി പോകാതെയിരിക്കുവാൻസ്നേഹത്തിൻ ചങ്ങലയാലെന്നെബന്ധിച്ചിടും യേശു രക്ഷകൻ;-

Read More 

കാഹളശബ്ദം വാനിൽ മുഴങ്ങും

കാഹളശബ്ദം വാനിൽ മുഴങ്ങുംപൊൻ മണവാളൻ തൻ വരവിൽകാത്തിരുങ്ങൾ കാലങ്ങളെല്ലാംനിദ്രയിലായ്പ്പോയ് ശുദ്ധർ പലർസ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!സ്വാഗതം ദേവാ രാജാ ജയഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെവാഴുന്നു ഞങ്ങൾ കാത്തു നിന്നെകള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്വാനിൽ വരുമ്പോൾ ശുദ്ധരെല്ലാംദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽമദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ…തേജസമ്പൂർണ്ണൻ ശോഭനതാരംമോഹനരൂപൻ ഏവരിലുംമാനിതൻ വാനിൽ താതനാൽ നിത്യംവീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ…ഉത്ഥിതരാകും നിദ്രയിലായോർമർത്യശരീരം വിട്ടവരായ്എന്തു സന്തോഷ സമ്മേളനം ഹാ!മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ…വാനിൽ വിശുദ്ധർ സിംഹാസനസ്ഥർആകും ദിനത്തെ കാത്തു ദൂതർനിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ…Sound of […]

Read More 

ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ

ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ എന്നെ അഭിഷേകം ചെയ്യണമേധീര പടയാളിയയ് (2)ഉണരാം ഉണരാം പ്രകാശിക്കാംജ്യോതിസ് പോലെ പ്രകാശിക്കാം (2)വക്രതയുള്ള തലമുറയിൽ യേശുവിൻ നാമം ഉയർന്നിടട്ടെ (2)പോകാം പോകാം ക്രിസ്തുവിനായ് അന്ത്യനാളെല്ലാം (2);- ഉണരാം…ദൈവസ്നേഹത്തിൽ നിറയാം ദൈവ കൃപയിൽ വളരാം (2)എന്നെ ദിനംതോറും നടത്തേണമേ പ്രകാശിച്ചിടുവാൻ (2);- ഉണരാം…ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുകഉണർവോടെന്നും പോയിടുക (2)സുവിശേഷത്തിന്‍റെ നാളവുമായിഎന്നെ അയക്കേണമേ(2);- ഉണരാം…

Read More 

കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ

കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾനന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാതിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻതിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്തതിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചുതിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ;- കടന്നുചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾചെങ്കൽ പാത ഒരുക്കി വഴി നടത്തി നീകൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾഅനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ;- കടന്നുമനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചുകരംപിടിച്ചു കരം നീട്ടി കണ്ണീർ തുടച്ചു.ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾമന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ;- കടന്നുജീവനു വിലപേശി വൈരി വളഞ്ഞപ്പോൾഅപവാദശരങ്ങളേറ്റു മനം […]

Read More 

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ

കാഹളം ധ്വനിച്ചിടാറായ്കർത്തനേശു വാനിൽ വരാറായ്ഇടിമുഴക്കംപോൽ കേൾക്കുംഎൻപേർ വിളിക്കുംതൽക്ഷണം ഞാൻ പറക്കുംലോകജാതികൾ ഇളകിടുന്നുലോക രാഷ്ട്രങ്ങൾ തകർന്നിടുന്നുസമാധാനമില്ല. സന്തോഷമില്ല.ലോകത്തിൽ ശാന്തിയില്ല.രോഗങ്ങൾ വർദ്ധിക്കുന്നുഭൂകമ്പം ഏറിടുന്നുപക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾകൂട്ടമായ് കേട്ടിടുന്നു…ഒരുങ്ങുക സോദരരേഒന്നായ് പറന്നിടുവാൻഭാരം കുറച്ചിടാം വേഗം പറന്നിടാൻഈ ലോകം മറന്നീടുക

Read More 

കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ

കാഹളം കാതുകളിൽ കേട്ടിടാറായ്ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻകാലങ്ങൾ നമ്മെ വിട്ടു പായുകയായ്സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളിപടർന്നുയരുകയായ് ധരണി തന്നിൽദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം…ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തിൽമരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്പാപവും ശാപവും നീക്കിതാൻ ജയം നല്കിപാപികൾക്കവൻ നിത്യശാന്തി നല്കി;- കാഹളം…പാടുവിൻ നവഗാനം അറിയിപ്പിന്‍റെ സുവിശേഷംദൈവരാജ്യം ആസന്നമായ് മനം തിരിവിൻയെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻകാഹളം മുഴക്കിടാം ദൈവജനമേ;- കാഹളം.

Read More 

കാഹളനാദം കേൾക്കാൻ നേരമായ്

കാഹളനാദം കേൾക്കാൻ നേരമായ്ഒരുങ്ങീടുക ദൈവജനമേഅന്ത്യകാലത്തിൽ എത്തീടുന്നു നാംവിളിച്ചവന്‍റെ പ്രവർത്തി ചെയ്യാംഒരുങ്ങീടുക നാഥൻ വേലയ്ക്കായിപകൽ തീരാറായ് രാത്രി വരുന്നുവിളിച്ച ദൈവം എന്നും കൂടെയുണ്ട്അന്ത്യം വരേയും നടത്തുന്നവൻപാപക്കുഴിയിൽ കിടന്ന നമ്മതൻ ജീവൻ തന്നു സ്നേഹിച്ചനാഥൻകാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞുമാനവർക്കായ് ജീവൻ വെടിഞ്ഞു…ഇന്നു തന്നെയോ നാളെയെന്നതോനമ്മുടെ രാത്രിയെന്നറിയുന്നില്ലഅല് പകലിൽ നാഥൻ സേവയ്ക്കായ്നമ്മെത്തന്നെ നാം സമർപ്പിച്ചീടാം…ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരുംപ്രാണപ്രീയന്‍റെ കൂടെ വാഴുമ്പോൾആ നൽ സുദിനം എണ്ണിയെണ്ണി നാംനോക്കി പാർത്തിടാം ഈ പാരിടത്തിൽ…

Read More 

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽയേശുരാജൻ വരവേററം സമീപമായ്ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻയേശുരാജൻ സംഘമതിൽ ചേർന്നീടുവാൻപറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ്ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2)ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ്സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2)മണവാട്ടി സഭയേ ചേർത്തീടുവാൻമണവാളൻ യേശു എഴുന്നെള്ളാറായ്കാഹള ധ്വനിയതു കേട്ടീടാറായ്ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ..ലോകയാത്രയോ ഇനി ഏറെയില്ലപ്രത്യാശാപുരിയിൽ ചേർന്നിടാറായ്കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടുംപ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ;- പറന്നിടാൻ..

Read More 

കാഹളം മുഴക്കി ദൈവ ദൂതർ

കാഹളം മുഴക്കി ദൈവ ദൂതർമേഘത്തിൽ വന്നിടുമേ(2)കാലം ഏറ്റം സമീപമായല്ലോ (4)യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾലോകത്തിൽ വർദ്ധിക്കുന്നേ (2)കൊടും കാറ്റാൽ ജനം നശിക്കുന്നേകൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം…ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേഭീകരവാഴ്ചയതിൽ (2)ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം…വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽഭക്തന്മാരും കുറയും (2)ഭരണാധികാരം നശിക്കുമേഭരണാധികാരം നശിക്കുമേ(2);- കാഹളം…നീതിയിൻ സൂര്യൻ വെളിപ്പെടും നേരംഞാൻ അവൻ മുഖം കാണുംഎന്‍റെ പ്രത്യാശ ഏറിടുന്നേഎന്‍റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം…

Read More 

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്നാം പറന്നങ്ങ് പോയിടാറായ് (2)ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദംയേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2)വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)വാനവൻ വരവതു വാതിൽക്കലായെന്ന്ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);-ഇല്ലിനി സമയം വേറെയില്ലവിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2)നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻനിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-

Read More