ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ
ലോകത്തിൻ മോഹങ്ങളാൽവിരഞ്ഞോടിടുമെൻ പ്രിയരെനാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാഅദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേആശ്വാസമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-ആശയവരുമേ, നിരാശയരായവരേആശ്രയമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാതൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേനിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരുസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേരോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-
Read Moreലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
ലോകത്തിൻ മോഹങ്ങൾ കൊണ്ടുവിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞുപാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ലസ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ലഅന്നേ മരിച്ചു പോയെങ്കിൽഎൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽതന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻനിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;-ആർക്കും വർണ്ണിച്ചുകൂടാത്തസ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീമാഗ്ഗം വരാതെയെന്നെ കാക്കേണം പൊന്നുനാഥാഈ ലോകം വിട്ടു നിന്‍റെ മേലോകം ചേരുവോളം;-എന്നു മേഘത്തിൽ വരുമോ?മദ്ധ്യാകാശത്തിൽ തന്‍റെ കാന്തയെ ചേർക്കുവാൻവന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും;-
Read Moreലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയ
ലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയനിൻ രൂപം കാണട്ടെ ഞാൻഎൻ മനം കവർന്ന വിൺ സൗന്ദര്യം നീയെഎൻ നാൾകൾ നിൻ കൂടെന്നുംആരാധിക്കുന്നതേ കുമ്പിടും തൃപാദഅത്യുച്ചത്തിൽ ആർക്കും നീയെൻ ദൈവംമാധുര്യവാൻ കർത്തൻ യോഗ്യനെന്നും നീയെഎൻ പ്രിയൻ നീ മാത്രം എന്നെന്നുമെനിത്യനാം രാജൻ നീ ഉന്നത ശ്രേഷ്ടൻസ്വർഗത്തിൻ മഹിമയുംതിരുക്കരം മെനഞ്ഞതാം ധരയിൽ നീ ഇറങ്ങിനേഹം നൽകാൻ താണു നീആ ക്രൂശിൽ നീ തീർത്തെൻ കടംഅസാധ്യമെ അതെണ്ണീടാൻ (3)
Read Moreലോകത്തിലേകയാശ്രയം എൻ യേശുമാത്രം
ലോകത്തിലേകയാശ്രയം എൻ യേശു മാത്രംശോകങ്ങളേറി വന്നാലുംവേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതിഎന്നും വാഴ്ത്തിപ്പാടും ഞാൻഉറ്റവരായിരുന്നവർ ദ്വേഷിച്ചാലുംമാറ്റമില്ലാത്ത സ്നേഹിതൻക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടുംവിൺശക്തിയാലെ നിത്യവും;-തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹംനേടിയേ പാപിയാമെന്നേഓടുന്നു ലാക്കിലേക്കു പാടുകളേറ്റു ഞാൻമാറുവാനാവതില്ലിനി;-മാറായുണ്ടീ മരുവതിൽ-സാരമില്ലമാറായിൻ നാഥനാമേശുമാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻമാറാ മധുരമാക്കിടും;-വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽഈശാനമൂലനേറുന്നേആശ്വാസമേകുവാൻ നീ വേഗമായ് വന്നാലുംവിശ്വാസ നായകാ പ്രിയാ;-നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണംവിശ്വാസപ്പോരിൽ നിൽക്കുവാൻപത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണംവിശ്വാസത്യാഗമില്ലാതെ;-
Read Moreലോകശോക സാഗരെ നീ മുങ്ങുമ്പോൾ
ലോകശോക സാഗരെ നീ മുങ്ങുമ്പോൾആകുല പാത്രവാനായ് നീ തീരുമ്പോൾകർത്തൻ വർഷിപ്പിക്കും അനുഗ്രഹങ്ങൾഎത്ര എന്നു ചിന്തിച്ചേറ്റം മോദിക്കഎത്ര മോദമുണ്ടീന്നേരത്തിൽദൈവത്തിൻ കരുണയോർക്കുമ്പോൾഉല്ലസിക്കാം ഭാരവാഹിയേഈശൻ ഏറ്റം കരുതുന്നു നിനക്കായ്പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ?ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ?സന്ദേഹം വേണ്ടാ നീ കാണും ആശ്വാസംഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ;- എത്..നശ്വരമാം ധനത്തെ നീ കണുമ്പോൾലേശം വിഷാദം അസൂയയും വേണ്ടിശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപംയേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ്;- എത്ര…കല്ലോല തുല്യമാം അല്ലൽ വന്നീടിൽതെല്ലും ഭീതി വേണ്ടല്ലോ മനതാരിൽകർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവംസ്വർഗ്ഗം ചേരും നേരംവരെ മോദിക്ക;- […]
Read Moreലോകാന്ത്യം ആസന്നമായ് ഈ യുഗം
ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്രക്ഷയിൻ വാതിൽ പൂട്ടാറായ്യേശു വിളിച്ചിടുന്നു-നിന്നെ(2)പാപത്തിൻ ആഴത്തിൽ വലയുവോരേശാപത്തിൻ ഭാരത്താൽ തളർന്നോരേരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലെകൃപായുഗം-ഇതു കൃപായുഗം;- ലോകാ…ഘോരമായുള്ളൊരു നാൾ വരുന്നുഭൂമിയിൽ ആർ എതിർ നിന്നീടുംകോപത്തീയിൽ വീഴാതെഈ രക്ഷ നീ ഇന്ന് നേടീടുകകൃപായുഗം-ഇതു കൃപായുഗം;- ലോകാ…സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകുംഅന്ധകാരം ഭൂവിൽ വ്യാപരിക്കുംരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലേകൃപായുഗം-ഇതു കൃപായുഗം;- ലോകാ…
Read Moreലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാം
ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാംതാതന്‍റെ വാക്കിനായ് ഓട്ടമോടിടാംനിൽക്കുവാൻ നമ്മുക്ക് സമയമോട്ടും ഇല്ലിവിടെ;ദൈവത്തിൻ വേലക്കായ് വേഗമോടിടാം(2)(ലോകാമം വയലിൽ)പാപികളെ തേടി പാതകൾ തോറും പാരിലെവിടെയും നാം സാക്ഷിയായിടാം പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി;പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2)(ലോകാമം വയലിൽ)ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാംഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാംസൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം;ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2)(ലോകാമം വയലിൽ)നിത്യ ജീവൻ നൽകിടും കർത്താധികർത്തന്‍റെശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം;കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2)(ലോകാമം വയലിൽ)
Read Moreലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ
ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട്നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻയാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയുംകാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ്മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;-പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശംആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;-ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലുംദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;-ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;-ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾസ്ഥാനങ്ങൾ […]
Read Moreലോകമാകുമീ വാരിധിയിലെൻ പടകിൽ
ലോകമാകുമീ വാരിധിയിലെൻപടകിൽ നീ വരണംനല്ല അമരക്കാരനായിട്ടെൻജീവ പടകതിൽ-എന്‍റെകൂറ്റൻ തിരമാല ഭീകരമാ യ വരും നേരംവൻ കൊടുങ്കാറ്റിൽ എന്‍റെ വഞ്ചിയുലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീനാഥാ ശാന്തമാക്കണം നീ;-നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽഎണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾനിനക്കു പാടുവാൻ സ്തുതികൾ;-
Read Moreലോകം തരുന്ന സുഖങ്ങളെല്ലാം
ലോകം തരുന്ന സുഖങ്ങളെല്ലാം ഈ ലോകത്തിൽ അലിഞ്ഞ് വിഴുംലോകം തരുന്ന സ്നേഹമെല്ലാം ഈ ലോകത്തിൽ വിട്ട് പോകും (2)യേശുവേ എൻ യേശുവേ എൻ സ്നേഹമേജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)നിന്നെ സ്നേഹിക്കുന്നവർനിനെക്കെതിരായ് തീരുംയേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻക്രൂശിൽ നീ എനിക്കായി മരിച്ചുനിത്യ സമാധാനം ഏകി (2)കരുതുന്നവൻ എന്നെ കാക്കുന്നവൻ നൽ വഴിയിൽ നടത്തുന്നവൻ – യേശുവേ എൻലോകമെന്നെ ദുഷിച്ചെന്നാലുംകർത്തെനെന്നെ കൈവിടില്ല – യേശുവേ എൻ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

