മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മൽപ്രാണനായകനേ-മാ കൃപാ സിഡോ – മൽസൽപ്രകാശമേ ദിവ്യ – സുസ്നേഹമയാ വന്ദേ!തങ്കമേനിയിലെന്‍റെ ലംഘനങ്ങളെയെല്ലാംശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയരാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി-താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകുംപത്ഥ്യവചനം മൂലം മിത്ഥ്യബോധമകററിസത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്നവിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്തകണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്നവേഗമെന്നെയീ നാശ-ലോകേ നിന്നുദ്ധരിപ്പാൻമേഘവാഹനമേറി നാകെ നിന്നിറങ്ങിടുംസങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങിസങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്നപാടും നിൻ കൃപയെക്കൊ-ണാടുമായുരന്തം ഞാൻപാടും വീണയിൽ പ്രാണനാഥനുത്തമ ഗീതം
Read Moreമകനെ നീ ഭയപ്പെടെണ്ടാ
മകനെ നീ ഭയപ്പെടെണ്ടാ ഞാൻ നിന്‍റെ കുടെയുണ്ട് ഭ്രമിച്ചു നോക്കിടെണ്ടാ ഞാൻ നിന്‍റെ ദൈവമല്ലോ ഈ മരുയാത്രയിങ്കൽ ക്ഷീണിതൻ ആയിടുമ്പോൾ താങ്ങി നടത്തിടുവാൻ എൻ കരം കൂടെയുണ്ട് ശത്രുക്കൾ കൂട്ടമായി നിൻ നേരെ വന്നിടുമ്പോൾ ശത്രുവേ ചിതറിക്കുവാൻ എൻ കരം ശക്തമല്ലോ ശോധന വേളകളിൽ വിജയം നേടിടുവാൻപ്രാർത്ഥനയാൽ ദിനവും എൻ പാദെ വന്നിടുക
Read Moreമകനെ മകളെ ഭയം വേണ്ട
മകനെ മകളെ ഭയം വേണ്ടമനമേ വ്യാകുലം ഇനി വേണ്ടഭാരത്താൽ ഹൃദയം കലങ്ങേണ്ടമരണത്തെ ജയിച്ച എന്നേശുവുണ്ട്(2)പാപം മത്സരം പെരുകുന്നുദൈവത്തെ മറന്നവർ പുകഴുന്നുലോകത്തിൽ പരിഹാസം ഉയരുന്നുയേശുവിൻ സ്നേഹം തേടുന്നു(2)ശത്രു തൻ ഭീതിയെ മുഴക്കുന്നുവ്യാധികൾ ചുറ്റിലും പടരുന്നുമരണം ഭൂവതിൽ ഏറിടുന്നുയേശുവിൽ പ്രത്യാശ ഉയരുന്നു(2)പ്രാർത്ഥന ശബ്ദം കുറയുന്നുകഷ്ടവും നഷ്ടവും പെരുകിടുന്നുഭീതിയാൽ മനുജർ ഓടിടുന്നൂയേശു താൻ ശാന്തിയെ പകരുന്നു(2)ദൈവം പ്രാർത്ഥന കേൾക്കുന്നുസകലവും നന്മക്കെന്ന് അറിയുന്നുകർത്തൻ കാഹളം മുഴങ്ങിടാറായിഉണരുക ഉണരുക തിരുസഭയേ(2)
Read Moreമഹോന്നതനാം യേശുവേ
മഹോന്നതനാമേശുവേ! രാജാധിരാജാവേസമ്പൂർണ്ണ ദൈവമനുഷ്യൻ നീ വാഴ്ക… യേശുവേ!വിണ്ണിൽ പ്രധാനിയായ നീ വിരോധികൾക്കായിമന്നിലിറങ്ങി മരിച്ചു നീ വാഴ്ചക…യേശുവേ!ലോകം ജഡം പിശാചെന്ന ഘോരവൈരികളെജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക…യേശുവേ!നീ ജയിച്ചപോൽ ഞങ്ങളും ജയിച്ചു വാഴുവാൻജയാളിയായി ജീവിക്കും നീ വാഴ്ക… യേശുവേ!മർത്ത്യർ ഞങ്ങൾ അമർത്ത്യരായ് നിത്യവും വാഴുവാൻജീവവാതിൽ തുറന്നതാൽ നീ വാഴ്ക…യേശുവേ!
Read Moreമഹോന്നതാ മഹിമാവേ മനോഹരനാം
മഹോന്നതാ മഹിമാവേ മനോഹരനാം മനുവേലാമനുജസുതർക്കായി മഹിയിൽ മരിപ്പാനുരുവായാ മഹത്വത്തിൻ രാജാ.1.താണു താണിറങ്ങി താൻ താണിരുന്നടിയാനെപ്രാണൻതന്നുഉയിർത്തിഎൻ പാദം പാറമേൽ നിർത്തി;-2.താഴ്മയുള്ള ഏവനും അഴിവില്ലാ രക്ഷാ ദാനംനിഗളികളോട് എതിർക്കുന്നു നീതിമാനാം രക്ഷകൻ;- 3.തങ്കലേക്കു നോക്കിയോർ പ്രകാശിക്കുമവർമുഖംശങ്കലേശം ഭവിക്കാതെ പ്രശോഭിക്കും ജ്യോതിസ്സായി;-
Read Moreമഹിമയിൻ യേശു വേഗത്തിൽ തന്നെ
മഹിമയിൻ യേശു വേഗത്തിൽ തന്നെമേഘത്തിൽ വന്നിടുമേശുദ്ധസഭയാം കാന്തയെ വേഗംമേഘത്തിൽ ചേർത്തിടുമേ(2)കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെപോയിടും നിശ്ചയമായ്ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നുംപോയിടും ഭാഗ്യനാട്ടിൽ(2)ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹംകിട്ടുമൊരുനാളിൽദൈവ ദൂതതുല്യരായ് പോയിടാമെന്നുംപ്രിയന്‍റെ രാജ്യത്തിൽ(2)ആയിരം വർഷം ഈ ഭൂമിയിൽവാഴും രാജാക്കന്മാരായ്മഹാരാജനാം യേശുവിൻ കൂടെവാഴുന്ന നാളുകൾ ദൂരമല്ല(2)ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നുകാഹളം ഊതാനായ്ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെമൃതരെ നൽകീടാൻ(2)
Read Moreമഹിമയിലെന്നും നിറഞ്ഞിടുന്നോൻ
മഹിമയിലെന്നും നിറഞ്ഞിടുന്നോൻജ്യോതിസ്സിൽ എന്നും വസിച്ചിടുന്നോൻമനുഷ്യനായ് ഭൂവിൽ അവതരിച്ചോൻഭൂതലത്തിലിനി വേഗം വരുന്നവൻ താൻവരുന്നവൻ താൻ – യേശുഭൂവിലും ആകാശത്തിലും അടങ്ങാത്തവൻദേവാലയങ്ങളിലെങ്ങും വസിച്ചിടാത്തോൻതാഴ്ചയാലെ പുൽകൂട്ടിൽ പിറന്നവൻ താൻഎന്നുടെ ഉള്ളിൽ നീ എന്നും വസിച്ചീടേണംവസിച്ചീടണം – യേശുഎളിയവനോടു കൂടെ നീ വസിച്ചു.എളിയവരെ തന്നോടാനയിച്ചുഅഗ്നിയിലും മേഘത്തിലും വെളിപ്പെടുത്തിഅവിടത്തെ ശക്തി ഇനി വെളിപ്പെടട്ടെവെളിപ്പെടട്ടെ – യേശുദാനിയേലിൻ പ്രാർത്ഥന നീ കേട്ടുവല്ലോഏലിയാവിനു സഹായം ചെയ്തുവല്ലോപർവ്വതങ്ങളിൻമേൽ മഞ്ഞ് അയയ്ക്കുന്നല്ലോഞങ്ങളുടെമേലും ശക്തി അയക്കേണമേഅയയ്ക്കേണമേ – യേശുഞങ്ങൾക്കു രാജാധിരാജൻ നീയല്ലയോനിത്യജീവൻ തന്നിടുന്നോൻ നീയല്ലയോവേഗംവരും കർത്താവും നീയല്ലയോവന്നീടുക യേശു രാജാവേരാജാവേ – […]
Read Moreമഹിമയിൽ വലിയവൻ മഹോന്നതൻ
മഹിമയിൽ വലിയവൻ മഹോന്നതൻമനമുരുകും എന്നെ ചേർത്തിടുന്നവൻബലമാർന്ന സങ്കേതം അടുത്തുള്ളവൻയാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻആരാധിക്കാം എന്നും പരിശൂദ്ധനെ എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേനിൻ ചാരെ അണയും മനമുരുകിതിരു മാർവ്വിൽ ചാരി നിത്യം ഞാൻ മറയും പാറയിൽ ജലവും മാറായിൽ മധുരവും എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…വാനിൽ പെയ്യും ഹിമവും മഴയും അവിടേക്കു മടങ്ങാതെ ഭൂമി നനക്കും വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവുംഎനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ […]
Read Moreമഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ
മഹിമയെഴും പരമേശാപാഹിമാം യേശുമഹേശാനിസ്തുല സ്നേഹ സാഗരമേ, ഹാപ്രസ്താവ്യമെ തിരുനാമംകിതോ നീ താനെൻ വിശ്രാമം;കാർമുകിൽ ഭീകരമായ് വരുന്നേരംകാൺമതോ നിയമത്തിൻവില്ലൊന്നായതിൽ തീരുമെൻ ഭാരം;സംഗതിയില്ലിളകീടുവാൻനേഹ-ച്ചങ്ങലയാൽതിരുമാർച്ചോടെന്നെയിണച്ചതുമൂലം;താവക സന്നിധി ചേർന്നതികാലേജീവനിൽ നിറഞ്ഞെഴുന്നേൽക്കുംപാവന ചിന്തകളാലെ; –നിൻ മുഖകാന്തിയെൻ മ്ളാനത നീക്കുംനിൻ മധുരാമ്യതവചനംഖിന്നതയാകവേ പോക്കും;ക്രൂശിലെ രക്തമെൻ ജീവനാധാരമെനാശലോകം വെടിഞ്ഞാടാൻആശയോടേശുവേ നേടാൻ;പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെകളങ്കമറേറശുവെ കാണുംവിളങ്ങും വിശ്വാസത്താലോടും;
Read Moreമഹിമകൾ വെടിഞ്ഞു താണിറങ്ങി
മഹിമകൾ വെടിഞ്ഞു താണിറങ്ങിവന്ന സ്നേഹമെതിരുമേനി തകർത്തെന്നെവീണ്ടെടുത്ത ത്യാഗമേ(2)കാൽവറി ക്രൂശിലായി ദൈവകുഞ്ഞാടു യാഗമായി(2)ആ സ്നേഹം പോൽ ഒന്നുമില്ലേആ ത്യാഗം പോൽ ഏതുമില്ലേ(2)തള്ളപ്പെട്ടതാം ഈ എന്നെയുംമാന്യനായി നിർത്തിടുവാൻനിഷ്കളങ്കനാം എൻ പിതാവുഎൻ പേർക്കായി നിന്ദിതനായി;-പാപിയാകും ഏഴയെയുംഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-നിണത്താലെന്നെ കഴുകിയല്ലോ;-തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെതൻ തിരു മാർവ്വോടണച്ചീടുവാൻസർവ്വശക്തനാം യേശുപരൻവാനവിരവിൽ വന്നിടാറായി;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

