കുരിശിൽ രുധിരം ചൊരിഞ്ഞു
കുരിശിൽ രുധിരം ചൊരിഞ്ഞുരക്ഷകൻ ജീവൻ വെടിഞ്ഞുഎൻപാപശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെരക്ഷയൊരുക്കി അന്നേ എനിക്കായ്എത്ര മഹാത്ഭുത സ്നേഹംവിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻഎന്നെ തിരഞ്ഞു വന്നു ജഗതിയിൽതന്നു തൻ ജീവൻ എനിക്കായ്ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താൻസന്തോഷം എന്നിൽ പകർന്നുആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻസ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കുംപാത്രമവനേകൻ താൻ
Read Moreകുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യം
കുരിശെടുത്തെൻ യേശുവിനെഅനുഗമിക്കും ഞാനന്ത്യംവരെഭാരങ്ങൾ നേരിടുമ്പോൾകരങ്ങളാൽ താങ്ങിടുന്നുമരണത്തിൻ താഴ്വരയതിലുമെന്നെപിരിയാത്ത മാധുര്യ നല്ല സഖിതാൻ;-അവനെന്നെയറിഞ്ഞിടുന്നുഅവനിയിൽ കരുതിടുന്നുആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾഅവലംബമായെനിക്കവൻ മാത്രമാം;-മാറിടും മനുജരെല്ലാംമറന്നിടും സ്നേഹിതരുംമാറ്റമില്ലാത്തവനെൻ മനുവേൽമഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;-തീരണം പാരിലെൻനാൾതിരുപ്പാദസേവയതാൽചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽഅരുമയോടവനെന്നെ മാറോടണയ്ക്കും;-
Read Moreകുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ
കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻ എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ് എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവീടും വിടുന്നേ എന്‍റെ നാടും വിടുന്നേ എന്‍റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരുംഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവഴി വിദൂരം യാത്ര അതികഠിനം പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻരോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട് ബലഹീനതയെന്നാൽ ശക്തിദായകനുണ്ട് പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻഎന്‍റെ […]
Read Moreകുരിശതിൻ ദർശനം കാണുക പാപി കാൽവറി
കുരിശതിൻ ദർശനം കാണുക പാപി കാൽവറികുരിശതിൻ ദർശനം കാണുക പാപികാൽവറി നാഥനെ കാണുക പാപികാൽകരങ്ങൾ ആണിയാൽ തറച്ചുക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടിപാപികൾക്കായ് കുരിശിൽ മരിച്ചു;-കക്കയെപ്പോലെ കറുത്തവൾ ശുലേമികാന്തന്‍റെ വർണ്ണന വർണ്ണിക്കുന്നുക്രിസ്തൻ വെണ്മയും ചുവപ്പും ഉള്ളവനാകയാൽപതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-കണ്ണുകൾ രണ്ടും തീജ്വാലപോലെയുംകൈകാൽ മിനുങ്ങിയ താമ്രനിറംക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവുംഉള്ളവനാണവൻ രാജരാജൻ;-അന്തമില്ലാതുള്ള അനന്തരാജന്‍റെഅവൻ ദേഹം ഗോമേദകം പോലെയുംക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻമുഖവും മിന്നൽ പ്രകാശം പോലെയും;-
Read Moreകുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ
കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]
Read Moreകുഞ്ഞുമനസ്സു വഴിതെറ്റിക്കും
കുഞ്ഞുമനസ്സു വഴിതെറ്റിക്കുംകുട്ടിചാത്തനായ്വീട്ടിലെരിക്കും വിഢിപ്പെട്ടിയാണീ റ്റീ വി (2)പഠിക്കാൻ കഴിയില്ല പ്രാർത്ഥിച്ചീടാൻ കഴിയില്ലഎക്സാം എഴുതാൻ കഴിയില്ലപാസ്സാകാൻ കഴിയില്ല (2)തോറ്റുതുന്നം പാടി നീയും വീട്ടിലിരിക്കാനായ്പമ്പരം പോലെ ചുറ്റിക്കറങ്ങും വിഢിയായ് നീയാകാൻ (2)കാണരുതിനെമേൽ നീ റ്റീ വി ഏതുനേരത്തുംപഠിക്കും നേരത്ത്കൃതം പഠിച്ചീടേണം നീ (2)പ്രാർത്ഥന കളഞ്ഞ് ചാനലു മാറ്റാൻ പോയീടല്ലേ നീകർത്താവിന്‍റെ കുഞ്ഞായ് തന്നെ വളർന്നീടേണം നീ (2)
Read Moreകുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ്തീർന്നു
കുഞ്ഞാട്ടിൻ തിരുരക്തത്തിൽ ഞാൻ ശുദ്ധനായ്തീർന്നുതൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും(2)മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നുംചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽസ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും;-ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽമുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി(2)ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക്ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ലപ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നുദൂതന്മാരുടെ മദ്ധ്യത്തിൽ;-എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തൂള്ളുന്നുഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ(2)നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടുംരാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കുംരക്തത്തിൻ ഫലമായ് […]
Read Moreകുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ
കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾഎണ്ണമില്ലാത്ത എൻപാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നിൽ എൻരക്ഷകനേ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾഞാൻ കണ്ണുനീർ വാർത്തു പാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ നാഥാ, നിൻപാദേ ദുഃഖാൽ വീണു തള്ളാതെ എന്നെയും കൈക്കൊണ്ടു താൻനിൻതിരുവാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾപാപശരീരത്തിൻ നീക്കത്തിനായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ താൻ ചത്തു ക്രൂശിന്മേൽ പാപത്തിന്നായ്ഞാൻ എണ്ണുന്നെന്നെയും ചത്തവനായ് ജീവിക്കുവാൻ ഇനി ദൈവത്തിന്നായ് […]
Read Moreക്രൂശുമേന്തി പോയിടും ഞാൻ
ക്രൂശുമേന്തി പോയിടും ഞാൻ യേശുവിനായ് പോയിടും ഞാൻ താൻ വിളിച്ചാൽ പോയിടും ഞാൻ യേശുവിനായ് ഏതുനാട്ടിലുംയേശുവിനായ് ഞാൻ പോകുംയേശുവിൻ വേല ചെയ്യുംയേശുവിനായ് എൻ അന്ത്യത്തോളവുംപർവ്വതങ്ങൾ താഴ്വരയോസാരമില്ല പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതു നാട്ടിലും;-വഴിവിശാലം ഞെരുക്കമാകിലുംസാരമില്ല പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതുനാട്ടിലും;-പട്ടണങ്ങൾ ഗ്രാമങ്ങൾഏതായാലും പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതുനാട്ടിലും;-
Read Moreക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെക്ലേശങ്ങൾ വന്നാലും പിൻചെല്ലമേഎൻ കൂശുമെടുത്തു ഞാൻദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽതൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തുഎക്കാലവും എന്നെ നടത്തുമേ;-ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലുംവേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-എൻ ജീവവഴികളിൽ ആപത്തു നാളുകളിൽഎന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻഎന്നേശു രക്ഷകൻ മതിയല്ലൊ!;-ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെമൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;- കർത്താവിൻ സന്നിധിയിൽഎത്തും പ്രഭാതത്തിൽ ഞാൻകണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നുംനിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

